ഒരു മാല കോര്‍ത്തു നാം ഭാരതത്തിന്‍,
കമനീയ കണ്ഠത്തിനാഭയേറ്റാന്‍
അതിലെ സൂനങ്ങളായ് പലജാതി, പലമത,
വിവിധഭാഷക്കാരാം ഭാരതീയര്‍.
ഇവിടെ ശ്രീബുദ്ധനും ശങ്കരാചാര്യരും
തൊഴുകയ്യോടമ്മതന്‍ മുന്പില്‍ നിന്നു
ശാന്തിമന്ത്രങ്ങളാല്‍, വേദാന്തജ്യോതിസ്സാല്‍
മാതാവിന് പദതാരില്‍ പൂജചെയ്തു
പരദേശഭരണത്തില് ക്ഷമകെട്ടു തനയര്‍ നാം,
ഒരുമയോടെത്തിയടര്‍ക്കളത്തില്‍
അതുവരെ കേള്‍ക്കാത്ത സമരായുധങ്ങളാ-
ലവരുടെ ഭരണം തുടച്ചുമാറ്റി.
അതുകണ്ടു സഫലയായമ്മയെ നാം പക്ഷെ
ചുടുചോരയില്‍ മുക്കി കൃതഹസ്തരായ്.