Thursday, December 8, 2011

പുനര്‍ജ്ജന്മം : അന്ധവിശ്വാസം : ആള്‍ദൈവങ്ങള്‍


പുനര്‍ജ്ജന്മം : പുനര്‍ജ്ജന്മം എന്ന്ഒന്നുണ്ടെന്ന് പറഞ്ഞവരില്‍ പ്രധാനിയായ ഒരാളാണ് സ്വാമി വിവേകാനന്ദന്‍‍.അതിനുള്ള തെളിവും അദ്ദേഹം തരുന്നു. ഒരേ അച്ഛനും അമ്മയ്ക്കും ഉണ്ടായ കുട്ടികളുടെ സ്വഭാവം (അടിസ്ഥാന സ്വഭാവം) വ്യത്യസ്തമാകുന്നതെന്തുകൊണ്ട്? ചിത്രം വരയുമായി ഒരു ബന്ധവും ഇല്ലാത്ത മാതാപിതാക്കളുടെ സന്താനം, ചിത്രം വരയില്‍ സ്വാഭാവികമായ കഴിവ് പ്രദര്‍ശിപ്പിക്കുന്നു. മൂളിപ്പാട്ട് പോലും പാടിയിട്ടില്ലാത്ത അച്ഛനും അമ്മയ്ക്കും പാട്ടുകാരനായ മകനുണ്ടാകുന്നു. സ്വഭാവരൂപീകരണത്തിന് hereditary, environment എന്നു രണ്ടു കാരണങ്ങളാണല്ലോ മനശാസ്ത്രം പറയുന്നത്? മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ഏതില്‍പെടുത്താം? exemption എന്ന് പറയാനാകുമോ? ഒരു കുട്ടിയ്ക്ക് സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാനസ്വഭാവം അല്ലാതെ മറ്റൊരു സ്വഭാവം വരുത്താന്‍hereditary, environment എന്നിവയ്ക്ക് കഴിയില്ലല്ലോ?
ഒരുപക്ഷെ ഇപ്പൊള്‍ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടായിരിക്കും. എന്തിനാണ്‌ ഈ പുനര്‍ജ്ജന്മം? ഇതിന്‍റെ ഉത്തരം എഴുതാന്‍ തത്വശാസ്ത്രത്തിന്‍റെ വഴിയിലൂടെ വളരെയേറെ ദൂരം പോകേണ്ടിവരും. ഇപ്പോള്‍ അതല്ലല്ലോ നമ്മുടെ ലക്‌ഷ്യം ?        

അന്ധവിശ്വാസം
: ഇന്ന് പല തെറ്റായ വിശ്വാസങ്ങളും നമ്മുടെയിടയിലുണ്ട്എന്നതൊരു സത്യമാണ്‌. പക്ഷെ ഇവ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലല്ലോ? ഇവ പണ്ടുകാലത്ത് (വൈദ്യുതിയും രാത്രിവെളിച്ചത്തിനുള്ള സാധനങ്ങളും മൊബൈലും നല്ല റോഡുകളും ഒന്നും ഇല്ലാതിരുന്ന കാലത്ത്‌) ഉണ്ടായിരുന്ന ധാരണകളായിരുന്നു. അക്കാലത്ത് അതുപലതും സത്യവുമായിരുന്നെന്ന്ചിന്തിച്ചാല്‍മനസ്സിലാകും. ഉദാഹരണത്തിന് തുപ്പുന്ന കോളാമ്പി കട്ടിലിനടിയില്‍ വച്ചാല്‍ ദോഷമാണ് എന്ന വിശ്വാസം. കട്ടിലിനടിയില്‍ അതു വെച്ചാല്‍ കാലുതട്ടി മറിയാന്‍ ഇടയുണ്ട് എന്നതായിരിക്കില്ലേ ഇതിനു പിന്നില്‍? പക്ഷെ ആ സത്യം അവഗണിക്കുന്നവര്‍ അതു ദോഷമാണ് എന്ന് പറഞ്ഞാല്‍ അനുസരിക്കും. രാഹുകാലം യാത്രയ്ക്ക് പറ്റില്ല എന്നാണല്ലോ അന്ധവിശ്വാസികളുടെ വിശ്വാസം. പക്ഷെ അങ്ങനെ ഒരു നിയമം വയ്ക്കാന്‍ പണ്ടുള്ള ആളുകളെ എന്തെങ്കിലും സത്യം പ്രേരിപ്പിച്ചിരിക്കാം. (ഒരുപക്ഷെ ഏതെങ്കിലും അപകടകാരികളായ രശ്മി (rays)കളുമായി ആ സമയത്തിന് ബന്ധം ഉണ്ടായിരുന്നിരിക്കാം. അക്കാലത്തെ യാത്രയെല്ലാം നടന്നാണല്ലോ? അപ്പോള്‍  സൂര്യരശ്മിയും  അതുപോലെയുള്ള മറ്റു രശ്മികളും ദേഹത്തു തട്ടുമെന്നത് സ്വാഭാവികം മാത്രം. ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ പണ്ടുള്ളവര്‍ കണ്ടുപിടിച്ചിരുന്നല്ലോ? ഭൂമിയാണ് എല്ലാത്തിന്‍റെയും കേന്ദ്രം എന്ന് കണക്കുകൂട്ടിയാണ് അന്നുള്ളവര്‍ എല്ലാം കണ്ടിരുന്നത് എന്ന് ഒരു കുറ്റപ്പെടുത്തല്‍ കേട്ടിട്ടുണ്ട്. പ്രപഞ്ചത്തെപ്പറ്റി അല്പം ചിന്തിച്ചാല്‍ ഒരു സംഗതി വ്യക്തമാകും. അതിരുകളില്ലാത്ത, ആകൃതിയില്ലാത്ത ,  വികസിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രപഞ്ചത്തിന് (ever expanding universe) എല്ലായിടവും ഒരേസമയം മദ്ധ്യവും അതിരുമാണ്.) ഏതായാലും സമൂഹത്തില്‍ തെറ്റായ ഒരു ധാരണ കുത്തിവയ്ക്കുകയായിരുന്നിരിക്കില്ലല്ലോ അവരുടെ ലക്ഷ്യം? അപ്പോള്‍ അതിന് അന്നെല്ലാം ഒരു കാരണം ഉണ്ടായിരുന്നിരിക്കാം എന്ന് ചിന്തിക്കുന്നതില്‍ അപാകതയുണ്ടോ? ഞാന്‍പറയുന്നത് ഒന്നുമാത്രം. കാലം മുന്നോട്ടുപോയപ്പോള്‍, എല്ലാം വ്യത്യസ്ഥമായപ്പോള്‍ പലതിന്‍റെയും പ്രസക്തി നശിച്ചു. ഒരിക്കല്‍ നല്ലതെന്നു കരുതിയിരുന്ന ഒരു മരുന്ന്ഒരു വ്യത്യസ്തസാഹചര്യത്തില്‍ അപകടകാരിയാണെന്ന് തെളിഞ്ഞാല്‍ അത് ഉപേക്ഷിക്കുകയല്ലാതെ കണ്ടുപിടിച്ചവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ പാടുണ്ടോ?
ഇന്ന് അന്ധവിശ്വാസങ്ങള്‍ എന്ന് പറയുന്നവയെകാലം മാറിയപ്പോള്‍പ്രസക്തി നഷ്ടപ്പെട്ട വിശ്വാസങ്ങള്‍‍” എന്ന് പറയുന്നതല്ലേ ശരി?

ള്‍ദൈവങ്ങള്‍:: ഭാരതത്തിന്‍റെ വേദമന്ത്രമാണ് അഹം ബ്രഹ്മാസ്മി. (ഞാന്‍ ബ്രഹ്മമാകുന്നു). അതായത്ദൈവം നമ്മള്‍ തന്നെയാണ്. പിന്നൊരു മന്ത്രമാണ് തത്ത്വമസി. അത് നീ ആകുന്നു. (That you are). ദൈവം നമ്മള്‍ തന്നെ ആണെങ്കില്‍ എല്ലാവരും ദൈവം തന്നെ. അതായത്എല്ലാവരും ള്‍ദൈവം തന്നെ. അത് മനസ്സിലാക്കിയ, അനുഭവിച്ചറിഞ്ഞ മഹാന്മാരെ (തട്ടിപ്പുകാരെപ്പറ്റിയല്ല ഞാന്‍ പറയുന്നത്) ബഹുമാനിക്കുന്നത് തെറ്റാണോ? അവര്‍സത്യസന്ധരാണോ അല്ലയോ എന്ന് അനുഭവത്തിലൂടെ തിരിച്ചറിയുക. നല്ലതിനെ സ്വീകരിക്കുക. അനേകം പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് രാമകൃഷ്ണ പരമഹംസനെ ഗുരുവായി വിവേകാനന്ദന്‍സ്വീകരിച്ചത്‌.

എന്തിന്‍റെയും സത്യത്തിലെക്കെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ആരെങ്കിലും പറയുന്നതുമാത്രം കേട്ടു വിധിയെഴുതരുതെന്നും ഞാന്‍ വിശ്വസിക്കുന്നു.

പ്രപഞ്ചത്തെപ്പറ്റി നമുക്കെന്തറിയാം? കോടിക്കണക്കിനു നക്ഷത്രങ്ങളില്‍ ഒന്നിനെ എങ്കിലും പറ്റി കാര്യമായ എന്തെങ്കിലും വിവരം നമുക്കുണ്ടോ? പുറത്തെ പ്രപഞ്ചത്തിന്‍റെ നില ഇതാണെങ്കില്‍കണ്ണുകൊണ്ടു കാണാനാകാത്ത അകത്തെ പ്രപഞ്ചത്തെപ്പറ്റി നമുക്ക് തീരെയും അറിയില്ല എന്ന് സമ്മതിക്കേണ്ടി വരില്ലേ?
എനിക്ക് ആകെ പറയാനുള്ളത്ഇതാണ്. പുരോഗതിയുടെ പേരുംപറഞ്ഞ്, അതുമാത്രം പറഞ്ഞ്, ഒന്നിനോടും പുച്ഛം കാട്ടാതിരിക്കുക. ഒന്നിനേയും തള്ളിക്കളയാതിരിക്കുക.
ദൈവത്തിന്‍റെ പേരുപറഞ്ഞ്‌ ദുരാചാരങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കുകയല്ല ഞാന്‍. അവ സ്വാര്‍ത്ഥമതികളുടെ കണ്ടുപിടിത്തങ്ങള്‍ ആണ്. എക്കാലത്തെയായാലും.
കൃഷ്ണന്കുട്ടി നായര്‍‍  

4 comments:

 1. വായിച്ചു... വിഷയം കൊള്ളാം. പകഷെ കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിക്കണമായിരുന്നു.... ഒരു പൂര്‍ണത ഇല്ല എന്ന് തോനുന്നു .....

  ReplyDelete
 2. ദൈവത്തെയും മതത്തെയും എല്ലാം കച്ചവടമാക്കുന്ന ഇന്ന്
  ഇതിനെ പറ്റി ചിന്തിക്കുന്ന എത്ര പേരുണ്ട് .?
  പോസ്റ്റ്‌ ഇഷ്ടായി ..

  ReplyDelete
 3. ലേഖനത്തിന് ഒരു പൂര്‍ണത ഇല്ല എന്ന് എനിക്കറിയാം. പക്ഷെ ആദ്യം ഈ ലേഖനം എഴുതിയതിന്റെ കാരണം പറയാം.
  ബിലാത്തി മലയാളി എന്ന ഓണ്‍ലയിന്‍ മാഗസിനില്‍ അന്ധവിശ്വാസത്തെപ്പറ്റി ഒരു ചെറിയ ലേഖനം വന്നു. ഒരു കുട്ടി എഴുതിയതാണ്. മലയാളത്തില്‍. (പിന്നീടറിഞ്ഞു, പ്രാഥമിക ക്ലാസ്സുകളില്‍ ആ കുട്ടി മലയാളം പഠിച്ചിട്ടില്ലെന്നും പിന്നീട് മാതൃഭാഷയോടുള്ള സ്നേഹം മൂലം മലയാളം പഠിച്ച് എഴുതാന്‍ തുടങ്ങിയതാണെന്നും). ആ ലേഖനത്തില്‍ ഇന്ന് നമ്മള്‍ അന്ധവിശ്വാസം എന്ന് പറയുന്നതിനെയെല്ലാം പറ്റി പുച്ഛത്തോടെ എഴുതിയിരിക്കയാണെന്ന് എനിക്ക് തോന്നി. ഞാന്‍ ആ കുട്ടിക്ക്‌ ഒരു മെയില്‍ അയച്ചു. ഒരല്പം വിശദമായിത്തന്നെ. ഞാന്‍ എഴുതിയതിനെയൊന്നും ആ കുട്ടി എതിര്‍ത്തില്ല. അപ്പോള്‍ എനിക്ക് തോന്നി, ഇന്നത്തെ യുവതലമുറ ആധുനികം എന്നുപറയുന്ന എന്തിനേയും അംഗീകരിക്കുമെന്നും പ്രാചീനതയെ അവര്‍ക്ക്‌ പുച്ഛമാണ് എന്നും. യുക്തിയല്ല, ഭ്രമമാണ് അവരെ നയിക്കുന്നതെന്നും എനിക്ക് തോന്നി. അതുകൊണ്ട്, എന്തിനേയും കാര്യകാരണസഹിതം കാണാന്‍ അവരെ പ്രേരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമെന്ന നിലയില്‍ ആ കുട്ടിയ്ക്കയച്ച മെയിലിന്റെ കോപ്പിയില്‍ അല്പം മാറ്റം വരുത്തിയിട്ട് (അതാണ്‌ ചുവന്ന നിറത്തില്‍ കാണുന്ന ഭാഗം.) ഇവിടെ പ്രസിദ്ധീകരിച്ചു. അത്രമാത്രമാണ് എന്റെ ഉദ്ദേശ്യം.
  എന്തിനേയും കാര്യകാരണസഹിതം കാണാന്‍ അവരെ പ്രേരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദീകരിച്ച് ആരുടെയും സമയം കളയാന്‍ ആഗ്രഹിച്ചില്ല.
  “ഇത് ഇങ്ങനെയും ആയിക്കൂടേ” എന്നൊരു ചോദ്യം മനസ്സിലുദിക്കാന്‍ വായിക്കുന്ന ചിലരെയെങ്കിലും പ്രേരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ ലേഖനത്തിന്‍റെ ലക്ഷ്യം സഫലമാകും. കാരണം, അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അതുവരെ ശേഖരിച്ചു വച്ച അറിവുകള്‍ പ്രേരിപ്പിക്കാത്തതുമൂലം എത്രയെത്ര ബന്ധങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് ഒന്ന് ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അതുകൊണ്ട്, ഏതു പ്രശ്നത്തിലും, “ഞാന്‍ മാത്രമല്ല ലോകത്തിലെ ശരി’ എന്നൊരു ചിന്ത ഇതുവായിക്കുന്ന ചിലരുടെയെങ്കിലും മനസ്സിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ എന്‍റെ ഉദ്ദേശം സഫലമായി.
  ഈ സംഗതി ലേഖനത്തില്‍ ചേര്‍ക്കാന്‍ ആകില്ലല്ലോ? അതുകൊണ്ട്, എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച “ശിഖണ്ഡി” എന്ന തൂലികാനാമധാരിക്ക് എന്റെ, നന്ദി.
  കൃഷ്ണന്കുട്ടിനായര്‍

  ReplyDelete
 4. ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാവാം നാളത്തെ ശാസ്ത്രമതാവാം

  ReplyDelete