Friday, August 19, 2011

അണ്ണാ ഹസാരെ നയിക്കുന്ന സമരത്തിന്റെ രാഷ്രിയം



മഹാരാഷ്ട്രയിലെ റാലെഗോണ്‍ സിദ്ധി എന്ന ഗ്രാമത്തിന്റെ മുഖച്ചായ മാറ്റിയ ഗാന്ധിയനായ അണ്ണാ ഹസാരെ ഇന്നു രാജ്യ തലസ്ഥാനതുതു  നടത്തുന്ന സമരത്തിന്റെ   പശ്ചാത്തലം ആണ് എന്നെ ഈ     കുറിപ്പെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
എന്തിനു വേണ്ടിയാണു അണ്ണാ സമരം ചെയുന്നത്? രാജ്യത്തു നിന്നും അഴിമതി ഇല്ലാതാക്കാന്‍. അഴിമതി ഇല്ലാതാക്കുക തന്ന വേണം. പക്ഷെ അദ്ദേഹം എങ്ങനെ 120കോടി ജനങ്ങളുടെ  പ്രതിനിധിയാകും ?
ഇന്ത്യ ഭരിക്കുന്ന ഭരണക്കാര്‍ അദ്ദേഹത്തെയും കൂട്ടുകാരെയും സിവില്‍ സൊസൈറ്റി പ്രതിനിധിയായി എങ്ങനെ അംഗീകരിച്ചു  എന്ന് എനിക്ക് മനസിലാകുന്നില്ല. ഈ രാജ്യത്തു വ്യവസ്ഥാപിതമായ  ഒരു ഭരണ സംവിധാനമുണ്ട്. എന്നാല്‍ ഭരിക്കുന്നവരുടെ  ഇഷട പ്രകാരം തല്‍ക്കാലത്തേക്ക്  സമരം ശമിപ്പിക്കാന്‍ തിടുക്കം കാട്ടിയതാണ്
 കോണ്‍ഗ്രസ്‌ പാര്‍ടിടിയം യു പി എ സര്‍ക്കാരും ഇന്ന് ഇതരത്തിലേക്ക് ഈ സമരത്തെ എത്തിച്ചത്.   
നമ്മുടെ വാര്‍ത്ത മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്കളും ഏറ്റു പിടിക്കുന്ന ഈ സമരം ജനാധിപത്യത്തിനു ഭൂഷണമല്ല.
കാരണം നമ്മുടേത്‌ ഒരു പാര്‍ലമേന്റ്റെറി   ജനാധിപത്യ വ്യവസ്ഥ ഉള്ള രാജ്യമാണ്. അവിടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനും പാര്‍ലമേന്റ്റെറി    ജനാധിപത്യത്തിനും ശക്തി  പകരുകയില്ല ഇത്തരം  സമരങ്ങളെ അന്ഗീകരിച്ചാല്‍. ഗാന്ധിവധതിതിനു നേത്രുത്വം  കൊടുത്തവരും ശ്വാസ വ്യവസായികളും കൂടി ഈ പാവം ഗന്ധിയേനെ ഹൈ ജാക്ക് ചെയ്തിരിക്കുന്നു. ഈ കൂട്ടര്‍ക്ക്  ഒരു അജണ്ട ഉണ്ട് ഈ സമരത്തില്‍. രാജ്യത്തെ അസ്ഥിരപ്പെടുതിതി  അധികാരത്തില്‍ എത്തുക എന്നുള്ളതാണ് അവരുടെ ലക്‌ഷ്യം
പ്രിയപ്പെട്ട ഹസ്സരെക്ക് നമ്മുടെ പാര്‍ലമെന്റിനെ വിശ്വാസമില്ല എന്നാല്‍, ഫലത്തില്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും  വിശ്വാസമില്ല  എന്ന്  തന്നെയാണ്. ലോക്പാല്‍ ‍ ബില്‍ നമ്മുടെ പാര്‍ലമെന്റില്‍ ചര്ച്ച്ക്കെത്തുപോള്‍   തീര്ച്ചയായും ആ ബില്ലിലുള്ള പോരായ്മകള്‍ പരിഹരിക്കമെല്ലോ? പരിഹരിച്ചില്ല എങ്കില്‍ അണ്ണാ ഹസ്സരെയേ തീര്‍ച്ചയും  ഇന്ത്യന്‍  ജനത ഒന്നടങ്കം പിന്തുണക്കണം, അധികാരത്തിലുള്ള സര്‍ക്കാരിനെ  ഒരു നിമിഷം പോലും തുടരുവാന്‍ അനുവദിക്കുകയും അരുത്. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ അതിനൊന്നും നില്‍ക്കാതെ ഒരു ഹിഡന്‍ അജണ്ട ഉണ്ടാക്കി സമരത്തിലേക്ക് പോയതിനു ഒരു  ന്യായവും ഇല്ല  . ഞാന്‍ സത്യഗ്രഹത്തില്‍ വിശ്വസിക്കുന്നു.  മഹാത്മാവ് ജനാധിപത്യത്തിലും നമ്മുടെ പാര്‍ലമെന്റനയൂം  ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല എന്നുള്ള കാര്യവും ഇവിടെ പ്രസക്തമാണ്. നമുക്ക് നമ്മുടെ രാജ്യത്ത്  അഴിമതി ഇല്ലാതാക്കണം. അതിനു പാര്‍ലമെന്റിനെ ഉപയോഗിക്കണം. ജനാധിപത്യം ഈ രാജ്യത്തില്ലതായാല്‍    ഈ രാജ്യം ഒരു പാകിസ്ഥാനോ ലിബിയെയോ അതുമല്ലങ്കില്‍ സിറിയയോ  ഒക്കെ ആയി മാറും. അതിനു നാം അനുവദിച്ചു കൂടാ. ഈ സമരത്തി ലേക്ക് നുഴെഞ്ഞു കയറിയ ശക്തികള്‍ അണ്ണാ ഹസ്സരെയേ  ഉപയോഗിച്ച് രാജ്യം തകര്‍ക്കാന്‍  ശ്രമിക്കുന്ന  കാവി ഭികരരണന്നു  തിരിച്ചറി‍ഞ്ഞില്ലന്ക്കില്‍  നാം നമ്മുടെ വരും തലമുറയോട് ചെയൂന്ന മഹാ അപരധാമയിരിക്കും. രാജ്യത്തിന്റെ അഖന്ടത നമുക്ക് ഒന്നിച്ചു കാക്കാം. അതിനു അണ്ണാ ഹസ്സരെക്കും നല്ലത് ചെയുവാന്‍ കഴിയും  എന്ന് ആത്മര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഭാരതമെന്നു പേര്‍കേട്ടാല്‍ നമുക്ക് അഭിമാന പൂരിതമാകണം അന്തരന്ഗം.
 ജയ് ഹിന്ദ്‌.
 ബിനു നിലക്കല്‍

No comments:

Post a Comment