Tuesday, August 23, 2011

വിചിത്ര സമരം !!

        തൊഴിലാളികള്‍ മുതലാളിയോട് സമരം ചെയ്യുന്നത്  നാം ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ തങ്ങളുടെ ഉപഭോകതാക്കള്‍ ആയ പാവം ജനത്തിനോടു തന്നെ സമരം ചെയ്യും  എന്ന് പറയുന്നതു  കേള്‍ക്കുന്നത്  ആദ്യം ! മുതലാളി കൂലി നല്കിയില്ല എങ്കില്‍കണ്ടു നില്‍ക്കുന്ന ജനം കൂലി നല്കണം!
കേരളത്തിലെ  പത്രവിതരണക്കാരുടെ   സംഘടന   ആണ് പുതിയ സമരമുഖം തുറന്നത്.

   പത്രവിതരണം നടത്തുന്നവര്‍ക്കും  എജന്റുമാര്‍ക്കും മാധ്യമരാജാക്കന്‍മാര്‍ നല്കുന്ന കമ്മീഷന്‍ കുറവായാതിനാല്‍ ഓരോ വീട്ടില്‍നിന്നും വീതരണ  കമ്മീഷന്‍ ആയി പത്തു മുതല്‍ പതിനഞ്ചു വരെ രൂപ പ്രതി മാസം ഈടാക്കും;‍‍‍ അതായതു പത്രത്തിന്‍റെ മുഖവിലയേക്കാള്‍ വായനക്കാരന്‍പ്രതിമാസം പതിനഞ്ചുരൂപ കൂടുതല്‍ നല്കണം‍. കഴിഞ്ഞ 20 വര്‍ഷമായി വിതരണക്കാരുടെ വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചിട്ടില്ല എന്നത് ശരിയാണെങ്കില്‍ അത് ശരിയാണോ? ഇതെല്ലാം പത്രത്തിനൊപ്പം വന്ന ഒരു ബിറ്റ്- നോട്ടീസ് വഴിയാണ് ഈയുള്ളവന്‍ അറിഞ്ഞത്.
    നോക്കുകൂലിക്കെതിരെ വെണ്ടയ്ക്കയും  LPG  വിതരണക്കാര്‍ക്കെതിരെ മത്തങ്ങായും നിരത്തിയ മനോരമയും മാതൃഭൂമിയും     പകല്‍ക്കൊള്ള മനപൂര്‍വ്വം ജനത്തില്‍ നിന്നും മറച്ചുവെക്കുകയാണോ?
       അക്ഷരങ്ങള്‍ എണ്ണി വില പറഞ്ഞും പത്രത്താളുകളുടെ വലിപ്പത്തെ ഇഞ്ചുകളും സ്ക്വയര്‍ ഇഞ്ചുകളും ആയി വീതിച്ചും പരസ്യത്തുക വാങ്ങുന്ന പത്ര മുതലാളിമാര്‍ വാര്‍ത്തകളെക്കാള്‍ ഏറെ പരസ്യം നിറച്ചു വരുന്ന ഇന്നത്തെ പത്രങ്ങള്‍ പണം കൊടുത്തു വാങ്ങി വായിക്കുന്ന നാം ഇനി  ഈ "പരസ്യപത്രത്തിനു"  സര്‍വിസ് ചാര്‍ജും നല്‍കണം. ഇതാ  കേരളത്തില്‍ മാത്രം കാണാന്‍ കഴിയുന്ന വിചിത്രമായ മറ്റൊരു സമര മുഖം..
     പത്രവിതരണം നടത്തുന്നവര്‍ക്കും എജന്റുമാര്‍ക്കും ഇരുപതു വര്‍ഷം മുമ്പുള്ള കമ്മീഷന്‍ ആണ് ഇന്നും ഉള്ളതെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ ആണ്.‍‍‍‍ ‍ മഴയും മഞ്ഞും വെയിലും ഒന്നും കാര്യമാക്കാതെ നമ്മില്‍ ഭൂരിപക്ഷം പേരും ഉണരുന്നതിനു മുന്‍പ് നമ്മുടെ ഉമ്മറത്ത്‌ ചൂടു വാര്‍ത്ത എത്തിക്കുന്ന ആ പാവം മനുഷ്യരെ നാം നിഷ്കരുണം സമൂഹത്തിന്‍റെ പുറംപോക്കിലേക്ക്  ചവുട്ടി താഴ്ത്തരുത്; പക്ഷെ അത് പണം കൊടുത്തു സഹായിച്ചല്ല, മറിച്ച് അവര്‍ക്ക് അര്‍ഹതയുള്ളത് (അവര്‍ പറയുന്നത് ശരിയാണെങ്കില്‍) പത്ര മുതലാളിമാരുടെ കയ്യില്‍ നിന്നും വാങ്ങി എടുക്കാന്‍ ഉള്ള നീക്കങ്ങള്‍ക്ക്‌ എല്ലാ ധാര്‍മിക പിന്തുണയും നല്‍കി ആവണം.
മുതലാളിമാരേ, അവര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ കച്ചവടം നടക്കില്ല. ഞങ്ങള്‍ക്ക് ചൂടു വാര്‍ത്തയും കിട്ടില്ല.

ബിജു പിള്ള
കായംകുളം

6 comments:

  1. പത്ര ഏജന്‍റുമാര്‍ അത്ര പുണ്യവാളന്മാരാണെന്ന് കരുതേണ്ട. കഴുതകളായ പൊതുജനങ്ങളുടെ മേല്‍ ഒരു ഭാണ്ഡം കൂടിവച്ചുകൊടുത്താല്‍ പാവങ്ങള്‍ അതും ചുമന്നുകൊള്ളും എന്ന് വച്ച് ചെയ്തതാണ്.... പത്രങ്ങള്‍ക്ക് മാസവരി കൊടുക്കുന്നത് വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്‍റെ ചാര്‍ജുള്‍പ്പടെയാണ്.... അല്ലാതെ ബസ്റ്റാന്‍റിലെ കടയില്‍പോയി വാങ്ങുന്ന വിലയല്ല. ഇനി ഏജന്‍റ് മാര്‍ക്ക് കമ്മീഷന്‍ കുറവാണെങ്കില്‍ അവര്‍ പത്രമുതലാളിമാരോട് മാന്യമായി ചോദിച്ച് വാങ്ങണം... അതിനും പൊതുജനത്തിന്‍റെ തോളിലോട്ട് കയറാം എന്ന് കരുതിയാല്‍... അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി എന്നേ വിനയത്തോടെ പറയാനാകൂ.... ഈ വിഷയം തുടങ്ങിയപ്പോള്‍ തന്നെ മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ മാനേജര്‍മാരെ വിളിച്ച് വിവരം അറിയിക്കുകയും... അവര്‍ ഒരു കാരണവശാലും പത്രത്തിന്‍റെ വരിസംഖ്യയില്‍ ഒരു പൈസപോലും കൂടുതല്‍ ഉപഭോക്താക്കള്‍ കൊടുക്കരുത് എന്ന് പറയുകയും ഈ വിവരം പൊതു അറിയിപ്പായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.... ഏജന്‍റുമാര്‍ക്ക് അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലിയ്ക്ക് ലഭിക്കുന്ന മാന്യമായ വരുമാനത്തെക്കുറിച്ചും അവര്‍ വിവരിച്ചു തന്നു....(ബിജു പിള്ള പറഞ്ഞതുപോലെയൊന്നുമല്ല യാഥാര്‍ത്ഥ്യം)... എതിര്‍ക്കാത്ത സാധുക്കളുടെ കൈയില്‍ നിന്നും കിട്ടുന്നതിങ്ങ് പോരട്ടെ എന്ന സമീപനമാണ് ഏജന്‍റുമാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്....

    ReplyDelete
  2. പ്രിയ നജിം ,
    എനിക്ക് തൊന്നൂന്നതു പത്ര ഉടമകള്‍ കണ്ണ് അടച്ചു എരിട്ടു ആക്കുക എന്ന് ആണ് , കാരണം പത്ര ഉടമസ്ഥരും എജെന്ടന്മാരും ആയുള്ള കരാറിന് എതിരായെ പ്രവര്‍ത്തിക്കുന്നഎജെന്ടന്മാരും നീക്കേം ചെയ്യാന്‍ എന്തുകൊണ്ട് ഉടമസ്ഥര്‍ തയാര്‍ ആകുന്നെല്ല , , ബസേല്‍ ഒരു രൂപ ബാക്കി കൊടുക്കാത്ത കണ്ടുക്ടഎര്മാര്‍ക്കെ ഏതെരെ നാലു പേജു വാര്‍ത്ത‍ എഴുതാം, അന്നെഷണ ആത്മക പത്ര പ്രവേര്‍ത്തനം നടത്തുന്ന വര്‍ എന്ത് കൊണ്ട് അവരുടെ പത്ര വിതരണക്കാര്‍ സര്‍വീസ് ചാര്‍ജ് വാങ്ങുന്നു എങ്കില്‍ വീണ്ടും പത്രം നല്‍കുന്നു , ഇതു കാണുമ്പോള്‍ പാലുകുടിക്കുന്ന പൂച്ചയെ അല്ലെ ഓര്‍മ വരുക
    ബിജു പിള്ള

    ReplyDelete
  3. ഇവിടെ പത്രമുതലാളിമാര്‍ വിതരണക്കാര്‍ക്ക് ആവശ്യത്തിനു പണം കൊടുക്കുന്നില്ല.അവരെന്തു ചെയ്യും? അവര്‍ക്കും ജീവിക്കേണ്ടേ?പരസ്യത്തിന്, അതും നട്ടാല്‍കുരുക്കാത്ത നുണകള്‍ സത്യമാണെന്ന് പ്രചരിപ്പിക്കുന്ന പരസ്യത്തിന് ( ലവണതൈലം,മുസ്ലി പ്ലസ് എക്സ്ട്ര ) തുടങ്ങിയവ ഓര്‍ക്കുക.ഇതൊക്കെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അതോടൊപ്പം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇടക്കിടക്ക് പത്രത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയും അത് ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ കൊടുക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ദിനേന വര്‍ദ്ധിപ്പിക്കുന്ന പെട്രോള്‍ വില ഒരുളുപ്പും ഇല്ലാതെ കൊടുക്കുന്നവരാണ് നമ്മള്‍.എന്നാല്‍ നമ്മള്‍ അറിയുന്ന അടുത്ത വീട്ടിലെ ഔസേപ്പോ, പ്രദീപോ ഉസ്മാനോ മാസം ചിലവിനായി ഒരു 15 രൂപ കൂടുതല്‍ ചോദിച്ചാല്‍ നമ്മുടെ വികാരം അവിടെത്തന്നെ ഉണരണം.

    ReplyDelete
  4. ബഹുമാനപ്പെട്ട എം.എസ്.മോഹനന്‍ തന്‍റെ അടുത്തവീട്ടുകളിലെ ഒൌസേപ്പിനോ, പ്രദീപിനോ ഉസ്മാനോ മാത്രമല്ല കൃഷ്ണന്‍ കുട്ടിക്കും, മാധവനും കൂടി 15 ഓ 20 ഓ രൂപവീതം മാസം നല്‍കാന്‍ തയ്യാറാണെങ്കില്‍ ആ സല്‍പ്രവര്‍ത്തിയെ നാം അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ സാധാരണക്കാരായ പത്രവരിക്കാരുടെ മുകളില്‍ പുതിയ ഒരു ഭാരം കൂടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഔസേപ്പോ, പ്രദീപോ ഉസ്മാനോ ആരായിരുന്നാലും അനുവദിക്കുന്ന പ്രശ്നമില്ല.... കമ്മീഷന്‍ കുറവാണെങ്കില്‍ തങ്ങള്‍ക്ക് ഏജന്‍സി അനുവദിച്ചുതന്നിട്ടുള്ള പത്രമുതലാളിമാരുമായി ചര്‍ച്ചചെയ്ത് മാന്യമായ വേതനം നേടിയെടുക്കുന്നതിന് വരിക്കാരുടെ എല്ലാം പിന്തുണ ഉണ്ടാകും... എന്നാല്‍ പകരം അസംഘടിതരായ പാവം പൊതുജനത്തിന്‍റെ പോക്കറ്റില്‍ നിന്നും അതുകൂടി വസൂലാക്കാന് ശ്രമിക്കുന്നതെങ്കില്‍... ആ പരിപ്പ് വേവുന്ന സ്ഥലങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അവിടെ മതി എന്നേ പറയാനുള്ളൂ.

    ReplyDelete
  5. ദിവസം പത്രത്തിലെ തുടങ്ങാന്‍ കഴിയു എന്നാ മലയാളിയുടെ സ്വോഭാവത്തെ ചൂഷണം ചെയ്യുക എന്നതാണ് കാര്യം..

    ReplyDelete
  6. Why should we buy and read the newspaper at all? To read the mutual attacks and counter attacks of politicians? To read and to forget the incidents of kidnappings, rapes, murder, theft, robbery, assassination etc? Except burdening our minds, there is no use with these. And to know about the new laws etc. T.V. & Radio will help. And if you want to know in detail from newspaper,(such occasions are very few) read it in the library. Now if a newspaper with a circulation of 10 lacs is getting a profit Rs.20000/- per day - at the rate of 2 paise per paper - they will be forced to bring down the price if we boycott the papers. And If we do these, the agents will have another duty of canvassing and they will get more commission.

    But who will do this? That is the only Q.U.E.S.T.I.O.N....

    ReplyDelete