Sunday, November 13, 2011

വാല്മീകത്തിലെ സീല്‍ക്കാരം

നക്ഷത്രങ്ങള്‍ കിന്നാരമോതുന്ന വെണ്‍നിലാപ്പൂന്തോപ്പില്‍
മിഴി നട്ടു കിടന്നൊരാ ഏകാന്ത നിമിഷങ്ങളില്‍,
ലഹരിപ്പൂവഞ്ചിയില്‍ ചാഞ്ചാടി ഞാന്‍ കിടന്നപ്പോള്‍
ന്‍ തപ്തമാം ഓര്‍മയില്‍ തുഷാരമായവള്‍ പെയ്തിറങ്ങി
പ്രണയത്തിന്‍ മന്ത്രങ്ങള്‍ എന്നിലുണര്‍ന്നത് അവളിലൂടെയായിരുന്നു
ഹൃദയത്തില്‍‍ ചെമ്പകപൂക്കള്‍ വിരിയിച്ചവള്‍
കയ്യില്‍ ‍ പ്രണയത്തിന്‍ ആദ്യാക്ഷരങ്ങളും കോറിയിട്ടു.
വാകപ്പൂക്കള്‍ പട്ടു വിരിച്ച വഴിയില്‍  കാത്തു ഞാന്‍ നില്‍ക്കുമ്പോള്‍
രാജകുമാരിയെ പോലള്‍ എത്തുമായിരുന്നു
കളമൊഴിതന്‍ ചിരിമൊഴി ന്‍റെ മനസ്സിന്‍റെ സംഗീതമായി
തങ്ക കാല്‍ചിലമ്പൊലി എന്‍ ഹൃദയത്തുടിപ്പായതെപ്പോള്‍?
അധരത്തേന്‍തൂലികകള്‍ എന്‍ മാറില്‍ കവിത പൊഴിച്ചതെപ്പോള്‍?
സീല്‍ക്കാര മണിനാഗങ്ങള്‍ എവിടെപ്പോയ് മറഞ്ഞു?
എന്‍ രാജകുമാരീ നീ എവിടെ? നിന്‍ കാല്‍ച്ചിലമ്പൊലി,
എന്‍ ഹൃദയത്തുടിപ്പിനായ്‌ കാതോര്‍ത്തു ഞാനിന്നും
വാകമരച്ചോട്ടിലെ വാല്മീകയവനികയില്‍ തപസ്സിരിപ്പൂ...
വാകപ്പൂക്കള്‍ എന്നും നിനക്കായ്‌ ചെമ്പട്ടു വിരിപ്പൂ, വരില്ലേ നീ?
സുഭാഷ്.ര്‍.നായര്‍
അക്കിരേത്ത്

11 comments:

 1. വരാതെ എവിടെ പോകാന്‍ ..വരും

  ReplyDelete
 2. ച്യവന മഹര്‍ഷിയുടെ ഗതി വരാതെ നോക്കണേ...

  ReplyDelete
 3. "തപ്തമാം നിന്‍ ഹൃദയ വേദന അറിയുന്നു ഞാന്‍ തോഴ .
  നിന്‍ വാല്മീകയവനിക ഉയര്‍ത്തി ഒരുനാള്‍
  നിന്‍ ഹൃദയ തുടുപ്പിനു താളമായി "
  അവള്‍ എത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ
  സസ്സ്നേഹം
  ബിജു പിള്ള

  ReplyDelete
 4. പെറ്റ തള്ള സഹിക്കത്തില്ല!!!!

  ReplyDelete
 5. പെറ്റതള്ള സഹിക്കും സഹിച്ചോളും ഇനിയൊരു പെണ്ണിനെക്കൂടി...

  ഈ ‘യവന’ഗായകരെ സഹിച്ചേറ്റിയ ചങ്കുറപ്പേറെയുണ്ടാ തള്ളയ്ക്ക്

  കഷ്ടം കാര്യം മഹാകഷ്ടം നാട്ടാരു‌ടേതല്ലേ? ആരവരെ രക്ഷിക്കും?

  ‘യവന്‍’മാര്‍ പട്ടെത്ര വിരിച്ചാലും വരില്ലാപ്പെണ്‍കുശല അതു വഴി

  പെണ്ണിനു കൌശലം കൂടെപ്പിറപ്പല്ലോ.; മണ്ടനിവന്‍ ‘യവന്‍’

  കാലം കഴിപ്പൂ വാകച്ചോട്ടില്‍ വീഴാത്ത കനിക്കായ്‌ കാത്തു കാത്ത്

  പോയിപ്പശൂനു പോച്ച പറിക്കെടാ മരച്ചോട്ടിലിരുന്നു മോങ്ങാതെ

  തള്ള ആശിപ്പൂ, "ആ പെണ്ണൊന്നു വന്നെങ്കില്‍, വീട്ടില്‍ വന്നെങ്കില്‍..

  കണ്ടേനേ വീട്ടിലാ ‘യവന’വീരന്‍; പോച്ച ഞാന്‍ പറിച്ചോളാഠ..."

  ReplyDelete
 6. മിസ്റ്റര്‍ സുഭാഷ്,
  നല്ല കവിത. എന്തിനവള്‍ പോയി എന്ന് ഒരു സുചന കൊടുക്കാമായിരുന്നു. അതോ എല്ലാം തന്നെ ഒരു സ്വപ്നം ആയിരുന്നോ? സ്വപ്നങ്ങളെന്ന സ്വര്‍ഗകുമാരിയെയാണോ സ്വപ്നം കണ്ടത്?

  ഇനിയും എഴുതുക.

  ReplyDelete
 7. വരും ഇല്ലെങ്കില്‍ നമുക്ക് വരുത്താം...

  ReplyDelete
 8. വരും ,വരേണ്ടതാണ് ...

  ReplyDelete
 9. വന്നോ ? ഒരാഴ്ച കഴിഞ്ഞ്ലോ.....

  ReplyDelete
 10. എഴുപത് എന്പതു കാലങ്ങളില്‍ സുന്ദരി പെണ്ണുങ്ങളെ ഗള്‍ഫ്കാരന്‍ കൊണ്ടുപോകുമ്പോള്‍ പാവം കാമുകന്‍ നോക്കി നിന്ന് വിധി എന്ന് പറഞ്ഞു നെടുവീര്‍പ്പിടുമായിരുന്നു. അതുപോലെ വല്ലതും ആണോ സുഹൃത്തേ. അങ്ങനെ വരാതിരിക്കട്ടെ. എന്നാലും അവള്‍ വരും വരാതിരിക്കില്ല. ശുഭാസംസകള്‍ നേരുന്നു

  ReplyDelete