Tuesday, October 25, 2011

വനിതാ "ക്ഷേമം" - പുതിയ നിയമവും പഴയ നിയമവും

ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച വനിതാക്ഷേമ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകളിലും, മറ്റ് മാധ്യമങ്ങളിലും ഊര്‍ജ്ജിതമായി നടക്കുകയാണല്ലോ... രണ്ടിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയ്ക്കും(മാതാവ്) കാരണക്കാരനായ പുരുഷനും(പിതാവ്) എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്നാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.. എന്നാല്‍ ഇന്നലെ കായംകുളത്തിനടുത്ത് കുടുംബം പോറ്റാന്‍ ജോലിക്ക് പോയശേഷം തിരികെ വീട്ടിലേക്ക് വന്ന, ഇരുപത്തിരണ്ടാം വയസ്സില്‍ വിധവയായ, ഒരു കുട്ടിയുടെ അമ്മയായ യുവതിയെ അതിക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍മാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ എന്ത് ശിക്ഷയാണ് നമ്മുടെ പരിപാവനമായ നിയമപുസ്തകങ്ങളില്‍ ഉള്ളത്... മുലപ്പാലിന്‍റെ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിചീന്തുന്ന മനുഷ്യ പിശാചുക്കളെ രക്ഷപെടുത്താന്‍ പോലും അഭിഭാഷകരെ ലഭ്യമായ നമ്മുടെ രാജ്യത്ത് എത്ര വലിയ കുറ്റം ചെയ്തവനും ഭയക്കേണ്ടതില്ല... ഒരു മാറ്റം അനിവാര്യമാണ്... കുറ്റം ചെയ്തവന് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്ന ഒരു നിയമവും നിയമസംവിധാനവും ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.... ഇല്ലെങ്കില്‍ ഇതെല്ലാം നിശബ്ദം സഹിക്കുന്ന ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ട് (common man)... അവര്‍ ഒരു പക്ഷേ ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു കാലം വന്നേക്കും... അതിനിടവരുത്താതിരിക്കുന്നത് തന്നെയാണ് എല്ലാവര്‍ക്കും നല്ലത്.

4 comments:

 1. പാപത്തിന്റെ ശമ്പളം മരണമത്രേ എന്ന് പറയുന്നു ബൈബിള്‍. ഇത്തരം ക്രുരത കാട്ടുന്നവരെ ഉടന്‍ വെടിവച്ചു കൊല്ലുക. ഒരുപക്ഷെ ചില നിരപരാധികളും മരിച്ചേക്കാം. പക്ഷെ ഒരു യുദ്ധത്തില്‍ നിരപരാധികളായ പട്ടാളക്കാര്‍ മരിക്കുന്നില്ലേ? ഇതും ഒരു യുദ്ധം. ക്രുരതക്കെതിരെ. മനുഷ്യത്വവിഹീനതയ്ക്കെതിരെ. മനുഷ്യത്വം മരിച്ചവര്‍ക്കെതിരെ.

  ReplyDelete
 2. It is part of a corporate plot to reduce population in India, China etc. and they can exploit d resources with out any resistance from d populace.use of deadly fertilizers, use of banned medicines , unnecessary vaccines etc. are all part of this plan . and many moreeeeeee

  ReplyDelete
 3. കൊലക്കുറ്റത്തിന് ശിക്ഷ തൂക്കു മരം തന്നെ . ലൈംഗിക പീഡനങ്ങള്‍ കൂടുന്ന ഇക്കാലത്ത് പ്രതേകിച്ചും . കുറ്റക്കാരന് കടുത്ത ശിക്ഷ കൊടുക്കുന്നതോടൊപ്പം വ്യക്തികളെ kuttangalilekku നയിക്കുന്ന സാഹചര്യങ്ങള്‍ koodi ഇല്ലാതാക്കേണ്ടത് സര്‍കാരിന്റെ കടമയത്രെ . സുലഭമായി ലഭിക്കുന്ന മദ്യവും മയക്കു മരുന്നും അശ്ലീല cd കളും സ്ത്രീ പീഡനത്തെ സഹായിക്കുന്ന ഖടകങ്ങളാണ് . ഇവ നിയന്ത്രിക്കേണ്ടത് സര്‍കാരിന്റെ ബാധ്യതയത്രെ . കുട്ടികളിലെ ലൈംഗിക പീഡനങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു . ഇതിന്റെ ഒരു കാരണം കുട്ടികളുടെ വേഷ വിധനമാത്രേ . ഇവിടെയും മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കണം .

  ReplyDelete
 4. ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ ഇതു കൂടി വായിക്കാന്‍ അപേക്ഷ

  ReplyDelete