Sunday, December 4, 2011

ആധുനിക പത്ര ധര്‍മ്മം‎"കോട്ടയത്തെ ഒരു വന്‍ ജൌളി വ്യാപാര ശൃംഖലയുടെ ഷോറൂമില്‍ ജീവനുള്ള പെണ്‍കുട്ടികളെ പാവകളെപ്പോലെ സാരിയുടുപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. വാര്‍ത്താ മൂല്യത്തെക്കുറിച്ച ഏത് അളവുകോല്‍ വെച്ചു നോക്കിയാലും ഇതില്‍ വലിയൊരു വാര്‍ത്തയുടെ സാധ്യതയുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് ഒരൊറ്റ വാര്‍ത്താ മാധ്യമവും ഇക്കാര്യം പറയാത്തത്."
എന്തുകൊണ്ട് പറയുന്നില്ല ?
( ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള കച്ചവട പൂരങ്ങളെ കുറിച്ച് പൊലിപ്പിച്ചെഴുതിയാല്‍ ലക്ഷങ്ങളല്ലേ അവര്‍ക്ക് സമ്മാനമായി(കൂലി) കിട്ടുക ! )

"അഴിമതിക്കെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി നടത്തുന്ന ജനചേതനാ യാത്രയുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആയിരത്തഞ്ഞൂറ് രൂപയുടെ കവറും ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രഖ്യാപിച്ച ലക്ഷം രൂപയുടെ പാരിതോഷികവും തമ്മില്‍ എന്താണ് വ്യത്യാസം ?
അദ്വാനിയുടെ യാത്രാപരിപാടിയുടെ കവറേജ് ഉറപ്പാക്കാനും അനുകൂലമാക്കാനും വേണ്ടിയാണ് സത്നയിലെ പത്രസമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കവര്‍ കൊടുത്തത്.
അവിടെ നിന്നാണ് കവറേജിന് കവര്‍ എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നത്. കോര്‍പറേറ്റുകളല്ല, ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് ഈ പരിപാടി ഒപ്പിച്ചത് എന്നത് അത്ര ചെറുതായി കാണേണ്ട കാര്യമല്ല.
ഇതിന്റെ മറ്റൊരു വകഭേദമാണ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘാടകരുടെ നടപടി . നാട്ടിലെ നാനാതരം കച്ചവടക്കാര്‍ക്ക് കച്ചവടം വര്‍ധിപ്പിച്ചു കൊടുക്കാനും അങ്ങനെ ഖജനാവിലേക്ക് നികുതി വരുമാനം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഒരിടപാടാണല്ലോ ഈ ജി.കെ.എസ്.എഫ്. അതില്‍ മാധ്യമങ്ങളെയും കൂടി പങ്കാളികളാക്കാനുള്ള സമര്‍ഥമായ പദ്ധതിയാണിത്. ഒറ്റവരി പോലും ഈ കച്ചവടത്തിനെതിരായി വരില്ല. എന്ത് അക്രമം കാണിച്ചാലും അത് വെളിച്ചം കാണില്ല. കോടികള്‍ ലാഭമുണ്ടാക്കുന്ന മാധ്യമവ്യവസായതതിന് ഒരു ലക്ഷം രൂപ കടുകുമണി പോലെയാണെങ്കിലും സംഗതിയില്‍ ഒരു പ്രലോഭനം കിടപ്പുണ്ട്. പുറമെ പരസ്യങ്ങളുടെ പെരുമഴയും. വലിയൊരു അഴിമതി ഇടപാടാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ എന്ന ആരോപണം നിലനില്‍ക്കെയാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഈ സമ്മാനപദ്ധതി.
കോര്‍പറേറ്റുകള്‍ ഒളിച്ചും മറച്ചും ബിസിനസ് ജേണലിസത്തിന്റെ ഭാഗമായി ചെയ്തു വന്ന പരിപാടിക്ക് പ്രൊഫഷണലിസത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് മാന്യത കൊടുക്കുകയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജി.കെ.എസ്.എഫ് അധികൃതര്‍. ഇതിനോടകം ഈ ഫെസ്റ്റിവലില്‍ ഒരു കോടിയെങ്കിലും രൂപയുടെ അഴിമതി നടന്നു കഴിഞ്ഞു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത. എന്നാല്‍, ആ കഥകളൊന്നും ഇനി വെളിച്ചം കാണില്ല. കാരണം മികച്ച സഹകരണമാണ് നിങ്ങളെ സമ്മാനത്തിന് അര്‍ഹനാക്കുന്നത്.ഇത് പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ വരില്ലേ എന്ന ന്യായമായ ചോദ്യമുണ്ട്. ഏറ്റവും മികച്ച കവറേജ് കൊടുക്കുന്നവര്‍ക്കാണ് ഒന്നരലക്ഷം കിട്ടുക. മികച്ച കവറേജ് ഉണ്ടാക്കാന്‍ പേമെന്റ് നല്‍കുക എന്നത് തന്നെയല്ലേ ഇത്? " : നാലാമിടം

By: Prashaanth Subrahmanian
കടപ്പാട് : ഫേസ് ബുക്ക്‌ സുഹൃത്തുകളോട്

1 comment:

  1. ജനങ്ങളെ പാവകളായി കാണുന്ന ഇവിടുത്തെ രാഷ്ട്രീയ പ്രമാണിമാര്‍ കണ്ടില്ലേ കോട്ടയത്തെ ജവ്ളിക്കട?? അധ്വാനിക്കുന്ന ജനവിഭാകതിന്റെ പ്രതീകങ്ങള്‍ ആരും ചോദിയ്ക്കാന്‍ ചെന്നില്ലേ,വെറുതെ നില്‍ക്കുന്നതിന്റെ നോക്ക്കൂലി!!!!!

    ReplyDelete