Sunday, November 6, 2011

ആട് പട്ടി ആകുന്നു , പട്ടി പൂച്ചയും പിന്നെ എലിയും ആകുന്നു :

കഴിഞ്ഞ ദിവസം മനോരമ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്ത‍ കാണുക,
വടക്കന്‍ കേരളത്തില്‍ പത്ര കെട്ടുകള്‍ നശിപ്പിക്കുന്നു, വായനക്കാരന്‍റെ അറിയുവാന്‍ ഉള്ള അവകാശം ഇടതു പാര്‍ട്ടികള്‍ നശിപ്പിക്കുന്നു, ഇതേപ്പറ്റി ഒരു പത്ര സംഘടനാ മുഖ്യന്‍റെ പ്രതികരണം, പിന്നെ പിണറായി വക മറുപടി... സമര കാരണം (മനോരമയുടെ ഭാഷയില്‍) സിപിഎം ലോക്കല്‍ സമ്മേളനങ്ങളെ പറ്റി 'തുടരന്‍' എഴുതിയത്... അങ്ങനെ പോകുന്ന പ്രസ്തുത വാര്‍ത്ത‍ പത്ര വിതരണം തടസപ്പെടുവാന്‍ കാരണം ഇടതു, ബിജെപി പിന്തുണ ഉള്ള പത്ര വിതരണക്കാര്‍ സമരത്തില്‍ ആയതാണെന്ന് സമര്‍ഥി ക്കാന്‍ ശ്രമിച്ചു മൃതിയടയുന്നു. (ബിജെപി പിന്തുണയുടെ സത്യാവസ്ഥ അറിയില്ല , ഒരു മാധ്യമ സുഹൃത്ത്‌ പറഞ്ഞ അറിവ് മാത്രം ) ഇനി വിഷയത്തിലേക്ക് വരാം,
പത്രവിതരണക്കാര്‍ സമരവഴിയില്‍ ആയിട്ട് കാലം ഏറെ ആയി ,

പത്രവിതരണക്കാരന്‍ പറഞ്ഞ കഥ :

പത്ര ഏജന്റന്‍മാര്‍ക്ക് പത്ര വിതരണത്തിന് തൊഴിലാളികളെ കിട്ടുന്നില്ല , വരുന്നവര്‍ക്ക് സാധാരണ കൊടുക്കുന്ന ശമ്പളം പോര, ഒരു പത്രത്തിന് മുന്നൂറു രൂപ വീതം പത്ര സ്ഥാപനത്തിനു അഡ്വാന്‍സ്‌ കെട്ടിവെച്ചു കഴിഞ്ഞാല്‍ വിതരണം ചെയ്യുന്ന ഓരോ പത്രത്തിനും 25% കമ്മിഷന്‍ ലഭിക്കും , അതായതു ഒരു പത്രം വീട്ടില്‍ എത്തിച്ചാല്‍ ഏജന്റിനു ലഭിക്കുന്നത് പത്രവില ആയ 4 രൂപയുടെ 25 % ആയ 1 രൂപ , 300 പത്രം ഉള്ള എജെണ്ട് പത്രത്തിന്‍റെ സെക്യൂരിറ്റി തുക ആയ 300 * 300 =90000 /- രൂപ കെട്ടിവെക്കണം , ഇങ്ങനെ ചെയുമ്പോള്‍ 300 പത്രം 30 ദിവസം വിതരണം ചെയ്താല്‍ കിട്ടുന്ന കമ്മിഷന്‍ വെറും 9000/- രൂപ മാത്രം , 300 പത്രം വീടുകളില്‍ എത്തിക്കാന്‍ വിതരണം നടത്തുന്നവര്‍ ആവശ്യപ്പെടുന്ന തുക 2500/- മുതല്‍ 3500/- രൂപ വരെ , ഇതു കൂടാതെ സെക്യൂരിറ്റി തുകയുടെ പലിശ വേറെ , കൂടാതെ പത്ര ത്തിന്‍റെ മാസവരി പിരിച്ച് എടുക്കല്‍ , പല വീട്ടുകാരും കൃത്യം ആയി പണം കൊടുക്കില്ല , അപ്പോള്‍ പലിശ ക്കാരനെ ആശ്രയിച്ച് ആണ് എജെന്ടു നിലനില്‍ക്കുക , ഇതിനു എല്ലാം അപ്പുറം മുതലാളിക്ക് കൊടുക്കണ്ട പണം ഒരു ദിവസം താമസിച്ചാല്‍ അടുത്ത ദിവസം പത്രകെട്ടു വരില്ല , കൂടാതെ ആവിശ്യ പ്പെടുന്നതില്‍ അധികം വീക്കിലി കളും മറ്റു പ്രസിദ്ധീകരണങ്ങളും പത്രക്കെട്ടുകള്‍ക്ക് ഒപ്പം അയച്ചു അങ്ങനെയും അധിക സാമ്പത്തിക ഭാരംസൃഷ്ടിക്കുന്നു . കൂടാതെ വല്ല ബിറ്റ് നോട്ടീസ് പത്രത്തിന് ഇടയില്‍ വെച്ച് വിതരണം ചെയ്ത് എന്തെങ്കിലും ചില്ലറ തടയും ആയിരുന്നു ആ പിച്ചപാത്രത്തിലും റബ്ബര്‍ പോലെ മനസുള്ള മുതലാളി പാര വെക്കുന്നു . ഇങ്ങനെ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ ആയി കമ്മിഷന്‍ കൂട്ടണം എന്ന് അലമുറയിടുകയാണെങ്കിലും മാധ്യമ കുത്തകകള്‍ക്ക് വഴിപ്പെടെണ്ടിവരുന്ന ദുരിതങ്ങളുടെ നീണ്ട കഥ
ഇനി ഒരു പത്ര സുഹൃത്ത്‌ പറഞ്ഞ സമരത്തിന്‌ പിന്നിലെ രാഷ്ട്രീയം:
"കഴിഞ്ഞ കാലങ്ങളില്‍ മനോരമയോട് ഒപ്പം 'വലതന്‍'മാരും, മാതൃഭൂമി യോടൊപ്പം 'ഇടതന്‍'മാരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'വീരനും' കൂട്ടരും ഇടതു പാളയം വിട്ടു വലതില്‍ വന്നപ്പോള്‍ വീരനെയും 'മ' യെയും ഒരു പോലെ ഒതുക്കാന്‍ കിട്ടിയ അവസരം ഇടതും ബിജെപിയും പത്ര ഏജന്റുമാരുടെ സമരത്തിലൂടെ ഉപയോഗിക്കുന്നു. എന്നാലും കമ്മിഷന്‍ കൂട്ടാന്‍ പത്ര മുതലാളി സംഘം തയ്യാര്‍ അല്ല. ഇടുക്കി ജില്ലയില്‍ നടത്തിയ സമരം പൊളിച്ച് അടുക്കിയതു പോലെ ഇതും അവസാനിപ്പിക്കും എന്നാണ് അവരുടെ നിലപാട്."

ഈയുള്ളവന്‍ : "സര്‍വീസ് ചാര്‍ജ് ആയ 15 രൂപ കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഓഫീസില്‍ മനോരമ ഏജന്‍റു പത്രം നിര്‍ത്തി. ഇതിനു പരിഹാരം കാണണം എന്ന് പറഞ്ഞു മനോരമ സര്‍ക്ക് ലേഷന്‍ മാനേജര്‍ക്ക് അയച്ച മെയിലിനു ഇന്നു വരെ മറുപടി കണ്ടില്ല."
പത്ര സുഹൃത്ത്‌: "മറുപടി തരില്ല, നിങ്ങള്‍ക്കു പത്രം വേണമെങ്കില്‍ 15 രൂപ സര്‍വീസ് ചാര്‍ജ് കൊടുത്തെ മതിയാകൂ.."
"അങ്ങനെ മനോരമയുടെ ചാക്കിലെ പൂച്ച കറുത്തത് എന്നു മനസ്സിലായി"
ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ പരസ്യ ചാര്‍ജു , പത്രവില
കൂട്ടും, അത് ജനം ആണല്ലോ തരുന്നത് , അതില്‍ നിന്ന് ഒന്നും വേറെ ആര്‍ക്കും ഞങ്ങള്‍ തരില്ല .നിങ്ങള്ക്ക് വേണോ നാട്ടാരുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചോ , കറുത്ത പൂച്ച കണ്ണടച്ചോളാം.."

ഈയുള്ളവന്റെ ദുഃഖം : സത്യത്തിന്‍റെ നാവ് ആകേണ്ട പത്രം സത്യം ജനത്തിനെ അറിയിക്കുന്നില്ല എന്നതില്‍ അപ്പുറം ഇടതുപക്ഷ രാഷ്ട്രീയ പകപോക്കല്‍ ആയി സമരത്തെ ചിത്രീകരിക്കുന്നു. എന്നാല്‍ നേരിന്‍റെ നേരരിവ് പകര്‍ന്നു കൊടുക്കെണ്ടവര്‍ തങ്ങള്‍ക്കു നേരെ നടക്കുന്ന സമരത്തെയും അതിന്‍റെ പിന്നിലെ കാരണങ്ങളെയും ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം കുപ്രചരണങ്ങളും ആയി ജനസമക്ഷം നിറയുന്നു. ലോകത്ത് ഏതു സമരം നടന്നിട്ടുണ്ട് എങ്കിലും അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട് , എന്നാല്‍ ഇത് പോലെ ലോകത്ത് ഒരു മുതലാളിമാരും ഞങ്ങള്‍ക്ക് കൂലി കൂട്ടി കൊടുക്കാന്‍ പറ്റില്ല വേണമെങ്കില്‍ ജനത്തിനോട്‌ പിടിച്ചു പറിച്ചോ എന്ന് പറയുന്ന മാധ്യമ കുത്തകകളെ നാം എന്ത് വിളിക്കണം ?
നിങ്ങള്‍ പ്രതികരിക്കുക :
വാല്‍ക്കഷ്ണം : 15 രൂപ സര്‍വീസ് ചാര്‍ജ് തരില്ല എന്ന് ഒന്നും എജെന്റിനോട് പറയരുത് , നാളെ മുതല്‍ പത്രം കിട്ടില്ല , സൂക്ഷിച്ചോ !!!!
കളത്തട്ടിലെ മലയാളികളുടെ അറിവിലേക്ക്: ദയവായി ഞാന്‍ മാസങ്ങള്‍ക്ക് മുന്‍പു കളത്തട്ടില്‍ എഴുതിയ  

 ബിജു പിള്ള

1 comment:

  1. കഴിഞ്ഞ മാസത്തെ പത്രബില്ലില്‍ ഒരു കുറവും അവര്‍ വരുത്തിയിട്ടില്ല. തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും (ന്യായമോ അന്യായമോ എന്നത് വേറെ കാര്യം) വേണ്ടി പത്ര വിതരണം നിര്‍ത്തി വെച്ച് ഒരു ദിവസ്സം സമരം ചെയ്തു; പത്രമുതലാളിക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എജന്റിനും തൊഴിലാളിക്കും ഒന്നും നഷ്ടപ്പെട്ടില്ല, തന്നെയുമല്ല ഒരു ദിവസത്തെ തൊഴില്‍ എടുക്കേണ്ടിയും വന്നില്ല. പിന്നെ അന്ന് വിതരണം ചെയ്യാതെ ഇരുന്ന പത്രക്കെട്ടുകള്‍ ഏജന്റിനു തൂക്കി വില്‍ക്കുകയും ചെയ്യാം. ആയിനത്തില്‍ ലാഭം വേറെയും. പാവം വരിക്കാരന്‍ വായിക്കാത്ത പത്രത്തിന്‍റെ ബില്‍ അടച്ചു സ്വയം സംപൂജ്യനായി. ഒരു ദിവസത്തെ പത്രത്തിന്‍റെ കാശു കുറച്ചു കൊടുത്തവര്‍ ഉണ്ടാകാം. പക്ഷേ ആയിരം കാര്യങ്ങള്‍ക്കു നെട്ടോട്ടമോടുന്ന മലയാളികളില്‍ ഒരു ദിവസം പത്രം ഇല്ലായിരുന്നു എന്നത് ഓര്‍ത്തു വെച്ചവര്‍ എത്ര പേര്‍ കാണും? ഇനി ഓര്‍ത്താല്‍ തന്നെ പത്രക്കരനുമായി രാവിലെ തന്നെ ഒരു മല്‍പിടുത്തം മനപ്പൂര്‍വ്വം വേണ്ടെന്നു വെക്കുന്നവര്‍ ആയിരിക്കും കൂടുതലും. ഇതും ഞങ്ങള്‍ സഹിച്ചോളാം... ഞങ്ങള്‍ മലയാളികള്‍ ഇതെത്ര സഹിച്ചതാ...

    NB: പത്രവും ചായയും വീക്നെസ്സ് ആയ മല്ലു സഹോദരങ്ങളോട് ഒരു സ്വകാര്യം കൂടി.. നിങ്ങള്‍ എപ്പോഴെങ്കിലും നാട്ടിന്‍പുറത്തെ ചായക്കടയിലിരുന്നു ടീ സാപ്പിടുമ്പോള്‍ സൂക്ഷിക്കുക. അടുത്ത ചായ ഒരുപക്ഷെ ചായയടിതൊഴിലാളി ചൂടോടെ നിങ്ങളുടെ മുഖത്തേക്ക് ഒഴിക്കാനുള്ള സാധ്യത ഉണ്ട്. കാരണം തൊഴിലാളി എപ്പോഴാണ് സമരത്തില്‍ ഏര്‍പ്പെടുക എന്നു പറയാന്‍ പറ്റില്ല. പുതിയ സമരസിദ്ധാന്തമനുസരിച്ച് മുതലാളിയല്ല 'എന്‍ഡ് കസ്റ്റമര്‍' ആണ് ഇര. ടീ സാപ്പാട്ടുരാമന്‍ മല്ലു ഭായ് ജാഗ്രതൈ...

    ReplyDelete