യുക്തിവാദം
യുക്തിവാദികള്‍ എന്ന് പറയപ്പെടുന്ന ചിലരെപ്പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ആരാണ് യുക്തിവാദികള്‍?
എനിക്ക് മനസ്സിലായിടത്തോളം പഞ്ചേന്ദ്രിയങ്ങളും മനസ്സും കൊണ്ട് അനുഭവിച്ചറിയാന്‍ കഴിയാത്തതിനെയെല്ലാം അന്ധവിശ്വാസം, അറിവുകേട് എന്നെല്ലാം പറഞ്ഞ് പുച്ഛത്തോടെ തള്ളിക്കളയുന്ന ആളുകള്‍. അവരെ സംബന്ധിച്ചിടത്തോളം ഇന്ന് നമ്മള് സയന്‍സ് എന്ന് പറയുന്ന ശാസ്ത്രവിഭാഗം അംഗീകരിക്കാത്തതൊന്നും ശരിയല്ല. സംസാരിക്കുമ്പോള്‍ നാഴികക്ക് നാല്പ്പതുവട്ടം അശാസ്ത്രീയം എന്ന് പറയാനാണ് അവര്‍ക്ക് താല്പര്യം.
അവര്‍ പറയുന്നത് പലതും ശരിയാകാം. പക്ഷെ ഫിസിക്സും കെമിസ്ട്രിയും അതുപോലെയുള്ള ശാസ്ത്രവിഭാഗങ്ങളും ഇന്നുവരെ എത്തിച്ചേരാത്ത അറിവുകളെല്ലാം തെറ്റാണെന്ന് വാദിച്ചാല്‍?
ദൈവമാണ് അവരുടെ ആദ്യത്തെ ഇര. ദൈവസങ്കല്പ്പത്തില്‍ വിശ്വസിക്കുന്നവരെല്ലാം അജ്ഞാനികള്‍.
എല്ലാവരും ഇങ്ങനെയാകണമെന്നില്ല. പക്ഷെ പലരും ഇങ്ങനെയാണെന്നാണ് തോന്നുന്നത്.
ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം അടുത്തിടെ ടി.വി.യില്‍ കണ്ട ഒരു പരിപാടിയാണ്. പാമ്പുകളെപ്പറ്റിയായിരുന്നു ചര്‍ച്ച.