Friday, June 28, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്


ഇരുപത്തൊന്നാം നൂറ്റാണ്ട് 

 ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി

പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍ മാത്രം

തിരയുന്നുഷസ്സിനെ,യോരുപിടി ചാരത്തില്‍

ധരായം  ശവപ്പറമ്പിന്നങ്കണങ്ങളില്‍

കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-

പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍

പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-

ചുടുനിണത്തിന്‍ തേങ്ങല്‍, അലയടിച്ചുയരുന്നു


  ചിറകുകത്തിക്കരിഞ്ഞമ്പലപ്രാവുകള്‍ 

പുഴയുടെ ശവത്തിന്മേലിറ്റിറ്റുവീഴുന്നു

അതിനരികെ ബലികര്‍മ്മപുണ്യങ്ങളേശാതെ

ഒരു  ചെറുതടാകം വിറങ്ങല്ലിച്ചീടുന്നു

ഇവിടെ  ഞാന്‍ , ഞാനെന്നു വീമ്പടിച്ചാര്‍ത്തവര്‍

എവിടെയുമെത്താ,തലഞ്ഞുഴറീടുന്നു

പുതിയ ശതകത്തിന്നു കൈത്തിരികാട്ടുവാ-

നൊരുതരിവെളിച്ചവും അന്യമായ്‌ തീരുമോ?


         &&&&&&&&&&&&&&&&&&&&&

കൃഷ്ണ    




 


























 
 

       









3 comments:

  1. അടുത്ത നൂറ്റാണ്ടെന്തുപറയുമോ....??

    ReplyDelete
  2. ഇവിടെ ഞാന്‍ , ഞാനെന്നു വീമ്പടിച്ചാര്‍ത്തവര്‍

    എവിടെയുമെത്താ,തലഞ്ഞുഴറീടുന്നു

    നല്ല വരികൾ

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete