Wednesday, July 31, 2013

പ്രപഞ്ചങ്ങള്‍

പ്രപഞ്ചങ്ങള്‍                             

പ്രശസ്തമായ ഒരു  ക്ഷേത്രം. അനേകം  തീര്‍ഥാടകരും സന്യാസിമാരും ദിവസവും സന്ദര്‍ശിക്കുന്ന മഹാക്ഷേത്രം.


സമയം രാത്രി എട്ടുമണി. ക്ഷേത്രത്തില്‍നിന്നു അല്‍പ്പം അകലെ ഒരു കടത്തിണ്ണയില്‍ ഒരാള്‍ കിടക്കുകയാണ്. ഉറങ്ങിക്കിടക്കുന്നതുപോലെ. ശ്വാസം  കഴിക്കുന്ന ശബ്ദത്തോടൊപ്പം മറ്റെന്തോ ഒരു ശബ്ദവും കൂടികേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ട് ആദ്യം അടുത്തെത്തിയത് ഒരു സന്യാസി ആണ്. അദ്ദേഹം അല്‍പ്പനേരം ആ ശബ്ദം ശ്രദ്ധിച്ചുനിന്നു. അപ്പോഴേക്കും മറ്റൊരാള്‍ കൂടി അടുത്തെത്തി.

അയാളുടെ നേരെ തിരിഞ്ഞ് സന്യാസി പറഞ്ഞു:"ഏതോ വലിയ ഒരു ഭക്തനാണ്. കേട്ടില്ലേ, ഉറങ്ങുമ്പോഴും രാം രാം എന്ന് ജപിക്കുന്നത്‌?"

Friday, July 26, 2013

വിഷാദപ്പക്ഷികള്‍

വിഷാദപ്പക്ഷികള്‍ (കഥ)                      

എന്നും നാലരയാകുമ്പോഴേക്കും ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്താറുള്ളതാണ്. ഇന്നെന്തുപറ്റി? അരിശമാണ് സുമിത്രയ്ക്കു തോന്നിയത്. ഓഫീസില്‍ യാതൊരു പണിയും ഇല്ലെന്നാണ് മിക്കപ്പോഴും പറയാറ്. വല്ലവിധവും നാലുമണിവരെ കുത്തിയിരുന്നിട്ട് തിരിച്ചുപോരികയാണത്രേ പതിവ്. മോന്‍റെ സ്കൂള്‍ ബസ്സ്‌ വരുന്നതിനു മുന്‍പുതന്നെ ഭര്‍ത്താവ് എത്താറുണ്ട്. ചായ തയാറാകുമ്പോഴേക്കും മകനും എത്തിച്ചേരും. ചായ കഴിഞ്ഞു മകന്‍ കുളിക്കാന്‍ പോകുമ്പോഴാണ് അദ്ദേഹത്തിന്‍റെ പത്രം വായനയും മറ്റും. സുമിത്രയും തന്‍റെ ജോലികള്‍ അതോടൊപ്പം തീര്‍ക്കും. അതിനുശേഷം, മകന്‍റെ പഠിത്തത്തിലൂടെ, അദ്ദേഹത്തിന്‍റെ ഓഫീസ് വിശേഷങ്ങളിലൂടെ, അയല്‍പക്കത്തുള്ളവരുടെ വിവരങ്ങളിലൂടെ പതുക്കെപ്പതുക്കെ രാത്രിയുടെ നിശ്ശബ്ദത ചുറ്റും പടരുമ്പോള്‍ അത്താഴം. ഒരിക്കലും ബോറടിക്കാത്ത സായാഹ്നങ്ങള്‍.

പക്ഷെ ഇന്ന് ഒന്നും ശരിയായി സുമിത്രയ്ക്കു തോന്നിയില്ല. മണിയാണെങ്കില്‍ അഞ്ചാകുന്നു. അദ്ദേഹത്തെക്കാത്ത് മകനും ചായ കുടിയ്ക്കാതിരിക്കുകയാണ്. തലവേദന മാറാന്‍ ചായ കുടിയ്ക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ടും അവന്‍ കൂട്ടാക്കുന്നില്ല. അല്ലാതെതന്നെ തലവേദന മാറിക്കൊള്ളും എന്നാണവന്‍ പറയുന്നത്. ഏതായാലും ഇന്നുതന്നെ അവനെ ഡോക്ടറെ കാണിക്കണം. വന്നാലുടന്‍ തന്നെ അവനെ കൊണ്ടുപോകാന്‍ പറയണം. രണ്ടുമൂന്നുദിവസമായി ഉച്ചയ്ക്കുശേഷം തലവേദന വരുന്നു എന്ന് മോന്‍ പറഞ്ഞപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആധിയാണ് സുമിത്രയ്ക്ക്. തങ്ങളുടെ കൊച്ചുകുടുംബത്തിന്‍റെ ദുഖലേശമില്ലാത്ത ദിനങ്ങള്‍ അവസാനിക്കാറായോ എന്ന ഭയം.


അവന് കാര്യമായ അസുഖം ഒന്നും കാണുകയില്ലായിരിക്കും. സുമിത്ര സമാധാനിക്കാന്‍ ശ്രമിച്ചു.


സ്കൂട്ടറിന്‍റെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി. എന്നത്തേയുംപോലെ ഹെല്‍മെറ്റും കയ്യില്‍ തൂക്കിയെത്തിയ ദിവാകരനെ കണ്ടപ്പോള്‍ തന്‍റെ അര്‍ത്ഥഹീനമായ ഭയത്തെപ്പറ്റി അവള്‍ക്കു തന്നെ ലജ്ജ തോന്നി. എല്ലാം അതുപോലെതന്നെ.

Wednesday, July 17, 2013

വിശ്വാസം

 വിശ്വാസം


വര്‍ഷം ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തിഎഴ്.


ആഗസ്റ്റ്‌ പതിനെട്ടാം  തീയതി.


അമൃതസറില്‍ നിന്നും ഇരുപത് മൈല്‍ ദൂരെയുള്ള ഒരു ഗ്രാമം.


തന്‍റെ കുടിലിനുള്ളില്‍ ദൂരെയുള്ള പാടത്തേക്കു മിഴിനട്ട് ഇരിക്കുകയാണ് അഖ്തര്‍ മിയാം. പച്ചത്തലപ്പുകള്‍ ആ വൃദ്ധന്‍റെ കണ്ണുകള്‍ക്ക് കടുത്ത വെയിലിന്‍റെ ചൂടില്‍ നിന്നും ഒരല്‍പം ആശ്വാസം നല്‍കി.


"ജീവിതകാലം മുഴുവന്‍ ഈ പച്ചപ്പ്‌ നോക്കിക്കൊണ്ട് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!" അയാള്‍ ചിന്തിച്ചു. "കാറ്റില്‍ ചലിക്കുന്ന ഈ ഗോതമ്പുചെടികള്‍ എന്‍റെ ജീവന്‍ തന്നെയായിരിക്കുന്നൂ ഇപ്പോള്‍."


ദൂരെനിന്ന് കേട്ട ഒരു ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

"അഖ്തര്‍ ചാച്ചാ, പെട്ടെന്ന് തയാറാകൂ. നമ്മളെല്ലാം ഇവിടം വിട്ടു പോകുകയാണ്."


തിരിഞ്ഞുനോക്കിയ അഖ്തര്‍ കണ്ടത് ഉറക്കെ സംസാരിച്ചുകൊണ്ട് തന്‍റെ നേരെ നടന്നടുക്കുന്ന കാസിം ഭായിയുടെ മൂത്ത മകന്‍ അന്‍വറിനെയാണ്.

"എന്തുപറ്റി മോനെ?" അഖ്തര്‍ അവനോട് ഉറക്കെ വിളിച്ചുചോദിച്ചു.


അപ്പോഴേക്കും അന്‍വര്‍ ഓടിക്കിതച്ച് അയാളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. കിതപ്പുമൂലം അവ്യക്തമായ ശബ്ദത്തില്‍ അവന്‍ അഖ്തറിനോട്‌ പറഞ്ഞു:

"ഒന്ന് പെട്ടെന്നിറങ്ങൂ ചാച്ചാ. ഗ്രാമം മുഴുവന്‍ തയാറായിക്കഴിഞ്ഞു. എന്നിട്ടും ചാച്ചാ ഇവിടെ വെറുതേ ഇരിക്കുകയാണോ?"


"പക്ഷെ എല്ലാരും എങ്ങോട്ടാണീ പോകുന്നത്?"


"അപ്പോള്‍ ഒന്നും അറിഞ്ഞില്ലേ?" അതിശയത്തോടെ അന്‍വര്‍ ചോദിച്ചു.

Saturday, July 6, 2013

ഒരു കൊലക്കേസ് വിചാരണ

ഒരു കൊലക്കേസ് വിചാരണ

ആ കൊലപാതകക്കേസിന്‍റെ ഹീയറിംഗ് ഇന്നാണ്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു കൊലപാതകം. പ്രതിക്ക് നാല്‍പ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ ചെയ്ത കൊലപാതകം.

അന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു അത്. അക്കാലത്ത് കൊലപാതകങ്ങള്‍ സാധാരണമായിരുന്നില്ല എന്നതുകൊണ്ടാകണം അത് ഒരു പ്രധാനവാര്‍ത്തയായത്.

രാമഭദ്രന്‍റെ വീട്ടിലെ ചെറുപ്പക്കാരിയും അവിവാഹിതയുമായ വേലക്കാരിയാണ് രാത്രിയില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടത്. ഒരു ചൊവ്വാഴ്ച ആയിരുന്നു സംഭവം. രാമഭദ്രന്‍ എല്ലാ ആഴ്ചയിലെയുംപോലെ തിങ്കളാഴ്ച തന്നെ     എറണാകുളത്തേക്ക് മടങ്ങിപ്പോയിരുന്നു. വീട്ടില്‍ ഭാര്യയും മകളും വേലക്കാരിയും മാത്രമായിരുന്നു. ഭാര്യയും മകളും മുകളിലത്തെ മുറിയിലാണ് ഉറങ്ങിയത്. വേലക്കാരി താഴത്തെ നിലയില്‍ അടുക്കളയോടുചേര്‍ന്നുള്ള ചെറിയ മുറിയിലും.

അന്ന് രാത്രി ഭയങ്കരമഴയായിരുന്നു. അതുകൊണ്ടുകൂടിയാകണം, ഭാര്യയും മകളും യാതൊരു ശബ്ദവും കേട്ടില്ല.

താഴേക്കിറങ്ങിവന്ന രാമഭദ്രന്‍റെ ഭാര്യയാണ് ശവശരീരം ആദ്യം കണ്ടത്. അവര്‍ അലറിനിലവിളിച്ചപ്പോള്‍ മകളും അയല്‍ക്കാരും വന്നു.  ആരോ വിവരമറിയിച്ചപ്പോള്‍ പോലീസും എത്തി.

ജഡം പൂര്‍ണ്ണനഗ്നമായിരുന്നു. ബലാത്സംഗശ്രമത്തിനിടയില്‍ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പോലീസിനു മനസ്സിലായി.

ശവശരീരത്തില്‍ നിന്നോ ചുറ്റുപാടുനിന്നോ ഏതെങ്കിലും വിരലടയാളമോ മറ്റ് എന്തെങ്കിലും തെളിവോ ലഭിച്ചില്ല.

പോലീസ് എല്ലാവരെയും ചോദ്യം ചെയ്തു. രാമഭദ്രന്‍ ആ രാത്രിയില്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും അയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പക്ഷെ ആരാണ് ചെയ്തതെന്നതിനെപ്പറ്റി ഒരു ഊഹം പോലും പോലീസിനു ലഭിച്ചില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തെളിയാതെപോയ കേസ്സുകളുടെ പട്ടികയില്‍ അതും സ്ഥലം പിടിച്ചു.

പക്ഷെ.....