Monday, October 24, 2011

വിവാദ വനിതാക്ഷേമബില്‍

വി. ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന വനിതാക്ഷേമബില്‍ രണ്ടിലേറെ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു എന്നുകേട്ടു. ഇതു ശരിയായ ഒരു അഭിപ്രായം ആണോ? എന്റെ അഭിപ്രായം കുടുംബാസുത്രണം പ്രേരണയിലുടെ മാത്രമേ ആകാവു എന്നാണ്. ശിക്ഷ അനുഭവിച്ചിട്ടു വരുന്ന മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കും?
ആ കുട്ടി നിയമാനുസൃതമല്ലാതെ ജനിച്ച കുട്ടി ആകില്ലേ? എന്തിനുവേണ്ടി? നമുക്ക് ഇതിനെപ്പറ്റി ഒന്ന് ചിന്തിച്ചാലോ?

3 comments:

  1. Nobody bothers about it. Great!!!!

    ReplyDelete
  2. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിപ്പോയാല്‍ മാതാപിതാക്കളെ ജയിലില്‍ അടക്കണം എന്നുള്ള നിര്‍ദേശത്തോടു യോജിക്കാന്‍ വയ്യ. കാരണം നമ്മുടേത്‌ ഒരു ജനാധിപത്യ സംവിധാനമാണ്. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഉദ്ദേശശുദ്ധിയെ മാനിക്കാതെയും ഇരുന്നുകൂടാ. ജനസംഖ്യാ വിസ്ഫോടനം അതിന്‍റെ ഏറ്റവും മോശമായ രീതിയില്‍ അനുഭവിക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ തന്നെ, ഒരു കുഞ്ഞിനെ മാത്രം മതിയെന്നു തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് പ്രത്യേക പരിഗണനയും ആ കുഞ്ഞിന് ഉപരിപഠനത്തിനുള്ള എല്ലാ ഉറപ്പും ജോലി ഉറപ്പും സര്‍ക്കാര്‍ നല്‍കണമെന്നുള്ള നിര്‍ദ്ദേശം ഒന്നു പ്രയോഗത്തില്‍ വരുത്തൂ; ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു 90% ഇന്ത്യന്‍ ദമ്പതികളും ഒറ്റ കുട്ടിയില്‍ കാര്യം മതിയാക്കും. കാരണം ഇന്ത്യക്കാരന്‍റെ സൈക്കോളജി അതാണ്. മര്യാദക്ക് ഒരു പോലീസ്സുകാരന്‍ പറഞ്ഞാല്‍ അവന്‍റെ നെഞ്ചത്ത് കേറും; എന്നാല്‍ അയാള്‍ പോലീസ്സുഭാഷ പറഞ്ഞാലോ? ആയിരം ഇന്ത്യക്കാരനെ നിയന്ത്രിക്കാന്‍ ഒരു പോലീസ്സുകാരന്‍ മതിയാകും. അതല്ലേ നമ്മള്‍ ഇന്ത്യക്കാര്‍... അപ്പൊ പിന്നെ ബോധവല്‍ക്കരണം നടത്തി ഉത്പാദന നിയന്ത്രണം നടത്താന്‍ നോക്കിയാല്‍ പറ്റുമോ? കുടുംബാസൂത്രണം എന്നു പറഞ്ഞു സര്‍ക്കാര്‍ എത്രയോ ആയിരം കോടികള്‍ മുടിച്ചു? വല്ല പ്രയോജനവും ഉദ്ദേശിച്ചപോലെ ഉണ്ടായോ?
    ഈ പോലീസ് സൈക്കോളജി ആവാം ഒരുപക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരും ഉദ്ദേശിച്ചത്. എങ്കിലും മര്യാദക്കു പറഞ്ഞാല്‍ മനസ്സിലാവുന്ന ചെറിയ ഒരു ജനവിഭാഗവും ഇവിടെ ഉള്ളതുകൊണ്ട് എന്തായാലും 'രണ്ടോ അതോ ജയിലോ' എന്നത് നമുക്ക് വേണ്ട. പകരം മുകളില്‍ പറഞ്ഞ ഓഫര്‍ ഉദ്ദേശിച്ച ഫലം ചെയ്യും. ഇന്ത്യന്‍ മാതാപിതാക്കള്‍ തങ്ങളുടെ സുഖത്തേക്കാള്‍ കുട്ടികളുടെ ഭാവിയെപ്പറ്റി അനാവശ്യ വേവലാതി പുലര്‍ത്തുന്നവരാണ്.
    കുടുംബാസൂത്രണം ഫലം ചെയ്യാത്തതിന് വേറെയുമുണ്ട് കാരണങ്ങള്‍. സര്‍ക്കാര്‍ 'ഉത്പാദനം' നിര്‍ത്തുന്നവര്‍ക്ക് ബക്കറ്റും കാപ്പിക്കാശും കൊടുക്കുമ്പോള്‍ ചില മത കേന്ദ്രങ്ങള്‍ അതിനേക്കാള്‍ വലിയ ഓഫറുകള്‍ ആണു കൊടുക്കുന്നത്. സര്‍ക്കാരിനു 'ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല'.
    കുടില വര്‍ഗ്ഗീയ ബോധത്തോടെ ഭരണകൂടത്തേയും ജനങ്ങളെയും വെല്ലു വിളിക്കുന്ന ഇത്തരം മത നേതാക്കളെ ചമ്മട്ടി കൊണ്ടടിക്കണം; അവരെ നിലക്ക് നിര്‍ത്താന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത, ജനങ്ങളുടെ ഭരണകൂടത്തിനു കഴിയണം. വിശാലമായ രാജ്യ താല്പര്യങ്ങള്‍ക്കപ്പുറം ഒരു മത താല്പര്യങ്ങളും നിന്നുകൂടാ. ഒരു പുരോഹിത വിദ്വാന്‍ ഒരു ചാനലില്‍ ഇരുന്നു പറയുന്നത് കേട്ടു, സന്തനോല്‍പ്പടനം തടയുന്നത് പ്രകൃതി വിരുദ്ധമാണെന്ന്! പ്രിയ ചങ്ങാതീ, താങ്കള്‍ survival of the fittest എന്ന പ്രകൃതി നിയമം കേട്ടിട്ടില്ലേ? എല്ലാം പ്രകൃതി നിയമപ്രകാരം ആയിരുന്നെങ്കില്‍ ഈ വിസ്ഫോടനം ഇവിടെ ഉണ്ടാവില്ലായിരുന്നു. തന്നെയുമല്ല ഇവിടെ ഒരു തരത്തിലുമുള്ള കുഴപ്പങ്ങളും ഉണ്ടാവില്ലായിരുന്നു. ഒന്ന് മറ്റൊന്നിനു ആഹാരമാകുന്ന നിയമം പ്രകൃതി നിയമം വന്നാല്‍ ഞാനോ താങ്കളോ എപ്പോഴാണ് ആഹരിക്കപ്പെടുകയെന്നു പറയാന്‍ പറ്റില്ല. അതു മാത്രമല്ല, താങ്കള്‍ പ്രകൃതി നിയമത്തില്‍ ജീവ്ക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ആ ഉടുതുണി? വെറുതെ ഗീര്‍വാണം വിടല്ലേ പുരോഹിതാ.
    നമ്മുടെ ശാപവും ഇത്തരക്കാരാണ്; ഇവരെ അനുഗമിക്കാന്‍ ഭൂരിപക്ഷ വിഡ്ഢികളും.. സ്വന്തം സാമാന്യ ബോധത്തിനു നിരക്കുന്നതു മാത്രം പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കാരന്‍ എന്നു പഠിക്കുന്നോ, അന്നേ നമ്മുടെ രാജ്യം നന്നാവൂ..

    ReplyDelete
  3. ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ ഇതു കൂടി വായിക്കാന്‍ അപേക്ഷ

    ReplyDelete