Friday, October 14, 2011

"ഈ വാഹനത്തിന്‍റെ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നു.." ഗഫൂര്‍ക്ക.

വാളകത്ത് അധ്യാപകനെ ഇടിച്ച അജ്ഞാത വാഹനത്തിന്‍റെ സര്‍ക്കാര്‍ പുറത്തു വിട്ട ചിത്രം ഗഫൂര്‍ക്ക ഫെയ്സ് ബുക്കില്‍ കണ്ടു. 


ഇപ്പോള്‍
ഗഫൂര്‍ക്കക്ക് മനസ്സിലായി എങ്ങിനെയാണ് ആ മാഷുക്ക് ആസനത്തില്‍ പരിക്ക് പറ്റിയതെന്ന്.. എന്നാലും ഗഫൂറിന്‍റെ അഭിപ്രായത്തില്‍ ഈ വണ്ടി ആസനത്തില്‍ ഇടിച്ചിട്ട്‌ ആ മാഷുക്ക് അത്രയുമേ പറ്റിയുള്ളല്ലോ... ഒന്നുകില്‍ ഇടി ശരിക്ക് ഏറ്റില്ല; അല്ലെങ്കില്‍ നല്ല കട്ടിയുള്ള ആസനമാണ് മാഷ് ടെ. ഈ മാഷ്‌ രാഷ്ട്രീയക്കാരനാണോ എന്നു ഗഫൂര്‍ക്കക്ക് സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയില്ല. രാഷ്ട്രീയക്കാരും കട്ടി കൂടിയ ആസന ഉടമകളുമായ ചിലരെ ക്ഷ, ണ്ണ വരപ്പിച്ച ആളാ ഈ മാഷെന്ന് പിന്നീടാണ്‌ ഇക്ക അറിയുന്നത്... അതാ ഞമ്മടെ മാഷിന്‍റെ പവറ്... എന്തിനധികം... ഐ സി യു വിലേക്ക് മാഷ് പോയപ്പോള്‍ പോലും ആ പാവത്തിന് നാല് ദിവസം കൂടി വാങ്ങി കൊടുത്തില്ലേ... അതാണ് മാഷ് !!
അതൊക്കെ പോട്ടെ.. നമുക്ക് വണ്ടിയുടെ കാര്യത്തിലേക്ക് വരാം. ഏതായാലും ഗഫൂര്‍ക്കക്കു  വണ്ടി നന്നേ ബോധിച്ചു...  പറ്റിയാല്‍ ഒരെണ്ണം ഞമ്മക്കും വാങ്ങണം എന്നു ഇക്കാക്ക് പൂതി തോന്നി. രണ്ടുമൂന്നു ഹിമാറുകള്‍ക്കു പണി കൊടുക്കാനുണ്ട്.. പക്ഷേ ഇനി ഞമ്മള്‍ വണ്ടി എടുത്തു വരുമ്പോഴേക്കും ആ ഡിഫി പിള്ളേര്‍ സമരം തുടങ്ങുമോ ഈ വണ്ടി നിരോധിക്കണം എന്നു പറഞ്ഞ്? അവന്‍മാര്‍ക്കാണെങ്കില്‍ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ടാതാനും. ഇനി അവന്മാര്‍ സമരം തുടങ്ങുകയും പൊറുതിമുട്ടി ആ ചാണ്ടിക്കുഞ്ഞ് , 'ശല്യം ദാ നിരോധിച്ചിരിക്കുന്നു' എന്നു വല്ലതും പറഞ്ഞുപോയാല്‍ എന്‍റെ വണ്ടി പിന്നെ റോട്ടില്‍ ഇറക്കാന്‍ പറ്റുമോ..? കാശ് വെറുതെ വെള്ളത്തിലാവില്ലേ? 
        പക്ഷേങ്കി അങ്ങനെ വിട്ടുകൊടുക്കുന്നവനൊന്നും അല്ല കുഞ്ഞൂഞ്ഞ്. ആണെങ്കില്‍ ആ പുള്ളാച്ചന്‍ ഇപ്പൊ തോക്ക് തുടച്ചോണ്ട് വീട്ടിലിരിക്കില്ലായിരുന്നോ? ഇനി ആ വിദ്യാര്‍ഥി സഖാക്കളുടെ കയ്യിലെങ്ങാന്‍ ഈ വണ്ടി കിട്ടിയാല്‍, ആ പാവം നിര്‍മ്മല്‍ ചെക്കന്‍റെ കാര്യം എനിക്കോര്‍ക്കാന്‍ കൂടി വയ്യ..
  ഞമ്മള്‍ ആലോചിക്കുന്നത് ഈ ചാണ്ടി കുഞ്ഞിന് ഈ വണ്ടി നിരോധിക്കാതെ പത്ത് പന്ത്രണ്ടെണ്ണം വാങ്ങി ആ പോലീസുകാര്‍ക്ക്  കൊടുക്കരുതോ എന്നാണ്. ഡിഫിക്കാരുടെ സമരം പൊളിക്കാന്‍ ഇതിലും പറ്റിയ വേറെ എന്താ ഉള്ളത്? ഒരു ജലപീരങ്കീം വേണ്ട കണ്ണീര്‍ വാതകവും വേണ്ട. ആസനം പൊളിയുമെന്നു കാണുമ്പോള്‍ ഓടാത്തവനും  ഓടില്ലേ? ആ പോലീസ്സു പുള്ളകള്‍ക്ക് പെരുത്തു സന്തോഷവും ആകും. അങ്ങനെ പോലീസ്സു നവീകരണത്തില്‍ ചെയ്ത സംഭാവനക്ക് ചാണ്ടികുഞ്ഞിന്‍റെ പേര് ചരിത്രത്തില്‍ ഇടം പിടിച്ചു കിടക്കുകേം ചെയ്യും. പത്രത്തില്‍ ഫുള്‍ പേജു പരസ്യവും കൊടുക്കാം;വിത്തു ഫോട്ടോ..
ഇനി ആ അടൂരാനും പ്രയോജനം ഉണ്ടല്ലോ... മലശോധന കുറവുള്ള രോഗികള്‍ക്ക് 'ശോധന' വര്‍ധിപ്പിക്കാനും ഈ 'വണ്ടി' ഉപയോഗിക്കാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ആരോഗ്യവകുപ്പിനും കൊടുക്കാം ഒരു പത്തന്‍പതെണ്ണം..
പിന്നെ ആ അച്ചുമ്മാവനും കൊടുക്കാം ഒരെണ്ണം. അദ്ദേഹത്തിനു പെരുത്തിഷ്ടമാകും; സെക്രട്ടറിസഖാവിന്‍റെ കൃമികടി മാറ്റാന്‍ ഉപയോഗപ്പെടും. വേണേല്‍ പ്രമാണി ബ്യുറോക്കു റെന്റിനും കൊടുക്കാം. യുവകാണ്‍ഗ്രസ്സുകാര്‍ക്ക് ഗ്രൂപ്പ്‌ കളി മൂക്കുമ്പോള്‍ പരസ്പരം 'തൂക്കം' കളിക്കാനും ഈ വണ്ടി നല്‍കാം. പിന്നെ ഇപ്പോഴത്തെ ചില പീഡനക്കേസ്സുകളില്‍ തടവു മാത്രം പോരെന്നും ദിവസവും ഈ വണ്ടി കൊണ്ടുള്ള പ്രയോഗവും വേണമെന്നും ഗഫൂര്‍ക്കക്ക് അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ ജയില്‍ വകുപ്പിനും കൊടുക്കാം ഒരഞ്ചാറെണ്ണം.. ചുരുക്കത്തില്‍ നിരോധനം വരാനുള്ള സാധ്യത കുറവാ.. ഒരെണ്ണം എന്തായാലും ബുക്ക് ചെയ്യാന്‍ ഗഫൂര്‍ക്ക ഉറപ്പിച്ചു.
   നേരം കളയാതെ ഗഫൂര്‍ക്ക ബുക്കിംഗ് ആപ്പീസ്സിലെത്തി. ഹെടാ, പഹയന്മാര്‍ ഒന്നു മൈന്‍ഡു ചെയ്യുന്നുപോലുമില്ലല്ലോ... സാധാരണ വണ്ടി ബുക്ക് ചെയ്യാന്‍ ചെന്നാല്‍ അവന്‍മാര്‍ ആനയും അമ്പാരിയും ഒക്കെയായി വരുന്നതാണല്ലോ... ഇതെന്താ കഥ? ഗഫൂര്‍ക്ക കാര്യം തിരക്കി. അപ്പോളാ അറിയുന്നത് ബുക്കിംഗ് നിര്‍ത്തി വെച്ചിരിക്കുവാണത്രെ... ആ പയ്യന്‍ ലിസ്റ്റ് എടുത്തു കാണിച്ചപ്പോളാ ഗഫൂര്‍ക്കയുടെ കണ്ണ് തള്ളിയത്..

ഭരണപക്ഷത്തിന്  250 എണ്ണം, പ്രതിപക്ഷത്തിന് 250, കാണ്‍ഗ്രസ്സിന് 500, കമ്മ്യുണിസ്ടിനു 750, ലിസ്റ്റ് തുടര്‍ന്നു...ശോഭന ജോണ്‍, സന്തോഷ്‌ മഹാദേവന്‍, വിപ്പന്‍ ജോര്‍ജ്, ശുംഭജയരാജന്‍, മുക്ര ഇടും ജയരാജന്‍, കണ്ണൂര്‍ രമാകൃഷ്ണന്‍, ഐസാലികുട്ടി.. ലിസ്റ്റ് നീണ്ടു പോയി...
തമിഴ് നാട്ടില്‍ പോയി നോക്കാമല്ലോ എന്നായി ഗഫൂര്‍ക്കയുടെ ചിന്ത. അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ബുക്കിംഗ് അല്ല; ലേലം വിളിയാണ് നടക്കുന്നത്. തലൈവി 10 എണ്ണം എടുക്കുമ്പോള്‍ കലൈഞ്ഞെര്‍ 12 എണ്ണം എടുക്കും എന്ന രീതിയില്‍ ആണ് അവിടെ കാര്യങ്ങള്‍. പിന്നെ ലേലത്തിന് മാരസഹോദരങ്ങളും മറ്റും വേറേയുമുണ്ട്.
ദല്‍ഹിയിലെ ബുക്കിംഗ് ലിസ്റ്റ് കണ്ടപ്പോഴാ ഗഫൂര്‍ക്കക്ക് ശരിക്കും ബോധം കെട്ടത്. കൊടി കെട്ടിയ ഡല്‍ഹിത്തമ്പുരാക്കന്മാര്‍ക്കൊപ്പം ലിസ്റ്റിന്റെ ചുവട്ടില്‍ ചുവന്ന ഹൈലൈറ്റില്‍ ഒരു കുറിപ്പ്:  മനമോഹന്‍ജിക്ക് ഒരു ടെസ്റ്റ്‌ ഡ്രൈവ് മാത്രം മതി. 'ഹസാരെ'ഗാവില്‍ക്കൂടി ഒന്നോടിച്ചിട്ടു തിരിച്ചു കൊണ്ടുവന്നു ഷോറൂമില്‍ ഏല്പിക്കും.. 

    ഗഫൂര്‍ക്ക വണ്ടി വേണ്ടെന്നു വെച്ചു... 'പടച്ചോനെ... ആ ഹിമാറുകളെ ഞാനായിട്ട് ശിക്ഷിക്കുന്നില്ല; നീ തന്നെ ആയിക്കോളൂ..'
NB: ശതകോടീശ്വരന്‍ ആയ MLA-യ്ക്ക് ഭൂരിഭാഗം 'കുട്ടനാടന്‍'വെള്ളമായ തന്‍റെ മണ്ഡലത്തില്‍ ചുറ്റാന്‍ ഇത്തരം ഒരു വണ്ടി 'custom make'  ആയി ഉണ്ടാക്കി കൊടുക്കുവാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.
 (ചിത്രം-കടപ്പാട്: സാമുവേല്‍ മാത്യു-ഫേസ് ബുക്ക്‌)
സന്തോഷ്‌ നായര്‍-കളത്തട്ട്  

6 comments:

  1. I think you didn't give one car each to Sonia & her Son because the vehicle was made in Italy.

    ReplyDelete
    Replies
    1. Congress is Sonia and Mon. Then the 500 cars given to Congress belongs to them, No?

      Delete
    2. തത്വമസി എന്നത് കോണ്‍ഗ്രസ്സിനും ബാധകം,എന്നല്ലേ? അതു നീയാകുന്നു എന്നതിനു പകരം അത് ഞങ്ങളാകുന്നു എന്നു തിരുത്തണം എന്നുമാത്രം... ഹഹഹ...

      Delete
    3. ഓരോ ഭാരതീയന്റെയും തലയിലെഴുത്ത് മദാമ്മയും മോനും കൂടി തീര്‍ച്ചപ്പെടുത്തണമെന്നു ചിന്തിക്കാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കു എങ്ങനെ കഴിയുന്നു? എന്താണതിന്റെ മൂലകാരണം? ഒരു പി.എച്ച്.ഡി. ക്ക് സ്കോപ്പുള്ള വിഷയം.

      Delete
    4. സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അക്കൌണ്ടുകള്‍ തന്നെ കാരണം... ഇവര്‍ക്ക് ഇന്ത്യ മഹാരാജ്യം നശിച്ചാലും അവരുടെ അമേരിക്കന്‍/ബ്രിട്ടീഷ്‌ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള മക്കളോടൊപ്പം ജീവിക്കാം. അതിനു സ്വിസ് ബാങ്കിലെ കാശ് ഉപയോഗപ്പെടും.

      Delete
  2. അടിയന്തരമായി നമ്മുടെ ചാനല്‍ അണ്ണാചികള്‍ക്ക് ഈ വാഹനം കൊടുക്കണം. അവര്‍ക്കാണ് ഇപ്പോള്‍ വലിയ കൃമികടി. വളകത്തെ ആ മാഷ് എന്തോ ഇചിച്ചി കാര്യം ചെയാന്‍ പോയാലും പാവം പുള്ളേചാന് കിമ്സിലും കിടക്കേണ്ട ഈ ചാനലു കരെകൊണ്ട് .

    ReplyDelete