Friday, May 3, 2013

അറിവ്

   അറിവ്

സ്വന്തം നോവല്‍ പാഠപുസ്തകമായെടുതെന്നറിഞ്ഞ നോവലിസ്റ്റ് സന്തോഷം കൊണ്ട് കരഞ്ഞുപോയി. അത് പഠിക്കുന്നവരില്‍ സ്വന്തം മകനും.


നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ അവന് എല്ലാം വിശദീകരിച്ചുകൊടുത്തു. പഠിക്കാന്‍ മിടുക്കനാണവന്‍.


പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവനു മാര്‍ക്ക് ഏറ്റവും കുറവ്.

"അവരെല്ലാം ഗൈഡ് വാങ്ങിച്ചാ പടിച്ചത്." അവന്‍ പറഞ്ഞു.


അതുകേട്ട നോവലിസ്റ്റ് പൊട്ടിച്ചിരിച്ചുപോയി.  

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

കൃഷ്ണ


3 comments:

  1. കൊള്ളാം കേട്ടോ

    ReplyDelete
  2. ഒറിജിനലെക്കാൾ അംഗീകാരം അനുകരണത്തിന് ലഭ്യമാകുന്ന കാലം ആണ് !

    ReplyDelete