Wednesday, November 2, 2011

നിഷേധവോട്ട്

തെരഞ്ഞെടുപ്പുകളില്‍ 1961 - ലെ തെരഞ്ഞെടുപ്പു നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നിഷേധവോട്ട് സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് അംഗീകാരം നല്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ 49 (O) വകുപ്പില്‍ നിഷേധവോട്ട് എന്ന സമ്പ്രദായം പ്രതിപാദിച്ചിട്ടുണ്ട് . ഒരു വോട്ടര്‍ താന്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ആ വിവരം തെരഞ്ഞെടുപ്പുരേഖകളില്‍ പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ നിഷേധവോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകളേക്കാള്‍ കൂടുതലാണെങ്കില്‍ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനും സ്ഥാനാര്‍ഥികളെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കാനും ഈ നിയമത്തില്‍ വകുപ്പില്ല.
എത്ര ആലോചിച്ചിട്ടും ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നതിന്‍റെ ഉദ്ദേശം വ്യക്തമാകുന്നില്ല., ഒരുപക്ഷെ തന്‍റെ ജനപ്രീതി എത്ര കുറവാണെന്ന് സ്ഥാനാര്‍ഥികള്‍ക്ക് ബോധ്യമാക്കാനായിരിക്കും ഇത്. ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ കാലത്താണല്ലോ ഈ നിയമം പാസ്സാക്കിയത്. വല്ലഭായി- പട്ടേല്‍ തുടങ്ങിയവരുടെ മരണത്തോടെ അടുത്ത തലമുറയിലെ നേതാക്കളുടെ തനിനിറം നെഹ്രുവിനു മനസ്സിലായിത്തുടങ്ങിയിരിക്കാം.


ഏതായാലും ഇങ്ങനെ ഒരു രേഖപ്പെടുത്തല്‍ ഉണ്ടായതുകൊണ്ട് മാത്രം ഫലമില്ല. നിഷേധവോട്ടുകളെക്കാള്‍ കുറഞ്ഞ വോട്ടുകിട്ടിയ സ്ഥാനാര്‍ഥികളെ ഭാവിയില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കാന്‍ കൂടി നിയമം കൊണ്ടുവന്നാലേ ഇതെല്ലാം കൊണ്ട് ഫലമുള്ളൂ എന്നാണെനിക്കുതോന്നുന്നത്.

7 comments:

 1. നിഷേധ വോട്ടുകളേക്കാള്‍ കുറവു വോട്ടു കിട്ടിയ സ്ഥാനാര്‍ഥിയെ ഭാവി തെരഞ്ഞെടുപ്പുകളില്‍ നിന്നും അയോഗ്യനാക്കുക മാത്രമല്ല മൊത്തം നിഷേധ വോട്ടുകള്‍ ജയിച്ച സ്ഥാനാര്‍ഥിക്കു കിട്ടിയ ആകെ വോട്ടുകളേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ആ തെരഞ്ഞെടുപ്പു തന്നെ അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പു നടത്തുകയും വേണം. അതുപോലെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അധികാരം കൂടി ജനങ്ങള്‍ക്കുണ്ടാകണം. അല്ലാതെ ഒരിക്കല്‍ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അഞ്ചു കൊല്ലത്തേക്ക്‌ എന്തു തോന്നിവാസം കാണിച്ചാലും ആരും ചോദിക്കില്ല എന്നതും മാറ്റപ്പെടേണ്ടതു തന്നെയാണ്. ഒരു മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ ഒരു നിശ്ചിത ശതമാനം ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ പ്രതിനിധിയുടെ ജനസമ്മതി പരിശോധിക്കാനും സംവിധാനം ആവശ്യമാണ്‌. ഉദാഹരണത്തിന്, 5 അല്ലെങ്കില്‍ 10% വോട്ടര്‍മാര്‍ ഒരാഴ്ചക്കുള്ളില്‍ ആവശ്യപ്പെട്ടാല്‍ ജനസമ്മതി പരിശോധനക്ക് നടപടി ഉണ്ടാകണം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പ്രചാരത്തിലായ ഇക്കാലത്ത് നാമമാത്രമായ ചിലവില്‍ പൌരനു തന്‍റെ അഭിപ്രായം രേഖപ്പെടുത്താം എന്നുള്ളതിനാല്‍ അക്കാര്യത്തിലുള്ള ഒഴിവുകഴിവുകള്‍ക്ക് സര്‍ക്കാരിനു വലിയ സ്കോപ്പില്ല തന്നെ.

  ReplyDelete
 2. സന്തോഷ്‌ പറഞ്ഞതിന്റെ ആദ്യത്തെ ഭാഗവുമായി ഞാന്‍ യോജിക്കുന്നു. പക്ഷെ ദേശസ്നേഹത്തിനേക്കാള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന നമ്മുടെ രാജ്യത്ത് - ഞാന്‍ പറയുന്നത് സത്യമല്ലേ - സ്ഥാനാര്‍ഥിയെ തിരിച്ചു വിളിക്കാനുള്ള നിയമം കൊണ്ടുവന്നാല്‍ എന്നും അതിനെ സമയം കാണൂ. കോടതികള്‍ മുഴുവന്‍ അതിന്റെ കേസ്സായിരിക്കും. ഭരണം നടക്കാതെവരും. ജനസമ്മതി പരിശോധിക്കാന്‍ നിയമമുണ്ടാക്കിയാലും ഇതുതന്നെ ഫലം. എല്ലാവരും ഇപ്പോഴും പൂച്ചയ്ക്ക് മണി കെട്ടിക്കൊണ്ടേയിരിക്കും. ഇന്ത്യാക്കാരല്ലേ ആളുകള്‍. ഭരണ കര്‍ത്താക്കള്‍ക്കും ഭരണീയര്‍ക്കും മുഖമുദ്ര സ്വാര്‍ത്ഥത മാത്രമല്ലേ. അല്ലെങ്കില്‍ അച്ഛന്‍ മരിച്ചാലുടന്‍ എം.എല്‍. എ. പോലുമല്ലാത്ത മകനെ മന്ത്രിയാക്കണമെന്ന് പറയുന്ന ജനം വേറെ ഇവിടെയുണ്ട്. നമുക്കുവേണ്ടത് - എനിക്കുതോന്നുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലാണ് മാറ്റം വരുത്തേണ്ടത് എന്നാണ്. പ്രഥമദൃഷ്ട്യാ അപരാധിയെന്നു തെളിഞ്ഞാല്‍ ശിക്ഷവിധിക്കുക. അപരാധിയല്ലെന്നു തെളിയിക്കേണ്ട ജോലി പ്രതിക്കാണ്. എന്റെ അറിവില്‍ അമേരിക്കയിലെ നിയമവശംഇങ്ങനെയാണ്. അമേരിക്കയിലേതായതുകൊണ്ട് നല്ലതായിരിക്കും എന്ന് പറയുകയല്ല, കേട്ടോ?

  ReplyDelete
 3. ജനപ്രതിനിധിയെ തിരിച്ചുവിളിക്കുക അത്ര എളുപ്പം ആക്കാനല്ല ഞാന്‍ പറഞ്ഞത്; അതിനാണ് 5 -10 ശതമാനം പേര്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം എന്നു പറഞ്ഞത്. അപ്പോള്‍ പോലും പ്രതിനിധി തിരിച്ചു വിളിക്കപ്പെടുന്നില്ല; മറിച്ച് ഇലക്ഷന്‍ കമ്മിഷന്‍ അതോടെ ആ പ്രതിനിധിയുടെ പിന്തുണ പിരിശോധിക്കാനുള്ള നടപടി തുടങ്ങണം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ പ്രതിനിധി പുറത്താക്കപ്പെട്ടാല്‍ പിന്നെ എന്ത് കേസ്സ്? അപ്പോള്‍ നമ്മുടെ പ്രതിനിധികള്‍ക്ക് അരല്പം പേടിയും ജനങ്ങളോട് അല്പം ബഹുമാനവും വരും. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.
  പിന്നെ കുറ്റാരോപിതന്‍ തന്നെ നിരപരാധിത്വം തെളിയിക്കണം എന്നു വന്നാല്‍ പിന്നെ ഇവിടെ പോലീസ് രാജ് ആയിരിക്കും ഫലം. കാശുള്ളവന്‍ എല്ലാം തന്‍റെ എതിരാളിയെ കേസ്സില്‍ കുടുക്കും. പിന്നെ അവന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ആയിരിക്കും. അതോടെ അവന്‍റെ ജീവിതവും തീരും. ചുരുക്കത്തില്‍ പോലീസ്സുകാരും വക്കീലന്മാരും കള്ളസാക്ഷികളും ആയിരിക്കും പിന്നത്തെ ജന്മികള്‍. നമ്മുടെ നാട് നന്നാവില്ല മാഷെ. നന്നാവണമെങ്കില്‍ ആദ്യം നാം നന്നാവണം, നമ്മുടെ മനസ്സ് നന്നാവണം. വിപ്ലവം ആദ്യം നമ്മുടെ മന്നസ്സില്‍ നടക്കട്ടെ...

  ReplyDelete
 4. നിഷേധ വോട്ട് എന്ന ആശയം നല്ലതു തന്നെയാണ്... പക്ഷേ @Santhosh Nair ടെ അഭിപ്രായത്തിന് പിന്നിലെ സ്പിരിറ്റ് പൂര്‍ണ്ണമായും അംഗീകരിക്കാമെങ്കിലും 40 ശതമാനത്തിന് മുകളില്‍ ഫിക്സഡ് പാര്‍ട്ടി വോട്ടുകള്‍ ഉള്ള നമ്മുടെ സംസ്ഥാനത്ത് ഇത് പ്രായോഗികമാകും എന്ന് തോന്നുന്നില്ല... പ്രത്യേകിച്ച് പ്രതിപക്ഷത്ത് ഇരിക്കുന്നതില്‍ അലര്‍ജിയുള്ള സാമാജികരുടെ എണ്ണം കൂടിവരുന്ന കാലഘട്ടത്തില്‍...

  ReplyDelete
 5. ജനാധിപത്യ രാജ്യം ആയ ഇന്ത്യയില്‍ സുശക്ത്യ്മായ ഭരണ ഘടനയും നീയമങ്ങളും ഉണ്ടല്ലോ ? വോട്ടു വാങ്ങി ജയിച്ചവര്‍ ജനത്തിന് എതിരെ പ്രവര്‍ത്തിച്ചാല്‍ അവരെ നേരിടാന്‍ നീയമങ്ങള്‍ ഉണ്ട് . വോട്ടു ചെയുന്ന ജനം ആര്‍ക്കാണോ വോട്ടു കൊടുക്കേണ്ടത് എന്ന് പൂര്‍ണമായും ആലോചിച്ചു ഉറപ്പു വരുത്തിയതിനു ശേഷം വോട്ടു ചെയുക , അല്ലാതെ ജയിപ്പിച്ചു വിട്ടതിനു ശേഷം അവന്‍ മണ്ടനാ , കഴുവ് ഇല്ലാതാവനാ, കള്ളനും അഴുമതിക്കാരനും ഒക്കെ ആണ് എന്ന് പറഞ്ഞു തിരിച്ചു വിളിച്ചു വീണ്ടും വോട്ടിങ്ങ് വേണം എന്ന് ആവിശ പ്പെടുന്നത് ശരിയല്ല ,മേല്‍പ്പറഞ്ഞ വര്‍ഗത്തില്‍ പെട്ടവര്‍ ആണ് എങ്കില്‍ നീയമത്തിന്റെ വഴിയില്‍ നേരിടുക , അല്ലാതെ ഇപ്പോള്‍ തന്നെ തിരഞ്ഞട്‌പ്പുകള്‍ കൊണ്ട് പൊറുതി മുട്ടിയ ജനവും കോടികള്‍ മുടക്കുന്ന ഗവേര്‍ന്മേന്റിനും വീണ്ടും ഒരുപരിക്ഷ്ണം നടത്താം എന്ന് അല്ലാതെ വേറെ എന്ത് ഗുണം കിട്ടും ," കടിച്ചവനെക്കാള്‍ വലുത് ആണ് പൊനത്തില്‍ ഇരിക്കുന്നത് " എങ്കിലോ ?
  നാലു പേര്‍ തികച്ചു ഇല്ലാത്ത ഒരു കമ്മറ്റി പോലും ശരി ആയി നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത ശ്രീ :ഹസാരയുടെ പിന്നില്‍ ഉള്ളവരുടെ ഗുണങ്ങള്‍ നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു ,പിന്നില്‍ ഉള്ള രാഷ്ട്രിയ വിരോധികള്‍ ആയ ബുറോക്രട്ടുകള്‍ക്കും അസംതൃപതരായ മദ്ധവര്‍ഗകൂട്ടയുമായും നല്‍കുന്ന അതിസമ്മര്‍ദത്തില്‍ ശ്രീ : ഹസാര ഉലയുന്നു ,
  അസംതൃപതമദ്ധവര്‍ഗ തീവ്രവാദത്തിന്റെ ഇന്ത്യ യിലെ വളര്‍ച്ച കൂടി വരുക ആണോ എന്ന് നാംസംശയിക്കണം , ഈ അവസരത്തില്‍ ആണ് ഈ ചര്‍ച്ചകള്‍ നമുക്ക് മുമ്പില്‍ വേണ്ടും സജീവം ആകുന്നതു എന്ന് നാം മറക്കരുത്

  ReplyDelete
 6. At last we are back to square one. Now let us shout: Jawaharlal Nehru ki jay. (Three times)

  And go home and sleep over the problem for a proper, plausible solution.

  ReplyDelete
 7. @ നജിം, അതു തന്നെയല്ലേ സുഹൃത്തേ നമ്മുടെ നാടിന്‍റെ ശാപവും... അമിത രാഷ്ട്രീയവും പിന്നെ അതില്‍ മതങ്ങളുടെ ഇടപെടലും അഴിമതിയും സ്വജനപക്ഷപാതവും ആണല്ലോ പ്രശ്നം. (മതങ്ങള്‍ എന്നു വെച്ചാല്‍ അവയുടെ നല്ല അര്‍ത്ഥത്തില്‍ അല്ല; മറിച്ച് അവയെ ഏറ്റവും മോശമാക്കി വര്‍ഗീയശക്തികള്‍ ആക്കി അവതരിപ്പിച്ച് സ്വാര്‍ഥ ലാഭം കൊയ്യുന്ന ഇടപാടിനെയാണ് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്)
  പിന്നെ ഫിക്സഡ് ആയ നാല്പതും നാല്പതും എണ്‍പത് കഴിഞ്ഞു വീണ്ടും ഒരു ഇരുപതില്ലേ? അവര്‍ക്കും നല്ല ഒരു റോള്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇടത്തേ ആള്‍ വരുമ്പോള്‍ വലത്തേ നാല്പതും പിന്നെ ഇരുപതും കൂടി അറുപത്‌ ആവില്ലേ? വലത്തേ ആള്‍ വരുമ്പോള്‍ ഇടത്തേ നാല്പതും പിന്നെ ഇരുപതും കൂടി അറുപത്‌ ആവുമല്ലോ..

  ReplyDelete