Tuesday, October 4, 2011

മാധ്യമങ്ങളുടെ വികൃത മുഖം

മിക്ക മലയാളികള്‍ക്കും ഒരുശീലം ഉണ്ട് ചായക്ക് ഒരു കടി എന്നപോലെ തന്നെ രാവിലത്തെ ചായക്ക് ഒപ്പം ഒരു പത്രം വലതു കൈയില്‍ വേണം , ഒപ്പം ആ പത്രത്തിലെ വാര്‍ത്തകള്‍ എല്ലാം തൊണ്ട തൊടാതെ ചായക്ക് ഒപ്പം വിഴുങ്ങും , പത്രം പറയുന്നത് എല്ലാം സത്യം എന്നുകരുതി ഓഫീസിലോ , റോഡിലോ , ചായക്കടയിലോ , മറ്റു നാലുപേര്‍ കൂടുന്നിടതോ എല്ലാം ഇരുന്നു വിഴുങ്ങിയത് ഓരോന്നായി പുറത്തുതള്ളും , പറ്റിയാല്‍ ആ പത്രത്തില്‍ കാണുന്ന പരസ്യ ഉല്‍പന്നങ്ങള്‍ അത് മുഖക്കുരു മാറാന്‍ ഉള്ളതായാലും ഉത്തേജനഔഷധം ആയാലും ശരിപണംമുടക്കി വാങ്ങും, ആടുകിടന്നടത് പൂടപോലും കാണില്ല എന്ന പഴമൊഴി മറന്ന് പെട്ടന്ന് പണക്കാരന്‍ ആകാന്‍ വേണ്ടി ആടിലായാലും നാനോ ടെക്നോളജി ആയാലും വേണ്ടില്ല പണം മുടക്കും ,ഇത് എല്ലാം ചെയ്യുന്നതോ എല്ലാ ദിവസവും രാവിലെ വീട്ടില്‍ വരുന്ന പത്രം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നയിച്ച വഴിയുലൂടെ മാത്രം  പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ പത്രം പറഞ്ഞത് സത്യം എന്ന് കരുതിയും...
           കഴിഞ്ഞ ഒരു കാലഘട്ടം പരിശോധിച്ചാല്‍ നമുക്ക് മനസിലാകുന്ന ചിലസത്യങ്ങള്‍ ഉണ്ട് , എന്‍റെ ഓര്‍മ ശരിയാണ് എങ്കില്‍ തട്ടിപ്പിന് മധ്യമങ്ങളെ വന്‍തോതില്‍ ചട്ടുകമാക്കിയത് ആട് കൃഷിയാണ് , അടു വളര്‍ത്തലില്‍ പണം മുടക്കിയാല്‍ കോടികള്‍ ലാഭം നല്‍കും എന്ന് പറഞ്ഞു പത്രങ്ങളുടെ മുന്‍ പേജുകളില്‍ കോടികളുടെ പരസ്യം നല്‍കി മലയാളികളുടെ പണം അപഹരിച്ചു , പത്രം പറഞ്ഞത് സത്യം എന്ന് കരുതിയ മലയാളി ആട് വളര്‍ന്നു വലുതായി പെറ്റു പെരുകി കോടികളുടെ സമ്പാദ്യം നല്‍കും എന്ന് കരുതി " മലര്‍പ്പൊടിക്കാരെന്‍റെ കഥ മറന്ന് " രാത്രികള്‍ നിദ്രാ വിഹീനം ആക്കി .അവസാനം ആട് പോയിട്ട് പൂട പോലും ഇല്ല.
         ഈതട്ടിപ്പ് ഒരു വന്‍ വിജയം ആയപ്പോള്‍ മലയാളിയെ കൊള്ളയടിക്കാന്‍ പുതിയ ബുദ്ധികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി , ആട് പോയി "മാഞ്ചിയം" വന്നു , തുടര്‍ന്ന് " ലിസ് " . ഇവര്‍ക്ക് വളരാനുള്ള വളക്കുര്‍ ഉള്ള മണ്ണ് ആണ് നമ്മുടേത്‌ എന്ന് മനസിലാക്കി പിന്നീടു "കാലുകളുടെ " വളര്‍ച്ചയിലുടെ കോടികള്‍ നേടാം എന്ന് പറഞ്ഞു RMP, SKY BIZ, AMWAY തുടങ്ങി കാക്ക തൊള്ളായിരം മള്‍ടിലെവല്‍ മാര്‍ക്ക്റ്റിങ്ങ് കമ്പനികള്‍ മലയാളിയെ കൊള്ള അടിച്ചു. എങ്കിലും അടുത്ത ദിവസത്തെ പത്രത്തില്‍ ഏതെങ്കിലും പുതിയ തട്ടിപ്പിന്‍റെ പരസ്യം കാണും , വന്‍കൊള്ളക്കാര്‍ ആണ് ഈ പരസ്യം നല്‍കുന്നത് എന്ന് പൂര്‍ണ്ണമായി  അറിഞ്ഞുകൊണ്ട് തന്നെ ആണ് നമ്മുടെ മാധ്യമങ്ങള്‍ ഈ പരസ്യങ്ങള്‍ തന്‍റെ പത്രത്തിന്‍റെ ഒന്നാം പേജില്‍ കൊടുക്കുന്നതും , സത്യത്തിന്‍റെ നാവായി വര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ അറിഞ്ഞുകൊണ്ട് വായനക്കാരനെ കുഴിയിലിറക്കി സ്വന്തം പോക്കറ്റ് കനപ്പിക്കുന്നു.  ഇതില്‍
ഏതെങ്കിലും കള്ളന്‍ പിടിക്കപ്പെടുമ്പോള്‍ ഇവരും ചാരിത്ര്യ പ്രസംഗം തുടങ്ങുക ആയി.
  കാലാകാലങ്ങള്‍ ആയി ഇങ്ങനെ തുടരുന്ന അവിശുദ്ധ ബന്ധം ഇപ്പോള്‍ കൂടുതല്‍ സജീവമാണ് , അതിനു ഏറ്റവും വലിയ തെളിവ് ആണ് ലിസ് പേരുമാറ്റി "ജ്യോതിസ്" എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളത്തിന്‍റെ " മ " ധന്യം ആക്കുന്ന മാധ്യമവംബന്‍റെ മിക്ക ചാനല്‍ വാര്‍ത്ത‍കളുടെയും മുഖ്യ പ്രായോജകര്‍ അവര്‍ തന്നെ ആയതും,  അതുപോലെ തന്നെ " നാനോ എക്സല്‍"   തുടങ്ങിയ വന്‍ തട്ടിപ്പുകാരുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ കൊണ്ട് സംപുഷ്ടം ആയിരുന്നു കഴിഞ്ഞ കുറെ നാളുകള്‍.  "ഹിമാലയം " ചിട്ടി തകര്‍ന്നപ്പോള്‍ ഇനി പുതയ ചിട്ടികളുടെ കാലം , കാറും , സ്വര്‍ണവും മറ്റു മോഹന വാഗ്ദാനങ്ങളും ആയി പത്ര പരസ്യങ്ങളില്‍ പുതിയ ചിട്ടി കമ്പിനികള്‍ രംഗത്ത് വന്നിട്ടുണ്ട്,  ഇവര്‍ പറയുന്നത് എല്ലാം നടക്കുന്ന കാര്യങ്ങള്‍ ആണ് എങ്കില്‍ നല്ലത് തന്നെ ,അതോ " പൂര " പറമ്പില്‍ കതിനാ പൊട്ടുന്ന പോലെ ഇതും പൊട്ടുമോ ? ആവോ ! പക്ഷെ അത് അന്വേഷിക്കാന്‍ ഉള്ള ബാധ്യത നാട് ഭരിക്കുന്ന ഗവണ്മെന്റ്നുണ്ട് , അതുപോലെ പത്രങ്ങള്‍ക്കും , ഇനിയും മലയാളി ഇങ്ങനെ ഒരു വലിയ കൊള്ളക്ക് അടിപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം മുകളില്‍ പറഞ്ഞവര്‍ക്ക് തന്നെ ആണ്.
            ദിവ്യ അത്ഭുത ലോക്കറ്റുകള്‍ ,ദിവ്യ ഉത്തേജക ഔഷധങ്ങള്‍ തുടങ്ങി വടക്കേ ഇന്ത്യന്‍ ലോബി കൊടുക്കുന്ന വിലകുറഞ്ഞ പരസ്യം മുതല്‍ മുകളില്‍ പറഞ്ഞ വന്‍ കൊള്ളക്കാരുടെ കോടികളുടെ പരസ്യവും പ്രസിദ്ധീകരിക്കുന്നവര്‍ ഒരുകാര്യം മറക്കരുത് , ദിനപത്രത്തിനും  അതിന്‍റെ
മാനേജെമെന്റ്റ്നും സമൂഹത്തോട് ഏറെ കടപ്പാടുണ്ട് , നിങ്ങള്‍ സത്യത്തിന്‍റെ നാവ് ആണ് എന്ന് വിശ്വസ്വിക്കുന്ന മലയാളിയെ ഇനി എങ്കിലും വഞ്ചിക്കരുത് , അത് പോലെ നിങ്ങളുടെ കൂടെ പണക്കൊതിയില്‍ വീണ മലയാളിയെ പണക്കൊതിയന്‍മാര്‍ എന്നും , ആക്രാന്തികള്‍  എന്നും അടച്ചാക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അധികാരം ഇല്ല . കാരണ൦ ഈ വഞ്ചനയില്‍ നിങ്ങളും പങ്ക്ആളികള്‍  ആണ് എന്നത് തന്നെ , അല്ലാതെ ആശുപത്രിയില്‍ നിന്നും പാരസെറ്റമോള്‍ മോഷ്ടിക്കുന്ന കമ്പോണ്ടാരുടെയും , പത്തു രൂപ കൈക്കൂലി മേടിക്കുന്ന സര്‍ക്കാര്‍ പിയൂണിന് നേരയും ഒളിക്യാമറായും ആയി നടക്കുന്നത് അല്ല അന്വേഷണാത്മക പത്രപ്രവര്‍ത്തനം , ഇതു പോലയൂള്ള വന്‍ ചതിക്കുഴികള്‍ വായനക്കാര്‍ക്ക് മുമ്പേ കാട്ടി കൊടുക്കുമ്പോള്‍ ആണ് മലയാളി മാധ്യമങ്ങളെ കൂടുതല്‍ സ്നേഹിക്കുക.
  വാല്‍കഷ്ണം :  സ്വന്തം പത്ര ഏജെന്റുമാര്‍ തങ്ങള്‍ ഇറക്കുന്ന പത്രത്തിന് തങ്ങള്‍ പറഞ്ഞ വിലയില്‍ കൂട്ടി വിറ്റിട്ടും മുതലാളിമാര്‍ക്ക് അനക്കം ഇല്ല , ജനത്തിന് എന്ത് പറ്റിയാല്‍ എന്താ എനിക്ക് ഉള്ള പണം കുറയരുത്‌ ,
അല്ല
സ്വന്തം പത്രത്തിന്‍റെ മുഖച്ചായ മാറ്റി ഒന്നാം പേജു മുഴുവന്‍ പരസ്യം നിറയ്ക്കുന്നവര്‍ക്ക് പണത്തിനോടല്ലാതെ ജനത്തിനോടുപോയിട്ട്  സ്വന്തം പത്രത്തിനോടുപോലും കടപ്പാടില്ല എന്ന് വ്യെക്തം.
അഭ്യര്‍ധന :  പത്രത്തിന് മാസവരി ആയ നൂറ്റി ഇരുപത്തിനാലു രൂപയില്‍ കൂട്ടി കൊടുക്കരുത് ,അധികം ആയ പതിനഞ്ചു രൂപ മുതലാളിമാര്‍ നല്‍കട്ടെ ,
ബിജു പിള്ള

2 comments:

 1. പത്രങ്ങള്‍ (ഇപ്പോള്‍ കുറച്ചുകൂടി വിശാല അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍) ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ ആണെന്നാണ് വെപ്പ്. നിയമ നിര്‍മ്മാണ-പ്രതിനിധി സഭകള്‍, നടത്തിപ്പുകാര്‍(എക്സിക്യൂട്ടീവ്), നീതിന്യായ വകുപ്പ് (ജുഡിഷ്യറി) എന്നീ മൂന്ന് കാലുകള്‍ക്ക് താങ്ങായി നില്‍ക്കേണ്ട നാലാം കാല്‍.. അതാണ്‌ മാധ്യമങ്ങള്‍. മൂന്ന് കാലില്‍ നില്‍ക്കുന്നതിന്റെ ഉറപ്പും നാല് കാലില്‍ നില്‍ക്കുന്നതിന്റെ ഉറപ്പും തമ്മിലുള്ള വ്യത്യാസം നമുക്ക് പറയാതെ അറിയാമല്ലോ. അത്ര പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്. അത് ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകരോ മുതലാളിമാരോ ഓര്‍ക്കുന്നില്ല എന്നത് സത്യവും. എല്ലാ മേഖലകളേയും ബാധിച്ച മൂല്യച്യുതിയുടെ ഭാഗമാകാം അതും. കുറച്ചുകാലം മുന്‍പുവരെ നമുക്ക് ജുഡിഷ്യറിയെക്കുറിച്ച് എത്ര ബഹുമാനവും വിശ്വാസവും ആയിരുന്നു... ഇന്നോ... ജനം ഇനി എന്ത് ചെയ്യും..? വെളിച്ചം എവിടെനിന്നു വരും...?

  ReplyDelete
 2. Reaction is good
  But not fact

  No one says to go and invest in fraud companies. it is your own decissions and greed in search of becoming millionairs over night and when losing to blame others and medias. do things with understanding and take effort to think and realize the fact on big offers. basically all these offers are to lose to some one and how it loses is the theory to understand. You forgot the Sajan Chits - which is now the owners of SajTaz - the hotel chain, including the catering to the air crafts - who did and what did. behind it well powered politicians and whose money -Publics - cheated money.

  Lnow one thing... Money have no power breed and one rs is always one only, if this understands, it is good. Invest wisely with concept of saving as well understand - how you made it. In my vision, hard earned money will never lose as the man behind it knows, how he made it and he will not let it lose. so every one think and do wisely.

  The day people realize the fact, it will be nice for them only.

  Why you pay extra to papers - avoid papers in protest. see the TV news where main news are covered


  With Best Regards
  ANEESHKUMAR PILLAI
  CEO
  MOB :MUMBAI : 91-9172384469 / 9172035175 / 9869053546
  DUBAI: +97150-5470094 : QATAR: +974-33030521 / 55442589
  October 7, 2011 9:44 PM

  ReplyDelete