ഇരുപത്തൊന്നാം നൂറ്റാണ്ട്
ഇരുളിന്‍റെ മഴമൂടി, മറ മൂടി, പുകമൂടി
പുളകങ്ങളില്ലിന്നു ഗദ്ഗദങ്ങള്‍ മാത്രം
തിരയുന്നുഷസ്സിനെ,യോരുപിടി ചാരത്തില്‍
ധരായം ശവപ്പറമ്പിന്നങ്കണങ്ങളില്‍
കുരുതികൊടുത്ത കബന്ധങ്ങള്‍ തന്‍ കുന്നു-
പുഴയിലൊലിക്കുന്നു ചോരപ്പുഴയതില്‍
പ്രളയക്കൊടുങ്കാറ്റി,ലന്ധകാരത്തിലാ-
ചുടുനിണത്തിന്‍ തേങ്ങല്‍, അലയടിച്ചുയരുന്നു