കേരളത്തിലെ വൈദ്യുതിപ്രതിസന്ധി
വൈദ്യുതിയുടെ കാര്യത്തില്‍ കേരളം വന്‍പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത് എന്ന് കഴിഞ്ഞൊരു ദിവസം ടി.വി വാര്‍ത്തയില്‍ കേട്ടു. അതായത് പവര്‍കട്ട്, വൈദ്യുതിചാര്‍ജ്ജ് എന്നിവ കൂടുമെന്നര്‍ത്ഥം.
അത് നേരിടാന്‍ ഉയര്‍ന്ന ചാര്‍ജില്‍ വൈദ്യുതിവാങ്ങേണ്ടിവരും എന്നുകൂടി അര്‍ത്ഥം കാണുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കും നഷ്ടമുണ്ടാക്കുന്നത് എന്ന് ഈ സാഹചര്യത്തെ വിലയിരുത്തേണ്ടിവരും. ഇതിനു പരിഹാരം നമ്മളും ചിന്തിക്കേണ്ടേ?
വലിയ ഉപഭോക്താക്കള്‍ ബില്ലില്‍ വരാത്തവണ്ണം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ചാര്‍ജ്ജ് ശരിയായരീതിയില്‍ ഇടാക്കിയാല്‍ പശ്നം പരിഹരിക്കാനാകും എന്ന് ഒരാള്‍ അഭിപ്രായം പറഞ്ഞു. അതായത് അങ്ങനെകിട്ടുന്ന പണം കൊണ്ട് പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത വിധത്തില്‍ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാകുമെന്നാണ് കക്ഷി ഉദ്ദേശിക്കുന്നത്. അതുശരിയാകാം. പക്ഷെ ഇന്നത്തെ കൂട്ടുകക്ഷിഭരണസംവിധാനത്തില്‍, രാഷ്ട്രിയം സ്വാര്‍ത്ഥതയുടെ വിളഭൂമിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത് നടന്നുകിട്ടുന്നത് ക്ഷിപ്രസാദ്ധ്യമല്ലതന്നെ. ഇത്തരുണത്തില്‍ മറ്റെന്താണ് പ്രതിവിധിയെന്നു നമുക്കൊന്ന് ചിന്തിച്ചുനോക്കാം.