Sunday, March 10, 2013

പത്ര വായന . ഒന്നാം പേജ്


മില്‍മ പാല്‍പ്പൊടിയിട്ട ചൂടുചായക്കൊപ്പം ഇതാ ചൂടു പത്രവും... അതേ, വാര്‍ത്തകള്‍ 'HOT' തന്നെ... (HOT എന്നതു കാമവുമായി ബന്ധപ്പെടുത്തിയും ആംഗലേയത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് പ്രിയ അക്ഷരകാമുകര്‍ക്കു അറിയാമല്ലോ) ഞാന്‍ ഒന്നാം പേജിലേക്കു ചൂണ്ടയിട്ടു (ചൂണ്ടയില്‍ കോര്‍ത്തിരിക്കുന്നത് 'ഇക്കിളി' ആണോ?)
മന്ത്രി പുങ്കവനു കാമുകീഭര്‍ത്താവിന്‍റെ മര്‍ദനം; ഭാര്യ വിവാഹമോചനത്തിന്
'ചാട്ടമുഖ്യ'ന് അവിഹിതം ഉണ്ടയിരുന്നു എന്ന് 'തോറ്റ മന്ത്രിണി'
രാജ്യസഭാ ഉന്നത പീഠാസനസ്ഥന്‍ ബാലികാപീഡനത്തില്‍ പ്രതി തന്നെ എന്ന് മഹിളാമണിസംഘ നേതാക്കള്‍
വ്യവസായിക്കുട്ടി ഐസ്ക്രീം 'തിന്നതിന്‍റെ' റിപ്പോര്‍ട്ട്‌  കോടതിയില്‍ നിന്നും അച്ചുമാമനു ലഭിച്ചു.
ജര്‍മന്‍ യുവതിയില്‍ അനുവാദമന്യേയുള്ള ശുക്ല നിക്ഷേപത്തിനു ബാങ്ക് ആപ്പീസ്സറായ ഡിജിപി പുത്രന്‍ പിടിയില്‍


പൊടിച്ചായയുടെ  ചൂടാറി.. എന്നിട്ടും ചില സംശയങ്ങള്‍ ബാക്കി...
ചില  പദങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്നില്ലല്ലോ... (അന്യം നിന്നു പോയ മലയാളമാധ്യമത്തില്‍ പഠിച്ചതുകൊണ്ടാണോ പന്‍മനസ്സാറിന്‍റെ സ്വാധീനം കൊണ്ടാണോ അങ്ങിനെ തോന്നുന്നതെന്നു തീര്‍ച്ചയില്ല; അതോ ഇനി ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഇനിയും വിട്ടുമാറാത്ത ഉള്‍പ്പനിയുള്ളതുകൊണ്ടാണോ?)
കമുകീഭര്‍ത്താവ് എന്നു വെച്ചാല്‍ ഭര്‍ത്താവുള്ള ഒരുവളെ ആരോ പ്രേമിക്കുന്നു എന്നല്ലേ?
'ഛേ, ഞാന്‍ എന്താ ഇങ്ങനെ ചിന്തിക്കുന്നത്? അങ്ങനെയെങ്കില്‍ അടുത്ത വാര്‍ത്തകള്‍ക്കൊന്നും സാംഗത്യം ഇല്ലല്ലോ. ഇപ്പോഴത്തെ നമ്മുടെ സംസ്കാര പ്രകാരം മറ്റുള്ളവര്‍ക്ക്‌ പ്രത്യക്ഷത്തില്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത എന്തും അനുവദിനീയമാണല്ലോ. അപ്പോള്‍ ഹിതം ഉണ്ടായിട്ടല്ലേ  ചാട്ടമുഖ്യന്‍ എന്തിലോ പോയി ഇടപെട്ടത്. അത് മറ്റുള്ളവര്‍ക്ക് എങ്ങിനെ അഹിതമാകും? അതു മലയാളിയുടെ സഹജമായ അസൂയയില്‍ നിന്നും ഉടലെടുത്ത അഹിതം അല്ലേ?ഇനി അത് അഹിതമാണെങ്കില്‍ തന്നെ പഴയ മന്ത്രിണി എന്തുകൊണ്ട് അന്നേ വെളിപ്പെടുത്തിയില്ല?'
ഞാന്‍ വീണ്ടും കാടു കയറുന്നല്ലോ...
അപ്പോള്‍ പിന്നെ ആരാണ് കുറ്റക്കാര്‍? ആരുടെയെങ്കിലും മേല്‍ കുറ്റം ചാര്‍ത്തിക്കഴിഞ്ഞാല്‍ മലയാള മനസ്സിനു തൃപ്തിയകുമല്ലോ. കൂടുതല്‍ ചിന്തിക്കാനൊന്നും ,മെനക്കെടണ്ട. അതിനാല്‍ ഞാന്‍ അകത്തേക്കു നോക്കി മകളോടായി ഭീഷണിയുടെ സ്വരത്തില്‍ വിളിച്ചുപറഞ്ഞു, 'ഇനി മേലില്‍  പത്രം കൈ കൊണ്ട് തൊരുത്'
അല്ലാതെ ഈ പാവം  അച്ഛന്‍ എന്ത് ചെയ്യാന്‍...?

3 comments:

  1. ഇരുപത്തൊന്നു വയസ്സ് തികയാത്തവര്‍ പത്രത്തിന്റെ ആദ്യത്തെ പേജ്‌ വായിക്കരുത് എന്ന് ഒരു നിയമം വന്നിരുന്നെങ്കില്‍ വരുംതലമുറ രക്ഷപെട്ടേനെ.

    ReplyDelete
  2. പത്രമേ വായിക്കരുത് എന്നാവണ്ടേ? അതോ മാധ്യമങ്ങള്‍ ഒന്നുമേ പാടില്ലെന്നാവുമോ കൂടുതല്‍ സമഗ്രം? അങ്ങനെ വരുമ്പോള്‍ നമ്മള്‍ പര്‍ദ്ദയിലേക്കു പോവുകയല്ലേ ചെയ്യുക? പ്രകൃതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന, നാട്ടുകൂട്ടം കാര്യങ്ങള്‍ തീരുമാനിക്കുന്ന നമ്മുടെ പഴയ 'വികസന'മില്ലാത്ത ഗ്രാമങ്ങള്‍ അല്ലേ കൂടുതല്‍ അഭികാമ്യം? ഒരു തിരിച്ചുപോക്ക് ഇനി സാധ്യമാണോ? ആണെങ്കില്‍ എന്നു പലപ്പോഴും വെറുതേ ആശിച്ചുപോകാറുണ്ട്...

    ReplyDelete
  3. ഭൂമിയില്‍ പത്രം വായിയ്ക്കാത്തവന് സമാധാനം

    ReplyDelete