Sunday, January 8, 2012

രോഗിണി


രോഗിണി
മീനുക്കുട്ടി ഭര്തൃഗൃഹത്തില്നിന്ന് ഒരു വര്ഷത്തിനുശേഷം നാട്ടിലേക്ക് വന്നതാണ്. ഭര്ത്താവിനോടൊപ്പം.
മോള്ക്ക് സുഖമല്ലേ?” വീട്ടിലെത്തിയ മീനുക്കുട്ടിയെ കാണാന്വന്ന ഭാസുരാംഗി ചോദിച്ചു.
അതെ.” മീനുക്കുട്ടി പറഞ്ഞു.
വിശേഷം വല്ലതും ആയോ മോളേ?”
മീനുക്കുട്ടി നാണത്തോടെ തലയാട്ടി. ‘ഉണ്ട്എന്ന അര്ത്ഥത്തില്‍.
ഡാക്ടരെ കണ്ടോ?” അടുത്ത ചോദ്യം.
മീനുക്കുട്ടിയ്ക്ക് കാര്യം മനസ്സിലായില്ല. എനിക്ക് അസുഖമൊന്നുമില്ലല്ലോ? പിന്നെന്തിനു ഡാക്ടരെ കാണണം?
മീനുക്കുട്ടിയുടെ ഭര്ത്താവിന്‍റെ വീട് ഉള്നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് ആണ്. ആശുപത്രിയില്പോകണമെങ്കില്ഒരു കിലോമീറ്റര്നടന്ന്ബസ്സ് കയറി അരമണിക്കൂര്യാത്രചെയ്യണം. ഇല്ലെങ്കില്‍ ഗ്രാമത്തിലെ ഒരേ ഒരു ടാക്സി വിളിക്കണം.
ഗ്രാമത്തില്ഒരു ആയുര്വേദവൈദ്യനുണ്ട്. അദ്ദേഹത്തിനാണ് ഗ്രാമവാസികളുടെ ആരോഗ്യത്തിന്‍റെ ചുമതല.
മീനുക്കുട്ടിക്ക് വീട്ടില്കാര്യമായ പണിയൊന്നുമില്ല. ഭര്ത്താവ് രാവിലെ ഓഫീസില്പോയാല്വൈകിട്ട് എട്ടുമണിയാകും വരാന്‍. മുറ്റമടിയും പാത്രം തേപ്പും പാചകവും അമ്മായിയമ്മയുടെ ജോലിയാണ്. മീനുക്കുട്ടി ചിലപ്പോഴെല്ലാം അവരെ സഹായിക്കും. അവളെ സ്വന്തം മകളെപ്പോലെയാണ് അവര്കാണുന്നത്.
മീനുക്കുട്ടി ഗര്ഭിണിയാണെന്ന് മനസ്സിലാക്കിയ അവര്ഒരു ദിവസം ഒരു ചൂലെടുത്ത് അവളുടെ കയ്യില്കൊടുത്തു.
ഇനി നീ മിറ്റം തൂക്കണം. കുനിഞ്ഞുനിന്നു തൂക്കണം. അത് നല്ലതാ.”
മീനുക്കുട്ടിക്ക്ആദ്യം തോന്നിയത് ദേഷ്യമാണ്. പക്ഷെഅത് നല്ലതാഎന്ന് അമ്മാവിയമ്മ പറഞ്ഞത് അപ്പോള്അവള്ഓര്ത്തു. അവര്നല്ലതുമാത്രമേ തനിക്ക്ഉപദേശിച്ചുതരൂ എന്ന് അവള്ക്ക് ഉറപ്പായിരുന്നു.
രാവിലെ ഓക്കാനിക്കുമ്പോള്അവര്പറയും.
പേടിക്കേണ്ടാ മോളെ. ഇതൊക്കെ തന്നേ മാറിക്കോളും.”
അവര്പറഞ്ഞതുപോലെ നാലുമാസം കഴിഞ്ഞപ്പോള്ഓക്കാനമെല്ലാം തനിയെ നിന്നു. ഇപ്പോള്ഒരു അസുഖവുമില്ല. സന്തോഷം മാത്രം.
മീനുക്കുട്ടിയോടാണ് ഭാസുരാംഗിഡാക്ടരെ കണ്ടോ?” എന്ന് ചോദിച്ചത്.
പക്ഷെ കാര്യം അതുകൊണ്ട് തീര്ന്നില്ല. വീട്ടിലെത്തിയ അവളോട്എല്ലാവരും ചോദിച്ചു. ‘ഡാക്ടരെ കണ്ടോ?’
ചിലരെല്ലാം ഒരു ഉപദേശവും കൊടുത്തു. ശരീരം അധികം ഇളക്കരുത്. അത് അപകടമാണ്.
ഒന്നു ഡോക്ടറെ കാണണം മോളേ? പോയിട്ട് ആദ്യം തന്നെ അതുചെയ്യണം.”
അമ്മകൂടി പറഞ്ഞപ്പോള്അവള്ക്കുറപ്പായി. ഗര്ഭാവസ്ഥയെന്നാല്രോഗാവസ്ഥയാണ്.
മുറ്റമടിയ്ക്കുന്ന കാര്യം പറഞ്ഞപ്പോള്കൂട്ടുകാരികളായ വിവാഹിതകള്മൂക്കത്ത് വിരല്വച്ചു. ഇങ്ങനെയുണ്ടോ ഒരമ്മാവിയമ്മ! ങാ, അവരെടെ സ്വന്തം മോളല്ലല്ലോ മീനുക്കുട്ടി. ഏച്ചുകെട്ടിയാല്എന്തായാലും മൊഴച്ചിരിക്കും.”
അതോടെ അവള്ക്ക് അമ്മായിഅമ്മയുടെ ഉദ്ദേശശുദ്ധിയില്സംശയമായി.
തനിക്ക് എന്തൊക്കെയോ അസഹ്യതകളും രോഗങ്ങളുമുണ്ടെന്നു മീനുക്കുട്ടിക്കു സംശയമായി. വിശപ്പില്ലാഴിക, ചുമ, ചിലപ്പോഴൊക്കെ ശ്വാസംമുട്ടല്‍, കൈകാല്കഴപ്പ്, അങ്ങനെ എന്തൊക്കെയോ?
അമ്മായിഅമ്മയുടെയും ആയുര്വേദ വൈദ്യന്‍റെയും ഉപദേശങ്ങളും നാട്ടുമരുന്നുകളും ഫലിച്ചില്ല. ചിരിക്കാന്അവള്മറന്നുപോയി. അമ്മായിഅമ്മയെ കാണുന്നത് അവള്ക്കു വെറുപ്പായി. എന്നെ കൊല്ലാന്നോക്കിയതാരിക്കും തള്ള.
അമ്മയ്ക്ക് നിസ്സഹായയായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ.
ലീവ് എടുത്ത് അവളെ ചികില്സിച്ചും ആശുപത്രിയില്കൊണ്ടുപോയും ഭര്ത്താവിന്റെ ലീവും പണവും തീര്ന്നു.
ഒടുവില്അവള്പ്രസവിച്ചു. ആശുപത്രിയില്‍. ഒരു നരുന്തുകുഞ്ഞ്. തന്‍റെ പിറവി പ്രകൃതിയിലെ ഒരു സാധാരണസംഭവം മാത്രമാണെന്ന സത്യം മറച്ചുപിടിച്ച് തന്‍റെ അമ്മയേ രോഗിണിയാക്കിയ, അമ്മൂമ്മയുടെ വാല്സല്യം നിറഞ്ഞ നല്ല മനസ്സിനെ അമ്മയില്നിന്നും മറച്ച ലോകത്തേക്ക് ഇറങ്ങിവരാന്കുഞ്ഞു മടിച്ചുനിന്നു. ഒടുവില്ആയുധപ്രയോഗം നടത്തുമെന്ന ഭീഷണി ഉയര്ന്നപ്പോള്അവന്തിരശ്ശീല നീക്കി രംഗത്തെത്തി. പത്തെഴുപതുകൊല്ലം നാടകം ആടിയിട്ടു വീണ്ടും തിരശ്ശീലയ്ക്കുപിന്നില്മറയാന്‍.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
കൃഷ്ണന്‍കുട്ടി നായര്‍

2 comments:

  1. വാസ്തവമായ കാര്യം. വേണ്ടാതെ ചികിത്സ ചെയ്തു ഒടുവില്‍ 
    ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുന്നു. കാലം വരുത്തിയ മാറ്റം.

    ReplyDelete
  2. ഒരു പ്രതികരണം ഇത്തരത്തില്‍ ഒരു ബ്ലോഗില്‍ കണ്ടല്ലോ. നന്നായി.

    ReplyDelete