Thursday, November 3, 2011

പിന്തുടര്‍ച്ചാവകാശം

അച്ഛന്‍മന്ത്രി മരിച്ചാല്‍ മകനെ മന്ത്രിയാക്കണം. അപ്പോള്‍?
കലക്ടര്‍ മരിച്ചാല്‍ മകനെ കലക്ടറാക്കണം.
പി. എം. ജി. മരിച്ചാല്‍ മകനെ/മകളെ പി. എം. ജി. ആക്കണം.
ഡി. ജി. പി. മരിച്ചാല്‍ മകന്‍ ഡി.ജി. പി.
കൈനോട്ടക്കാരന്‍ മരിച്ചാല്‍ മകന്‍ കൈനോട്ടക്കാരന്‍.
മാജിക്കുകാരന്‍ മരിച്ചാല്‍ മകന്‍ മാജിക്കുകാരന്‍.
അപ്പോള്‍ :


കള്ളന്‍ മരിച്ചാല്‍ മകന്‍ കള്ളന്‍. മകള്‍ക്ക് കള്ളിയുമാകാം. കാമുകന്‍ വിളിക്കുന്ന കള്ളിയല്ല, കേട്ടോ?
അപ്പോള്‍ തൊഴിലില്ലാത്തവന്‍ മരിച്ചാല്‍? മകന് ജോലി കിട്ടില്ല, അല്ലേ?
കള്ളുകുടിയനും കഞ്ചാവുവലിയനും പെണ്ണുപിടിയനും ക്വൊട്ടേഷന്‍ പാര്‍ട്ടികളും മരിക്കാതിരിക്കാന്‍ നമുക്കൊന്ന് പ്രാര്‍ഥിച്ചാലോ? അല്ലെങ്കില്‍ മക്കളെയെല്ലാം അങ്ങനെയാക്കാന്‍ ചിലരെങ്കിലും സമരം ചെയ്താലോ?
എന്താ കേരളത്തിലെ കഥ...? അമ്മയ്ക്ക് ഈ ശാപം തന്നത് ആരാണമ്മേ?

15 comments:

 1. ഒന്നുവിട്ടുപോയി. കൊലപാതകികള്‍ മരിക്കരുതേ എന്ന് പ്രാര്‍ഥിക്കുക.

  ReplyDelete
 2. അഴീക്കോടുസാര്‍ വിത്തിടാഞ്ഞതും
  ബര്‍ണാഡ്ഷാ സുന്ദരിക്കു 'നോ'
  ചൊല്ലിയതും ഭാസ്സിയും നാണുഗുരുവും
  ഒഴിഞ്ഞതും ഇതറിഞ്ഞിട്ടോ?
  എന്തിതു ബുദ്ധന്‍ കണ്ടില്ല?
  ചത്തതിന്‍ ജാതകം നോക്കണ്ട.
  നമുക്കഴീക്കോടന്‍ ക്ലോണിങ്ങില്‍ ആശ വെക്കാം
  അഴീക്കോടില്ലാതെ എന്തലമ്പ്; എന്താഘോഷം?

  ReplyDelete
 3. പിന്തുടര്‍ച്ച എന്നത് കേരളത്തിലെ മാത്രം പ്രത്യേകതയല്ലല്ലോ... ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള പിന്തുടര്‍ച്ച നിലവിലുള്ളതാണ്. പല പിന്‍ഗാമികളും മുന്‍ഗാമികളെക്കാള്‍ മികച്ചവരെന്ന് വിലയിരുത്തപ്പെട്ടിട്ടുമുണ്ട്...കഴിവുകെട്ട പിന്‍ഗാമികള്‍ എത്രയോ പേര്‍ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു... കുലമഹിമ കൊണ്ട് കഴിവുകേട് അതിജയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല... അനൂപ് ജേക്കബ് ഒരു യുവ അഭിഭാഷകനാണ്.. അവരുടെ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവാണ്.. പോരെങ്കില്‍ നേതൃക്ഷാമം (അണികളുടെയും) നേരിടുന്ന ഒരു പാര്‍ട്ടിയിലെ അംഗവുമാണ്.... ആദ്യം പിറവത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ... ഏതായാലും സഭാപിതാക്കന്മാര്‍ ഇതിലിടപെട്ടത് ഒട്ടും ശരിയായില്ല... അവര് പള്ളിക്കാര്യം മാത്രം നോക്കുന്നതാവും നല്ലത്... നമ്മുടെ പേരുകേട്ട പല (ഇടത് വലത്) നേതാക്കന്മാരുടെയും സംസാരഭാഷയും, ആംഗ്യഭാഷയുമൊക്കെ കാണുമ്പോള്‍ ഒരു പക്ഷേ അവരെക്കാള്‍ സാംസ്ച്മാരികമായെങ്കിലും മെച്ചമാകും ഈ മലിനജനത്തില്‍ അധികം മുങ്ങിക്കുളിക്കാത്തവര്‍ എന്ന് പറയേണ്ടിവരും.

  ReplyDelete
 4. അച്ഛനോ /അമ്മയോ മരിച്ചാല്‍ മകനെ അധികാരം ഏല്‍പ്പിക്കാനായിരുന്നു ഇതെല്ലാം എങ്കില്‍ നമുക്ക് രാജഭരണം മതിയായിരുന്നല്ലോ? ജനാധിപത്യത്തില്‍ ഓരോരുത്തനും കഴിവ്‌ കാണിക്കേണ്ടതും അങ്ങനെ നേതാവായി വളരേണ്ടതും ആണ്. അച്ഛന്‍ മരിച്ചതുകൊണ്ട് (അല്ലാതെ മകന്റെ കഴിവുകൊണ്ടല്ല) മകന്‍ മന്ത്രിയാകണമെന്ന് പറയുന്നത് ജനാധിപത്യസംസ്കാരമല്ല. മകന് കഴിവുണ്ടെങ്കില്‍ തെളിയിക്കട്ടെ, ഇന്ദിരാഗാന്ധിക്കുശേഷം പ്രധാനമന്ത്രിയാകാന്‍ രാഷ്ട്രിയപാരമ്പര്യവും പ്രവര്തനപരിചയവും ഉള്ള എത്രയോ പേരുണ്ടായിരുന്നു. എന്താ ഫലം? നമുക്കു രാജവാഴ്ചയുടെ രീതിയല്ലേ വേണ്ടത്. അതുകൊണ്ടല്ലേ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയത്? എന്നിട്ടെന്തായി? ഒരു മ്യുസിയം പോലെ നെഹ്‌റു അടച്ചിട്ടിരുന്ന ബാബറി മസ്ജിദ് തുറന്നു. അതില്നിന്നല്ലേ എല്ലാ പുകിലും തുടങ്ങിയത്. രാഷ്ട്രിയത്തിലല്ലാതെ മറ്റൊന്നിലും എന്തുകൊണ്ടാണ് ഈ രീതി ഇല്ലാത്തത്? അതിലൊക്കെ മോശമാണോ രാഷ്ട്രിയനേതൃത്വം? നെഹ്‌റു കുടുംബം എന്ന ഒരു വാക്കിനു ജനാധിപത്യത്തില്‍ വല്ല പ്രാധാന്യവും യഥാര്‍ത്ഥത്തിലുണ്ടോ? പക്ഷെ ആ വാക്കും പറഞ്ഞുകൊണ്ടല്ലേ ചില സ്വാര്‍ത്ഥമതികള്‍ ഒരു വിദേശി വനിതയ്ക്ക് - ഇന്ത്യയില്‍ വന്നു പതിനഞ്ചുവര്‍ഷം ഇന്ത്യന്‍ പൌരത്വം പോലുമെടുക്കാതിരുന്ന ഒരു വനിതക്ക് - സാധാരണ പൌരത്വം എടുത്ത് മൂന്നുമാസംപോലും തികയുന്നതിനുമുന്പേ എ.ഐ. സി. സി. അധ്യക്ഷസ്ഥാനം എല്പ്പിച്ചുകൊടുത്തത്? ഇന്ത്യയുടെ ഭരണഘടനയിലില്ലാത്ത സുപ്രിം നേതാവാക്കിയത്? ഭാരതീയ സംസ്കാരത്തെപ്പറ്റി ആ സ്ത്രീക്ക് ഒന്നുമറിയില്ല, അല്ലെങ്കില്‍ അതിനവര്‍ വിലകല്‍പ്പിക്കുന്നില്ല എന്ന് അവിവാഹിതനായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് കറങ്ങാന്‍ പോയപ്പോള്‍ കൂടെപ്പോയതിലൂടെ തെളിയിച്ചതല്ലേ? ഭാരതസംസ്കാരവുമായി പുലബന്ധമെങ്കിലും ഉള്ള
  ഒരു അമ്മ അങ്ങനെ ചെയ്യുമോ?
  ഇതെല്ലാമാണോ ശരി?

  "എന്തിന്നു ഭാരതധരേ കരയുന്നു പാര -
  തന്ത്ര്യം നിനക്ക് വിധികല്പിതമാണു തായേ." എന്ന് പാടിയ കവിയുടെ ദര്‍ശനം എത്ര മഹത്തരമാണ്.

  ReplyDelete
 5. ഞാന്‍ പിന്തുടര്‍ച്ചാവകാശത്തെ പിന്‍തുണയ്ക്കുന്നയാളല്ല്... പക്ഷേ അതിനെ എതിര്‍ക്കുന്നയാളുമല്ല... പക്ഷേ മന്ത്രിയുടെ മകനായിപ്പോയത് കൊണ്ട് അവന് ആ പണി പറ്റില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല... ഇത് ജനാധിപത്യ രാജ്യമാണ്.. ജനങ്ങളുടെ അംഗീകാരമില്ലാത്ത ആര്‍ക്കും ഇവിടെ എം.എല്‍.എയും മന്ത്രിയുമൊക്കെയാകാന്‍ കഴിയില്ലല്ലോ... പിന്നെ എന്തിന് അസഹിഷ്ണുത കാണിക്കണം... പിന്നെ ഭാരതസംസ്കാരത്തെപ്പറ്റി ഊറ്റംകൊള്ളുന്ന (മുഖം മൂടി) സുഹൃത്തിനോട്... ഈ സംസ്ക്കാരം വേണ്ടുവോളമുള്ള ജനപ്രതിനിധികളുടെ പ്രകടനം നിയമസഭയ്ക്കകത്തും പുറത്തും ചാനലുകളിലുമൊക്കെ കണ്ടുമടുത്തതാണ്... അത് കൊണ്ട് അതിനെപ്പറ്റി അത്രത്തോളം ഊറ്റം കൊള്ളാതിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

  ReplyDelete
 6. ഞാന്‍ മനപ്പൂര്‍വം മുഖംമൂടി ധരിച്ചതല്ല. മാറ്റര്‍ ടൈപ് ചെയ്തു പേസ്റ്റ് ചെയ്ത് കഴിഞ്ഞാണ് ലോഗ് ഇന്‍ ചെയ്തില്ല എന്നോര്‍ത്തത്. പിന്നിട് ലോഗ് ഇന്‍ ‍ചെയ്തു കുളമാക്കണ്ട എന്ന് കരുതിയാണ് anonymous ആയത്.
  നമ്മുടെ അസ്സംബ്ലിയിലും മറ്റും കോമാളിത്തരം കാണിക്കുന്നവരെപ്പറ്റി പറഞ്ഞല്ലോ? വീടുകളിലും അങ്ങനെ കാണിക്കുന്നവരില്ലേ? പക്ഷെ ഒരു ചെറിയ ശതമാനം മാത്രം. അസ്സംബ്ലിയിലും ഇതെല്ലാം ചെയ്യുന്നത് ഒരു ചെറിയ ശതമാനം മാത്രം. അവര്‍ക്ക് കടിഞ്ഞാണിടാന്‍ വോട്ടര്‍മാര്‍ വിചാരിച്ചാല്‍ മതി. സ്വാര്‍ഥത എല്ലാം മാറ്റിവച്ച് അങ്ങനെയുള്ളവരെ അടുത്ത അസ്സംബ്ലി കാണിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുക. നമ്മുടെ എം.എല്‍.എ. മാരെല്ലാം ഇതെല്ലാം ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ? ഇതെല്ലാം ചെയ്യുന്ന ഒരു ചെറിയ വിഭാഗത്തെ വച്ചുകൊണ്ട് ഭൂരിപക്ഷത്തെ അവഹേളിക്കാന്‍ പാടുണ്ടോ?

  രാഷ്ട്രിയം രാഷ്ട്രത്തിന് വേണ്ടിയാകണം. സ്വന്തം പോക്കറ്റിനും സ്വന്തം (കു) പ്രശസ്തിക്കും വേണ്ടിയാക്കുന്നവരെ ജനം തിരിച്ചറിയണം.
  ഒരു തെറ്റ് മറ്റൊരു തെറ്റിന്റെ ന്യായീകരണം ആകുമോ?
  കൃഷ്ണന്‍കുട്ടി നായര്‍

  ReplyDelete
 7. മന്ത്രിയുടെ മകന്‍ ആയത് ഒരിക്കലും ഒരു അയോഗ്യത ആകാന്‍ പാടില്ല. പക്ഷേ അതൊരു യോഗ്യത ആകാനും പാടില്ല. കേരളത്തിലെ 5 കോടിയില്‍ മന്ത്രിപുത്രന്മാര്‍ മാത്രം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നത് കേവലം യാദൃശ്ചികതയിലും അപ്പുറത്ത് അവര്‍ മറ്റുള്ള പുത്രന്മാരെക്കാള്‍ യോഗ്യരാണോ എന്ന സംശയം ന്യായമായും ജനിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതു നമ്മുടെ ജനാധിപത്യത്തിനു ഭൂഷണമാണോ? പിന്നെ നമ്മുടെ നാട്ടില്‍ അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ?

  ReplyDelete
 8. മന്ത്രിയുടെ മകന്‍ ആയി പോയത് കൊണ്ട് ഒരാള്‍ക്ക് മന്ത്രി ആകാന്‍ പറ്റില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല.പക്ഷെ ഒരു മന്ത്രിയെ തിരെഞ്ഞെടുക്കുന്നതില്‍ മത സംഘടനകളുടെ ഇടപെടലുകള്‍ ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്തിന്‌ അപമാനകരം തന്നെ ആണ്.രാഷ്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്കുകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി മതസംഘടനകളെ കൂട്ട് പിടിക്കുമ്പോള്‍ തിരിച്ചു അവര്‍ പറയുന്നതിനും വില കല്പ്പിക്കേണ്ടി വരുന്നു. മതേത്വരം എന്ന് സത്യസന്ധമായി അവകാശപ്പെടാന്‍ പറ്റുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ട് നമ്മുടെ ഇന്ത്യയില്‍??
  തിരഞ്ഞെടുപ്പ് വരുമ്പോള്‍ രഹസ്യമായും പരസ്യമായും മത സംഘടനകളുടെ പിന്തുണ അഭ്യര്തിക്കാന്‍ പോകാത്ത നേതാക്കന്മാരും പാര്‍ട്ടികളും ഉണ്ടോ ??

  ReplyDelete
 9. മന്ത്രിയുടെ മകന്‍ ആയതുകൊണ്ട് മാത്രം ഒരാള്‍ മന്ത്രിയാകാന്‍ അര്‍ഹത നേടുന്നില്ല എന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. മന്ത്രിസ്ഥാനം ഒരു കുടുംബസ്വത്താകരുത്.

  KRISHNANKUTTY NAIR

  ReplyDelete
 10. @Santhosh Nair ... ആദ്യം ഒരു ചെറിയ തിരുത്ത് - 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 33387677 മാത്രമാണ്. പിന്നെ കേരളത്തിലെ ഇപ്പോഴത്തെ 18 അംഗ മന്ത്രസഭ ഉദാഹരണമായി എടുത്താല്‍ അവരില്‍ പിന്തുടര്‍ച്ചാ രാഷ്ട്രീയത്തിന്‍റെ വ്യക്താക്കള്‍ എന്ന് പറയാന്‍ കഴിയാത്ത 11 പേരെങ്കിലും ഉളളപ്പോള്‍ "മന്ത്രിപുത്രന്മാര്‍ മാത്രം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നത്" എന്ന പ്രയോഗം ശരിയാണെന്ന് തോന്നുന്നില്ല. പിന്നെ പിറവത്തിന്‍റെ കാര്യം specific ആയി എടുത്താല്‍ ടി.എം. ജേക്കബിന്‍റെ പാര്‍ട്ടിയില്‍ ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് എന്നിവരുടെ പേരുകള്‍ അല്ലാതെ മറ്റൊരു പേര് ആ പാര്‍ട്ടി അണികള്‍ക്ക് പോലും ഓര്‍ത്തെടുക്കാന്‍ പ്രയാസമാകും..ജോണി നെല്ലൂരിനെയാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് അങ്കമാലിയിലെ വോട്ടര്‍മാര്‍ തിരസ്കരിച്ചതുമാണ്. പിന്നെ ജയിപ്പിക്കണോ വേണ്ടയോ എന്ന കാര്യം.... അത് തീരുമാനിക്കേണ്ടത് കുഞ്ഞാടുകളുടെ തോളുകളില്‍ കയറിയിരുന്ന് വിളംബരം നടത്തുന്ന പൊടിപുരളാത്ത ളോഹാധാരികളല്ല.... പിറവത്തെ മണ്ണില്‍ ജനിച്ച് വളര്‍ന്ന പ്രബുദ്ധരായ പച്ച (ലീഗല്ല) മനുഷ്യരാണ്.... അത് തന്നെയാണ് ജനാധിപത്യത്തിന്‍റെ വിജയവും.

  ReplyDelete
 11. പ്രിയ നജിം, ഇതാ താങ്കള്‍ തന്നെ പറഞ്ഞുവല്ലോ നമ്മുടെ മന്ത്രിസഭയിലെ 7 പേരെ പിന്‍തുടര്‍ച്ചയുമായി ബന്ധപ്പെടുത്താമെന്ന്. ഏകദേശം 40 ശതമാനം വരുമത്. അതൊരു ചെറിയ ശതമാനം ആണെന്ന് തോന്നുന്നുണ്ടോ? ഇവിടെ 'മന്ത്രിപുത്രന്മാര്‍ മാത്രം' എന്ന എന്‍റെ പ്രയോഗം സാങ്കേതികമായി തെറ്റാണെങ്കിലും അതിലെ ഉദ്ദേശശുദ്ധി താങ്കള്‍ക്കു മനസ്സിലായി കാണുമല്ലോ. അതുപോലെ തന്നെ ആലങ്കാരികമായി 5 കോടി എന്നു പറഞ്ഞുപോയതാണ്; (അത് ഇക്കണക്കിന് അതിവിദൂരമല്ലെങ്കിലും) പിന്നെ താങ്കളും ഞാനും ഉള്‍പ്പെടുന്ന സമൂഹം നേരായ മാര്‍ഗ്ഗത്തിലും കണക്കുകള്‍ നിരത്തിയും ജനാധിപത്യത്തിന്‍റെ ഉന്നത മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഘോരഘോരം ചര്‍ച്ച നടത്തിയും കാലം കഴിക്കും. രാഷ്ട്രീയക്കാര്‍ ഈ കലങ്ങിയ കുളത്തില്‍ നിന്നും മീന്‍ പിടിക്കും. അതാണ് സംഭവിക്കുന്നത്‌. അതൊന്നും നമ്മള്‍ക്ക് മനസ്സിലാവില്ല; ആയാലും നമ്മള്‍ ചര്‍ച്ച നടത്തി കാലം കഴിച്ചുകൊണ്ടിരിക്കും, എന്നിട്ട് പ്രബുദ്ധത ചമയുകയും ചെയ്യും.

  ReplyDelete
 12. ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. സോണിയ ഒഴിയുന്നു. മകനെ രാജാവായി അവരോധിക്കുന്നു. പാവം പ്രണവ് മുഖര്‍ജി! പാവം എ.കെ. ആന്റണി!. എത്രയോ പാവങ്ങള്‍!. ഇത് തന്നെയോ ജനാധിപത്യം?
  വീണ്ടും ഞാന്‍ ആ കവിയെ ഓര്‍ത്തുപോകുകയാണ്.
  "എന്തിന്നു ഭാരതധരേ കരയുന്നു പാര -
  തന്ത്ര്യം നിനക്ക് വിധികല്പിതമാണു തായേ."

  ReplyDelete
 13. അച്ഛന്‍ മന്ത്രി മരിച്ചാല്‍ മകന്‍ മന്ത്രി എന്നെഴുതിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് നേതാവ് തന്‍റെ മകനെ/മകളെ നേതാവാക്കുന്ന പ്രക്രിയ കൂടെയാണ്. ജവഹര്‍ലാല്‍ നെഹ്‌റു / ഇന്ദിരാഗാന്ധി /രാജീവ് ഗാന്ധി/സോണിയ ഗാന്ധി (ഭാര്യ ആയതുകൊണ്ടുമാത്രം റാണി ആകേണ്ടിയിരുന്ന കഥാപാത്രം. ഭരണഘടനയിലെ പ്രശ്നം കൊണ്ട് റാണി ആയില്ല. പക്ഷെ മഹാറാണി ആയി!) രാഹുല്‍ ഗാന്ധി അഥവാ രാവൊല്‍ വിന്‍സി. മറുവശത്ത് കരുണാനിധി കുടുംബം. (മഹാന്മാര്‍, മഹതികള്‍ - ജയിലിലും കുടുംബസമേതം ) കെ. എം. മാണിയുടെ പാര്‍ട്ടിയിലെ അടുത്ത നേതാവ് (?), മറ്റുള്ളവരെ വളരാന്‍ അനുവദിക്കാതിരിക്കുക. എന്നിട്ട് ഈര്‍ക്കിലിപാര്‍ട്ടിയുടെ ഒരേ ഒരു നേതാവ് എന്റെ മകന്‍ ആണെന്ന് പറയുക! അങ്ങനെയല്ലേ ഈര്‍ക്കിലിപാര്‍ട്ടികള്‍ ഉണ്ടായത്? എല്ലാം അധികാരത്തിനുവേണ്ടി. നാടിനുവേണ്ടി? മണ്ടത്തരം പറയല്ലേ മാഷേ? കേട്ടിട്ടില്ലേ ഒരു വചനം. "പൌവര്‍ കറപ്റ്റ്സ്‌. അബ്സോല്യുട്ട് പൌവര്‍ കറപ്റ്റ്സ് അബ്സോല്യുട്ട്ലി." ഇത് പറഞ്ഞത് .ഞാനല്ല കേട്ടോ? നമ്മുടെ നേതാക്കന്മാര്‍ക്കെല്ലാം വേണ്ടത് അബ്സോല്യുട്ട് പൌവര്‍. ങാ, പോട്ടെ, അരിക്ക് രണ്ടുരൂപയല്ലേ ഉള്ളു. പിന്നെ "പൊതുജനം കഴുതകള്‍" എന്ന് ഈ. വി. കൃഷ്ണപിള്ള മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടല്ലോ? അല്ലേ?

  ശുഭരാത്രി.
  കൃഷ്ണന്‍ കുട്ടി

  ReplyDelete
 14. രണ്ടു രൂപക്ക് അരി കൊടുക്കുമ്പോള്‍ ഖജനാവിനുണ്ടാകുന്ന ബാധ്യത എത്ര? ഇത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവര്‍ക്ക് മാത്രം കൊടുത്താല്‍ പോരെ? എന്‍റെ അറിവില്‍ രണ്ടു രൂപാ അരി മുഴുവനും കോഴിക്ക് കൊടുക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. (തെറ്റാവാം; എന്‍റെ അറിവ് പരിമിതമാണ്,കേട്ടോ) വോട്ടിനു വേണ്ടി ഇത്തരം എത്ര ഗിമ്മിക്കുകള്‍ നാം കണ്ടു കഴിഞ്ഞു? തന്‍മൂലം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ലാത്ത അവസ്ഥയും.. റോഡുകള്‍ തോടുകളാവുന്നതും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഇല്ലാതെ വരുന്നതും ബി.ഒ.ടി, കൂടുതല്‍ നികുതി ഭാരം, അങ്ങനെ എന്തെല്ലാം ജനം സഹിക്കണം. ഇതിനൊക്കെ കാരണം ഇത്തരം ഗിമ്മിക്കുകള്‍ അല്ലെ, ഒരു പരിധി വരെയെങ്കിലും? അതോ അടുത്ത തെരഞ്ഞെടുപ്പിന് ഓരോ ടീവിയും സാരികളും മറ്റും പ്രതീക്ഷിക്കാമോ? എങ്കില്‍ പിന്നെ ഓരോ കറുത്ത കണ്ണടയും കൂടി തരണം; ഒരു "കേരള മുന്നേറ്റ കഴകം" ലൈന്‍...
  വര്‍ഗ്ഗീസ്‌ കൂടത്തില്‍

  ReplyDelete
 15. കണ്ണാടി കറുത്തത് വേണ്ട. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംഗതി നീല (Blue) ആക്കിക്കളയാം. പീഡനം എന്ന സംഗതി ഓര്‍മ്മിപ്പിക്കാനായി ഫ്രൈം ചുവപ്പ് നിറവുമാക്കാം.

  ReplyDelete