പെട്രോളിന് 3.14 രൂപാ കൂട്ടിയിരിക്കുന്നു...
ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 70 രൂപയോളമായിരിക്കുന്നു...
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറയുമ്പോഴും വിനിമയനിരക്കും മറ്റും കാരണം പറഞ്ഞുകൊണ്ടാണ് സാധാരണക്കാരന്‍റെ മേല്‍ സര്‍ക്കാരും ഓയില്‍ കമ്പനികളും കൂടി വീണ്ടും കുതിരകയറുന്നത്.
അഴിമതി മുഖമുദ്രയാക്കിയ യു.പി.എ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നു...
പൊതുജനത്തിന്‍റെ വോട്ടും വാങ്ങി പാര്‍ലമെന്‍റിലേക്ക് പോയ എം.പി അണ്ണന്മാര്‍ ഉളുപ്പില്ലാതെ ഈ തോന്നിവാസത്തെ ചാനലുകളിലും മറ്റും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു....
പ്രതിഷേധത്തിന്‍റെ പേരും പറഞ്ഞ് സര്‍ക്കാര്‍ വാഹനങ്ങളും മറ്റും കത്തിച്ചുകൊണ്ട് വിപ്ലവ വീരന്മാര്‍ തെരുവുകളില്‍ അഴിഞ്ഞാടുകയും അതുവഴി പ്രതിഷേധത്തിന്‍റെ ഗതി മാറ്റുകയും ചെയ്യുന്നു...
അഞ്ച് വര്‍ഷം കൊണ്ട് അമ്പത് വര്‍ഷത്തെ അഴിമതി നടത്താന്‍ കഴിയുമെന്ന് തെളിയിച്ച കൂട്ടര്‍ ഗുജറാത്തിലെ ജീവനോടെ കത്തിക്കപ്പെട്ട മനുഷ്യ ശരീരങ്ങളുടെ ഗന്ധം പേറുന്ന നേതാവിനെ മുന്‍ നിര്‍ത്തി വീണ്ടും കസേരകളിക്ക് കോപ്പുകൂട്ടുന്നു....
കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്ക് മാത്രം പരിഗണനകൊടുക്കുകയും, സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ തയ്യാറാകാതെ അവരുടെ മേല്‍ അധിക ബാധ്യതകള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വത്തെ എങ്ങനെ അകറ്റിനിര്‍ത്താന്‍ കഴിയും...
കാലഹരണപ്പട്ട പ്രത്യയശാസ്ത്രങ്ങളുടെ വിഴുപ്പ് ഭാണ്ഡം പേറുന്നവര്‍ക്ക് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിയുമോ.. വിമര്‍ശനങ്ങളും, നശീകരവുമല്ലാതെ....
ഇത്തരുണത്തില്‍ പൊതുജനം അരാഷ്ട്രീയ വാദികളായ അണ്ണാഹസാരെയുടെയും മറ്റും പിന്നില്‍ അണിനിരന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ.... ഏതായാലും ഒരു ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു.... അതിന് ക്രിയാത്മകമായി ചിന്തിക്കുന്ന, യുവതയുടെ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റാന്‍ തയ്യാറുള്ള, ചങ്കൂറ്റമുള്ള ഒരു നേതൃത്വം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
നജീം.എ.എം.
എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞാല്‍ മതിയോ?
ReplyDeleteവൈദ്യുത വാഹനങ്ങളുപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗമാണ് പെട്രോള്‍ വിലക്കയറ്റത്തിന്റെ പരിഹാരമെങ്കില്‍ അടുത്ത് വരാനിരിക്കുന്ന പാചകവാതക വിലക്കയറ്റത്തിന്‍റെ പരിഹാരം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗമായിരിക്കുമല്ലോ... ഇപ്പോള്‍ തന്നെ വൈദ്യുതിക്ഷാമം അനുഭവിക്കുന്ന നമുക്ക് ഈ നിര്‍ദ്ദേശം പ്രായോഗികമാണോ?
ReplyDeleteവീട്ടിലേക്കുള്ള വഴി വൃത്തിയാക്കുന്നതോ അതോ വീട് വൃത്തിയുള്ള വഴിയുടെ അടുത്തേക്ക് മാറ്റി സ്ഥാപിക്കുന്നതോ എളുപ്പം?
അപ്പൊ ഇനി എന്ത് ചെയാം
ReplyDeleteവൈദ്യുതി ഉത്പാദിപ്പാക്കാന്‍ വളരേറെ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലവ് കൂടിയതും പരിസര മലിനീകരണമുണ്ടാക്കുന്നതുമായ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതാണ് കുഴപ്പം.
ReplyDeleteഈ എണ്ണ തന്നെ ജനറേറ്റല്‍ ഒഴിച്ച് കത്തിച്ച് വൈദ്യുതി ഉണ്ടാക്കി ബാറ്ററി ചാര്‍ജ്ജ് ചെയ്ത് വണ്ടി ഓടിച്ചാലും എണ്ണ വണ്ടി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ മൈലേജ് നല്‍കും. ഗതാഗത കുരുക്കില്‍ വണ്ടി നല്‍ക്കുമ്പോള്‍ വൈദ്യുത വാഹനത്തിന് ഒരു നഷ്ടവും വരുന്നില്ല. ഹൈബ്രിഡ് വൈദ്യുത വാഹനം ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
എണ്ണ വണ്ടി ഒരിക്കലും നല്ല വഴിയല്ല. എണ്ണ തീര്‍ന്നാല്‍ എതന്തു ചെയ്യും. അതുകൊണ്ട് ഇപ്പോഴേ വീട് മാറ്റിക്കോ, അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നാം പിന്നിലാവുകയും പുതിയ വഴിയുടെ അടുത്ത് സ്ഥലം കിട്ടാന്‍ ഒരുപാട് പണം നല്‍കേണ്ടിവരുകയും ചെയ്യും.
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? ഇത്തരം രാജ്യ ദ്രോഹികളെ ഭരണ സഭകളിലേക്കയക്കുന്നിടത്താണോ? അതോ എത്ര നല്ലവനും ആ സഭയിലെത്തിയാല്‍ ബാധിക്കപ്പെടുന്ന പകര്‍ച്ചവ്യാധിയാണോ ഇത്തരത്തിലുള്ള രാജ്യദ്രോഹം? ഒരു സമൂഹത്തിന്‍റെ നാശത്തിന്‍റെ നാന്ദിയാണ് അഴിമതിയുടെ അംഗീകാരം. രാഷ്ട്രീയക്കാര്‍ മാത്രമല്ല ഉദ്യോഗസ്ഥരും സമൂഹത്തിന്‍റെ സമസ്ത മേഖലകളില്‍ ഉള്ളവരും അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു സ്വയം രക്ഷിച്ചില്ലെങ്കില്‍ ഈ ജനസഞ്ചയം വീണ്ടും അടിമത്തത്തിലേക്കു പോകുമെന്നതില്‍ തര്‍ക്കം വേണ്ട.അടുത്ത ലോക യുദ്ധം ഊര്‍ജ്ജത്തിനും വെള്ളത്തിനും വേണ്ടിയായിരിക്കും..
ReplyDeleteപ്രിയ ജഗദീശ്, ബദല്‍ ഊര്‍ജ്ജ സാദ്ധ്യതകളെക്കുറിച്ച് നമുക്ക് വേറെ ചര്‍ച്ച ചെയ്യാം... ഇത് സംബന്ധമായ താങ്കളുടെ സാങ്കേതിക ജ്ഞാനവും ആശയങ്ങളും പങ്കുവയ്ക്കാനുതകുന്ന ഒരു ലേഖനം തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു... പക്ഷേ ഈ പോസ്റ്റിലൂടെ ചര്‍ച്ചചെയ്യാനുദ്ദേശിച്ചത് സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ രാജ്യം എത്തിനില്‍ക്കുന്ന ഈ ദശാസന്ധിയില്‍ നിന്നുള്ള മോചനത്തെക്കുറിച്ചുള്ള ചിന്തകളാണ്... അല്ലാതെ വിവിധ ഇന്ധനങ്ങളും മൈലേജ് അനുപാതവും താരതമ്യമല്ല.
ReplyDeleteവിവിധ രാജ്യങ്ങളിലെ പെട്രോള്‍ വിലകളുടെ ഒരു താരതമ്യം വായനക്കാരുടെ അറിവിലേക്കായി ചുവടെ ചേര്‍ക്കുന്നു
Pakistan Rs. 26
Bangladesh Rs. 22
Cuba Rs. 19
Nepal Rs. 34
Burma Rs. 30
Afghanistan Rs. 36
INDIA Rs. 69
ഇനിയും പറയൂ.... നാം എങ്ങനെ പ്രതികരിക്കണം
പ്രീയ സ്നേഹിതാ ചുമ്മാ അറിയാത്ത കാര്യത്തെ കുറിച്ച് ഉണ്ടായില്ല വെടി വൈക്കല്ലേ....... സ്നേഹിതന് എവിടെ നിന്നും കിട്ടി അഫ്ഘാനിലെ പെട്രോള്‍ വില . ഇന്നത്തെ വില അഫ്ഘാനില്‍ പെട്രോളിന് 66 അഫ്ഘാനി യാണ്. ഞാന്‍ വളരെ ആധികാരികമായി പറയുന്നതാണ് . അല്ലാത് ഉണ്ടായില്ല വെടി അല്ല... പക്ഷെ നമ്മുടെ നാട്ടിലെ വില സാധാരണക്കാര്‍ക്ക് അസഹ്യം ആണ് .
ReplyDeleteപെട്രോള്‍ കണ്‍സംപ്ഷന്‍ കുറയ്ക്കുകയാണ് ഒരേ ഒരു മാര്‍ഗം. അതിനു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം കഴിവുറ്റതാക്കണം. നല്ല റോഡുകള്‍ ഉണ്ടാകണം. അതിനുശേഷം ചില യുറോപ്യന്‍ രാജ്യങ്ങളിലെപ്പോലെ പ്രൈവറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. പക്ഷെ ഒരു കാര്യം. അതിനു തന്റെടമുള്ളവര്‍ ഭരിക്കണം. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവരാകരുത്.
ReplyDeleteകൃഷ്ണ
ഈ വാദം സ്ഥിരം കേള്‍ക്കുന്നതാണ്. ലോകത്തെല്ലാം എണ്ണക്ക് വില കുറവും ഇന്‍ഡ്യയില്‍ മാത്രം വില കൂടുന്നു. നിസാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുനന്വര്‍ക്ക് ഒന്ന പരതി നോക്കരുതോ സത്യം.
ReplyDeleteപാകിസ്ഥാനിലെ കണക്ക് നോക്കൂ.
http://www.reuters.com/article/2011/04/01/us-pakistan-petroleum-idUSTRE7301JE20110401
http://pakbiz.com/finance/petroleumprices.html
ആര്‍ക്കേ വേണ്ടിയാണ് ഇത്തരം കള്ളത്തരം പ്രചരിപ്പിക്കുന്നത്?
പെട്രോള്‍ സൗജന്യമായി നല്‍കിയാല്‍ സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ രാജ്യം എത്തിനില്‍ക്കുന്ന ഈ ദശാസന്ധിയില്‍ നിന്നുള്ള മോചനം കിട്ടുമോ?
70% ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നത് വാഹനപുകയാണ്. പെട്രോള്‍ കത്തിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് അത്യാവശ്യ ചികിത്സക്കുള്ള പണം ഉണ്ടാവും. എന്നാല്‍ 80% വരുന്ന ദരിദ്രര്‍ക്കോ? അതുകൊണ്ട് എണ്ണയില്‍ നിന്നുള്ള മോചനം ദരിദ്രരായ സാധാരണക്കാര്‍ക്ക് സഹായകമായിരിക്കും.
[പാകിസ്ഥാനില്‍ എണ്ണക്ക് 84 രൂപയാണ് കേട്ടോ!]
നമ്മള്‍ പ്രതികരിക്കുന്നത് ഹര്‍ത്താലില്‍ കൂടെ ആണെല്ലോ, പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി ഹര്‍ത്താല്‍ നടത്തി പ്രതികരിക്കുന്നത് കണ്ടാല്‍ നമ്മള്‍ ജനങ്ങളാണ് ഇതിനെല്ലാം കാരണം എന്ന് തോന്നും..
ReplyDeleteഎല്ലാം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി..തിരക്കഥ രചിച്ച നാടകങ്ങള്‍...
സമരാഹ്വനത്തില്‍ ആവേശം കൊണ്ട് ഇന്ധന വില കുറയുമെന്ന പ്രതീക്ഷയില്‍ കൂടിയ വിലക്ക് ഇന്ധനം നിറച്ചു നമുക്ക് സഞ്ചരിക്കാം............
പ്രിയ സുഹൃത്ത് @Binu Nilakal ന്‍റെ 'ഉണ്ടായില്ല' വെടിക്ക് ആദ്യം മറുപടി പറയാം. പെട്രോളിന്‍റെ വില സംബന്ധിച്ച താരതമ്യം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് വന്ന ഒരു മെയിലില്‍ നിന്നും എടുത്ത് കൊടുത്തതാണ്, അതിന്‍റെ ആധികാരികത പരിശോധിച്ചിരുന്നില്ല... എന്നാല്‍ മെയില്‍ അയച്ച വ്യക്തി ആധാരമാക്കിയ ലിങ്ക് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു .. അത് ഇവിടെ ചേര്‍ക്കുന്നു. http://www.mytechsecrets.com/compare-petrol-price-in-india-and-other-countries/
ReplyDeleteഇതിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും പരാമര്‍ശിക്കപ്പെട്ട പല രാജ്യങ്ങളിലെയും എണ്ണവില ഇന്ത്യയിലുള്ളതിനേക്കാള്‍ കുറവാണെന്ന് http://kshitij.com/research/petrol.shtml പോലെയുള്ള സൈറ്റുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അഫ്ഗാനിലെ വിലയെപ്പറ്റി സുഹൃത്ത് പറഞ്ഞത് ശരിയായിരിക്കാം... ഞാന്‍ തര്‍ക്കത്തിനില്ല...
പിന്നെ ജഗദീശ് പറഞ്ഞകാര്യം... പാകിസ്ഥാനിലെ എണ്ണയ്ക്ക 84 രൂപയാണെന്നത് -ഒറ്റനോട്ടത്തില്‍ ശരിയാണ്... പക്ഷേ ഒരു പാകിസ്ഥാന്‍ രൂപ ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 55 പൈസയാണ്... അപ്പോള്‍ പാകിസ്ഥാനിലെ 84 രൂപ എന്നത് ഇന്ത്യയിലെ 46.20 രൂപ മാത്രം..
പക്ഷേ ഇത്തരം കണക്കുകള്‍ നിരത്തുന്നത് കൊണ്ട് ഇപ്പോഴത്തെ വര്‍ദ്ധനവിനെ ന്യായീകരിക്കുവാന്‍ കഴിയുമോ... പെട്രോള്‍ വില ക്രമീകരിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് കൊടുത്തപ്പോള്‍ എടുത്ത ഒരു തീരുമാനമുണ്ട്-രണ്ടാഴ്ച കൂടുമ്പോള്‍ വില അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ക്രമീകരിക്കുമെന്ന്. അങ്ങനെയെങ്കില്‍ ഒരാഴ്ചയ്ക്ക് മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകുറഞ്ഞപ്പോള്‍ 'പെട്രോളിന് വിലകുറഞ്ഞേക്കും' എന്ന വാര്‍ത്ത നാം വായിച്ചെങ്കിലും എന്താണ് ഒന്നും സംഭവിക്കാതിരുന്നത്? ഇപ്പോഴത്തെ വര്‍ദ്ധനവിന്‍റെ കാരണം ക്രൂഡ് ഓയില്‍ വിലക്കയറ്റമല്ല എന്നതാണ് ഏറ്റവും രസകരം... മറിച്ച് രൂപയുടെ വിനിമയ നിരക്കില്‍ വന്ന കുറവാണത്രേ.
ദിനേന പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന (ഇപ്പോള്‍ ഞെട്ടലൊന്നും ഇല്ല) കഥകള്‍, സ്വിസ് ബാങ്കില്‍ സുരക്ഷിതമായിരിക്കുന്ന കള്ളപ്പണത്തിന്‍റെ കോടികളുടെ ഉടമകളുടെ പേര് വിവരം പുറത്താകുമോ എന്ന ആശങ്ക, ഇവയ്ക്കിടയില്‍ പെട്രോളിന് രണ്ടോ മുന്നോ രൂപ കൂട്ടിയാല്‍ ആര്‍ക്കുണ്ട് ചേതം അല്ലേ?
എന്തായാലും ഇന്ത്യയിലെ സംഘടിതരല്ലാത്ത സാധാരണക്കാരായ ജനകോടികള്‍ ഒരു മാറ്റത്തിന് ദാഹിക്കുന്നുണ്ട് എന്ന് അടുത്തകാലത്ത് നടന്നിട്ടുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്..... അത് തന്നെയാണ് പ്രതീക്ഷ നല്‍കുന്നതും.
@Vipin Haripad പറഞ്ഞത് ശരിയാണ്... ഇന്ത്യയില്‍ ഇന്ധനവില കൂട്ടി... പ്രതിഷേധം മിക്കയിടങ്ങളിലും നടന്നു... പക്ഷേ ഹര്‍ത്താലും ബന്ദും... അത് കേരളത്തില്‍ മാത്രം.. അത് കൊണ്ടെന്താ... ഇടയ്ക്കിടെ ഹര്‍ത്താലും, കല്ലേറും, ജീപ്പ് കത്തിക്കലുമൊക്കെ നടക്കുന്നത് കൊണ്ട് നമ്മുടെ രാഷ്ട്രീയക്കാരുടെ വിപ്ലവവീര്യം കെടാതെ നില്‍ക്കുന്നുണ്ടല്ലോ...
ReplyDelete