മലയാളി എന്നെഴുതിയപ്പോള്‍ വന്ന അക്ഷരതെറ്റല്ല; മലിനയാളി എന്നുതന്നെയാണ് ഉദ്ദേശിച്ചത്. ഒരുപാട് വൃത്തികെട്ട വിശേഷണങ്ങള്‍ സ്വായത്തമാക്കിയ മലയാളിക്ക് ഇതും നന്നായി ഇണങ്ങും.
അതെങ്ങിനെയാണ് മലയാളിക്ക് ഈ വിശേഷണം ചേരുക? ദിവസേന രണ്ടുനേരം(ഒരുനേരമെങ്കിലും) കുത്തക സോപ്പിട്ട് കുളിക്കും, വൃത്തിയായി വസ്ത്രം ധരിക്കും, വീട് വൃത്തിയായി സൂക്ഷിക്കും, മറ്റുള്ളവരുടെ മുന്നില്‍ ഏറ്റവും നന്നായി സ്വയം പ്രദര്‍ശിപ്പിക്കും... പിന്നെങ്ങിനെയാണ് മലയാളി മലിനയാളിയാവുന്നത്...? ശരീരംമുഴുവന്‍ മണ്ണും ചെളിയും വിയര്‍പ്പുമായി വരുന്ന കാര്‍ഷികഇന്ത്യക്കാരനാണോ പിന്നെ വൃത്തിക്കാരന്‍?താങ്കളുടെ സംശയം ശരിയാണ്; മേല്പറഞ്ഞതെല്ലാം സത്യവുമാണ്. പക്ഷെ അവിടെ തീര്‍ന്നു എന്നുമാത്രം... വീട്ടിലെ മാലിന്യങ്ങള്‍ ആരും കാണാതെ അപ്പുറത്തെ പറമ്പിലോ പൊതുവഴിയിലോ വലിച്ചെറിയും, കക്കൂസിന്‍റെ ടാങ്ക് നിറഞ്ഞാല്‍ തൊട്ടടുത്ത് ആറോ പുഴയോ തോടോ ഉണ്ടെങ്കില്‍ അതിലേക്കു ചാലുകീറിവെക്കാന്‍ മടിക്കാത്തവന്‍ മലയാളി, അരുമയായ പട്ടിയെ 'അപ്പി' ഇടീക്കുവാന്‍ റോഡില്‍ കവാത്തു നടത്തിക്കുന്നവന്‍ മലയാളി, ചുമച്ചു തുപ്പുന്ന കഫം ഉന്നം തെറ്റാതെ റോഡിന്‍റെയോ പൊതുവഴിയുടെയോ ഒത്തനടുക്ക് എയ്തു പിടിപ്പിക്കുവാന്‍ അറിയുന്നവന്‍ മലയാളി, ഇറച്ചികോഴിയുടെ അവശിഷ്ടങ്ങള്‍ റോഡരുകില്‍ ആരും കാണാതെ നിക്ഷേപിക്കുന്നവന്‍ മലയാളി, കക്കൂസ് മാലിന്യം നിറച്ച ട്രക്ക് രാജവീഥികളില്‍ ടാപ്പ് തുറന്ന് അഭിഷേകം ചെയ്യുന്നവന്‍ മലയാളി, പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ വീട്ടുമാലിന്യം മുന്തിയ കാറിന്‍റെയുള്ളിലെ ശീതളിമ നഷ്ട്ടപ്പെടാതെ ചില്ലല്‍പ്പം താഴ്ത്തി 'ഭരണകൂട ചവറുപെട്ടിയുടെ' നാലുവശവുമായി വിതറിയെറിയാന്‍ വിരുതുള്ളവന്‍ മലയാളി...
ഇനി മലയാളിയുടെ ഭരണകൂടപ്പെട്ടിയുടെ കാര്യം എടുത്താലോ.. എത്രയോ കാലമായി മാലിന്യം നിറഞ്ഞു ചീഞ്ഞു സെന്‍സേഷണല്‍ മാധ്യമപ്രവര്‍ത്തനത്തിനുവേണ്ട പ്രകൃതിവാതക ഇന്ധനം നല്കികൊണ്ടിരിക്കുന്നു... ശരിക്കും അതല്ലേ ശരിയായ മാലിന്യ സംസ്കരണം? ഇനി ബോധമില്ലാത്ത ജനത്തിനു ബോധവല്‍ക്കരണം ആണ് വേണ്ടതെന്നു ഭരണകൂടപ്പെട്ടി തിരിച്ചറിഞ്ഞിരിക്കുന്നു..
ഏകഹസ്താംഗുലീ പരിമിതങ്ങളല്ലാത്ത താരകള്‍ കാവല്‍ നില്‍ക്കുന്ന ഹോട്ടലുകളിലും ശീതീകരിച്ച ഭരണകൂടപ്പെട്ടിയിലു
ഹയ്യോ,സോറി... ജനഗണമന ഓണ്‍ ചെയ്യല്ലേ..ഒരൈറ്റം വിട്ടു പോയി. ഒറ്റ മിനിറ്റ്;
ചൊറി പിടിച്ചു പഴുത്തു ചത്ത മയിലമ്മയുടെ ചിത്രം ഊര്‍ജ്ജിത..., സംയോജിത..., വികസനാത്മക..., ആയോജിത..., പുരോഗമനാത്മക..., ചംക്രമണ..., തേങ്ങാക്കൊല രോഗപ്രതിരോധ പ്രചാരണ ജീപ്പ് ജാഥയുടെ പ്രധാന മോഡലായി തിരഞ്ഞെടുത്തിരിക്കുന്നതും ടി മോഡലിന്‍റെ മിനറല്‍വാട്ടര്‍ച്ചായാചിത്രം അരോചകസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ട് കോഴിയെന്‍ മമ്മൂഞ്ഞ് അനാരോഗ്യ വകുപ്പ് മേധാവി ശ്രീ ആരോഗ്യസ്വാമിക്ക് കൈമാറുന്നതുമാണ്.
'ദാ പിടിച്ചോ..., ആ, സ്വിച്ചിട്ടോ... ജനഗണമന...സന്തോഷ് നായര്‍
It is all right. Now let us think what we can do?
ReplyDeleteക്ഷമിക്കണം..
ReplyDelete'ഈ ഭൂമി ഒരു കുടമായിരുന്നെങ്കില്‍ ഞാനതെന്നേ ഉടച്ചു വാര്‍ത്തെനേം' എന്നു പേര്‍ഷ്യന്‍ കവി ഒമര്‍ഖയാം പറഞ്ഞതു തന്നേ എനിക്കും പറയാനുള്ളൂ. അല്ലെങ്കില്‍ ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ള അവതാരത്തിനു വേണ്ടി നമുക്കു കാത്തിരിക്കാം. അതുമല്ലെങ്കില്‍ ഗാന്ധിജിയെപ്പോലെയോ, ക്രിസ്തുവിനെപ്പോലെയോ സന്തോഷ് നായരും ഒരു ക്രൌഡ് പുള്ളര്‍ ആവാനുള്ള ദിവ്യ വെളിച്ചം കിട്ടട്ടെ. പക്ഷേ അതിനുള്ള സാധ്യത തുലോം കുറവാണെന്നതിനാല്‍ തല്ക്കാലം ഞാന്‍ എന്‍റെ ഭാഗം പറയാം. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കാരണം പ്രകൃതിക്കുണ്ടാവുന്ന മലിനീകരണം ഏറ്റവും കുറക്കാന്‍ എന്നും ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട്. അങ്ങനെ എല്ലാവരും ശ്രമിച്ചാല്‍ത്തന്നെ നമുക്ക് മറ്റൊരു ലോകബാങ്ക് വായ്പയില്‍ നിന്നൊഴിവാകാം.
2011 ലെ നമ്മുടെ പ്രതിഞ്ജ ഇതാകട്ടെ
ReplyDeleteWhat Mr. Santhosh Nair said is correct. Let us all take a pleadge that 'I will not do anything to distrub the ecological equilibrium of the Universe.' How pleasant the earth will be then to live in.
ReplyDeleteLet us be optimists.