Friday, October 14, 2011

പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.

 പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.


എലിപ്പനി, കോഴിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി അങ്ങനെ എന്തെല്ലാം പനികള്‍?
ഇപ്പോഴിതാ കൊച്ചുകുട്ടികളുടെ പാദം വിണ്ടുകീറുന്ന ഒരു പുതിയ അസുഖം.
എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം?


ഔഷധമുല്യം വളരെയേറെയുള്ള പുല്ലുകളും കൊച്ചുചെടികളുമെല്ലാം എന്തെങ്കിലും പേരുപറഞ്ഞു റോഡിന്റെ വശങ്ങളില്‍നിന്നും പുരയിടങ്ങളില്‍നിന്നും വെട്ടിമാറ്റിയതാണോ ഇതിന്റെ കാരണം?


ഈ ചിന്ത ശരിയായേക്കാം എന്ന് തോന്നുന്നുണ്ടെങ്കില്‍ പ്രതികരിക്കുക.


കൃഷ്ണ

5 comments:

 1. Nurture Nature for Better Future

  ReplyDelete
 2. സ്വന്തം ശവക്കുഴി തോണ്ടുന്ന മനുഷ്യര്‍ അറിയുന്നില്ല ഇതൊന്നും; അല്ലെങ്കില്‍ ഇതൊന്നും തനിക്കൊരു പ്രശ്നമല്ല എന്ന മനോഭാവവും... പക്ഷെ തിരിച്ചറിയുമ്പോഴേക്കും തിരിച്ചുവരാനുള്ള സമയം ഉണ്ടാവില്ലെന്നതും സത്യം. '
  ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് പൊറുക്കേണമേ പ്രഭോ' എന്ന് പറയാനല്ലേ നമുക്ക് പറ്റൂ. ഒന്നുകില്‍ ഇച്ചാശക്തിയും ദീര്‍ഘവീക്ഷനവുമുള്ള ഭരണകൂടം വേണം; അല്ലെങ്കില്‍ ഉയര്‍ന്ന ചിന്താശീലമുള്ള സമൂഹം വേണം. പക്ഷേ ജനാധിപത്യത്തില്‍ സമൂഹത്തിന്‍റെ ശരാശരി നിലവാരമേ ഭരണകൂടത്തിനും ഉണ്ടാവൂ എന്ന രാഷ്ട്രമീമാംസാ നിയമം അനുസരിച്ച് നമുക്ക് അധികം പ്രതീക്ഷ വേണ്ട. എത്രയോ ജന്തു സസ്യ ജാതികളെ ഇതിനോടകം മനുഷ്യന്‍ തുടച്ചു നീക്കി കഴിഞ്ഞു.. ഇതില്‍ നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതമായ എത്രയോ എണ്ണം ഉണ്ടായിരിക്കാം..
  അതൊരു വശത്ത്... മറുവശത്ത് പ്ലാസ്ടിക്കും മറ്റു വിഷ പദാര്‍ഥങ്ങളും ഒരു തത്വദീക്ഷയും ഇല്ലാതെ എത്ര ഭീമാകാരമായ അളവിലാണ് നാം ദിവസേന പ്രകൃതിയിലേക്ക് തള്ളുന്നത്? എല്ലാവര്‍ക്കും പണം മതി... എന്നാല്‍ പണം നമുക്കു വേണ്ടിയാണെന്നും നാം പണത്തിനു വേണ്ടിയല്ലെന്നും ഇനി എന്നാണ് തിരിച്ചറിയുക? അല്ലാത്തിടത്തോളം കാലം നമുക്ക് കാത്തിരിക്കാം... ഒത്തിരിയൊന്നും അനന്തമല്ലാത്ത കാത്തിരിപ്പ്.. സ്വന്തം ശവക്കുഴിക്കായുള്ള കാത്തിരിപ്പ്...

  ReplyDelete
 3. Fools we are who think that the grass around us have no value. We don't realize that there is nothing without value on this earth. Yes. There may be one thing of the sort. Human beings.

  ReplyDelete
 4. ഈ ചിന്ത വളരെ ശരിയാണ്..നമ്മള്‍ പലപ്പോഴും പലപല കാരണങ്ങള്‍ പറഞ്ഞു നമ്മുടെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.പ്രകൃതി എല്ലാ തരത്തിലുമുള്ള ഔഷധങ്ങള്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്,പക്ഷെ നാം അവയെ അറിയാനോ സംരക്ഷിക്കാനോ ശ്രമിക്കാറില്ല അല്ലെങ്കില്‍ നമുക്ക് അതിനുള്ള സമയമോ തല്പരിയമോ ഇല്ല .പണ്ടുകാലങ്ങളില്‍ കാണാരുണ്ടായിരുന്ന പല ഔഷധ സസ്യങ്ങളും ഇന്നില്ല.ഇവയെ എല്ലാം തിരിച്ചറിയുകയും സംരഷിക്കുകയും ചെയ്യേണ്ട സമയം ആയി എന്ന മുന്നറിയിപ്പ് പ്രകൃതി തന്നെ നല്കിതുടങ്ങിയിരിക്കുന്നു.ഓരോ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും അതേക്കുറിച്ച് അറിവുള്ളവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുക. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ചുറ്റിലും കാണുന്ന സസ്യങ്ങളെയെങ്കിലും സംരക്ഷിക്കാം. .നമ്മുടെ പുതു തലമുറ നമ്മുക്ക് ചുറ്റിലും കാണുന്ന ഔഷധ വൈവിധ്യങ്ങള്‍ കണ്ടും അറിഞ്ഞും അവയെ സംരക്ഷിച്ചും വളരട്ടെ...

  ReplyDelete
 5. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സമ്പന്ന ആര്‍ഭാട ജീവിതം തട്ടിപ്പാണ്. നമ്മേ ഒറ്റപ്പെടുത്തി ഉത്തരാവാദിത്തത്തില്‍ നിന്ന് അകറ്റി, അധികാരികള്‍ക്ക് വേണ്ട അദ്ധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്ന അവരുടെ പരസ്യങ്ങളും സിനിമയും ചാനലുകളുമാണ് യഥാര്‍ത്ഥ കുഴപ്പം. ജനം സത്യം അറിയണം. വസ്തുനിഷ്ടമായി നല്ലതേത് ചീത്തയേത് എ​ന്ന് തിരിച്ചറിയണം. അതേ ഇതിനൊക്കെ പരിഹാരമാകൂ. അതിന് ആദ്യപടി, ഇപ്പോഴത്തെ മുഖ്യധാരാമാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയും അവ പ്രചരിപ്പിക്കുന്ന വാര്‍പ്പ് ജീവിത മാതൃകകള്‍ തള്ളിക്കളയുകയുമാണ്. നമ്മുടെ മനസിലേക്ക് അറിവിന്റെ പ്രകാശം കടക്കട്ടെ.

  ReplyDelete