യുദ്ധം
നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Monday, September 30, 2013
Saturday, September 28, 2013
സത്യം ബ്രൂയാത്
സത്യം ബ്രൂയാത്
സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം. (സത്യം പറയണം, പ്രിയമായി പറയണം, അപ്രിയസത്യം പറയരുത്). ഏതോ മഹല്‍ഗ്രന്ഥത്തില്‍ നിന്നുള്ള ഈ ഉദ്ധരണി കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വാസവനെയാണ് ഓര്‍മ്മവരിക. വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്നോടൊപ്പം ജോലി ചെയ്തിരുന്ന വാസവന്‍.
ഒരുദിവസം എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വാസവന്‍ പറഞ്ഞു."ഈ ഒരു ചെറിയ കള്ളം ഞാന്‍ പറയണം എന്നാണ് അയാള്‍ നിര്‍ബന്ധിക്കുന്നത്. പക്ഷെ ഞാന്‍ എന്തുചെയ്യും? എന്നെക്കൊണ്ട് കള്ളം പറയാന്‍ ആകില്ല."
"അതെന്താ? താന്‍ ഹരിശ്ചന്ദ്രന്‍റെ മോനോ മറ്റോ ആണോ?" തമാശയായി ഞാന്‍ ചോദിച്ചു.
"ഒരുപക്ഷെ എനിക്കുണ്ടായപോലെ ഏതോ അനുഭവം ഉണ്ടായതുകൊണ്ടാവാം ഹരിശ്ചന്ദ്രനും കള്ളം പറയാന്‍ കഴിയാതിരുന്നത്." വളരെ സീരിയസ് ആയാണ് വാസവന്‍ പറഞ്ഞത്.
"എന്താ തന്‍റെ അത്ര വല്യ അനുഭവം.?"
"അങ്ങനെയൊന്നുമില്ല. ഒരു ചെറിയ സംഗതി. ഇന്നാലോചിക്കുമ്പോള്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരനുഭവം. പക്ഷെ അനുഭവം ഗുരു എന്നു പറയുന്നതുപോലെയായി. അതിനുശേഷം കള്ളം പറയുക എന്നൊന്ന് എനിക്ക് ചിന്തിക്കാന്‍കൂടി കഴിയാതായി."
"എന്തായിരുന്നു ആ കാര്യം?" വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ ഞാന്‍ ചോദിച്ചു.
"ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്.
Sunday, September 15, 2013
കുറ്റവും ശിക്ഷയും
കുറ്റവും ശിക്ഷയും
തികച്ചും അപ്രതീക്ഷിതമായാണ് അന്ന് പത്മനാഭന്‍ സാറിനെ കണ്ടത്. കോളേജ് വിട്ടതിനുശേഷം ആദ്യമായി കാണുകയായിരുന്നു.
ഞാന്‍ അടുത്തേക്ക് ചെന്നു. "സാറിവിടെ...?"
എന്‍റെ നേരെ ഒന്ന് നോക്കിയിട്ട് മറുപടി ഒന്നും പറയാതെ സാര്‍ പെട്ടെന്ന് നടന്നകന്നു.
എന്നെ ഭയപ്പെടുന്നതുപോലെ.
കോളേജ് വിട്ടിട്ട് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ് എന്ന നിലയിലാണ് ആ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയത്. ഒരു പരിചിതരുമില്ലാത്ത ഗ്രാമം. പ്രകൃതിസൌന്ദര്യം നിറഞ്ഞൊഴുകുന്ന നാട്. വീട്ടില്‍ നിന്ന് അകലെയാണെങ്കിലും അവിടെ പോസ്റ്റിങ്ങ് ആയതില്‍ സന്തോഷമാണ് തോന്നിയത്.
അങ്ങനെ ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് സാറിനെ കണ്ടത്. മുന്‍പൊക്കെ എന്നെ കണ്ടാല്‍ വളരെയേറെ സന്തോഷത്തോടെ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്ന സാറിന് സാധാരണ നിലയില്‍ ഇവിടെ വച്ച് എന്നെക്കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നേണ്ടതാണ്. പക്ഷെ അങ്ങനെയല്ലല്ലോ കണ്ടത്. എന്തുപറ്റി സാറിന്? എന്തിന് സാര്‍ എന്നെ ഭയപ്പെടുന്നു?
സാറിന്‍റെ വീട് എന്‍റെ നാട്ടില്‍ നിന്നും കുറെ അകലെയാണ് എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ.
ഗുരുശിഷ്യബന്ധം ഒന്നുമാത്രമായിരുന്നു ഞങ്ങളെ ഇണക്കുന്ന കണ്ണി. എല്ലാ ശിഷ്യന്മാരോടും സാറിന് ഒരുപോലെ സ്നേഹമായിരുന്നു എന്നാണു ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നത്.
പിന്നെ എന്താണ് സാര്‍ ഇന്ന് ഇങ്ങനെ പെരുമാറിയത്?
Monday, September 9, 2013
എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?
എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?
പ്രായം പതിനാറു പോലുമാകും മുന്‍പെ-
യേകിയയാള്‍ക്കെന്നെയാരോ വധുവായി
ജീവിതമെന്തെന്ന് പോലുമറിയാതെ
ഞാനാ, ഗൃഹത്തിലൊരേഴയെപ്പോലെയായ്
പാവം, വിധവയാമെന്റെ മാതാവിന്നു
ദാരിദ്ര്യദു:ഖം മറികടന്നീടുവാന്‍
Saturday, September 7, 2013
രൂപയുടെ വിലയിടിയുന്നു
രൂപയുടെ വിലയിടിയുന്നു
രൂപയുടെ വിലയിടിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ സാമ്പത്തികശാസ്ത്രം പഠിച്ചവരും പഠിക്കാത്തവരും ഒരുപോലെ ഭയപ്പെടുന്നു. പഠിക്കാത്തവര്‍ ടി.വി. യില്‍ നോക്കുമ്പോള്‍ ഡോളറിനു തുല്യമായി കാണിക്കുന്ന രൂപയുടെ തുക കൂടിവരുന്നതും മറുവശത്ത് വിലയിടിയുന്നു എന്ന് പറയുന്നതും കേട്ട് അമ്പരക്കുന്നു. ഒരു ഡോളര്‍ വാങ്ങാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ടിവരുമ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ ഇന്ത്യന്‍ രൂപ വേണ്ടിവരുന്നു എന്നാണു രൂപയുടെ വിലയിടിയുന്നു എന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുമ്പോള്‍ എന്നാല്‍ പിന്നെ ഇറക്കുമതി ചെയ്യാതിരുന്നുകൂടെ എന്ന് സാധാരണക്കാരന്‍ ചിന്തിക്കുന്നു.
ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയാണല്ലോ? എന്‍റെ ഊഹം ശരിയാണെങ്കില്‍ പല യന്ത്രങ്ങളും അതോടൊപ്പം സ്വര്‍ണ്ണവും ആഡംബരവസ്തുക്കളും ഇന്ത്യക്ക് ഇറക്കുമതിചെയ്യേണ്ടിവരുന്നു.പെട്രോള്‍, ഡീസല്‍ ഇവയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ രൂപ കൊടുക്കേണ്ടിവരുമ്പോള്‍
Monday, September 2, 2013
സോളാര്‍ കേസ്
സോളാര്‍ കേസ്
സോളാര്‍ കേസ് സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷം വാശിപിടിക്കുന്നത് എന്തിനെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല.ന്യായത്തെയും അന്യായത്തെയും തെളിവിന്റെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ആളാണ് ജഡ്ജി (ജഡ്ജ് ചെയ്യാന്‍ കഴിവുള്ള ആള്‍). മുന്‍വിധികളില്ലാതെ ആയിരിക്കും അദ്ദേഹം പ്രശ്നത്തെ സമീപിക്കുക. അതിനെല്ലാം വേണ്ട കഴിവും മനോനിലയും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതോ റിട്ടയര്‍ ആകുമ്പോള്‍ ഇല്ലാതാകുന്നതോ അല്ല. അറിവിലൂടെയും അനുഭവങ്ങളിലൂടെയും ആണ് ആ കഴിവ് ലഭിക്കുക. ആ കഴിവ് ഉള്ളവരാണ് സിറ്റിംഗ് ജഡ്ജിയും റിട്ടയര്‍ ആയ ജഡ്ജിയും. ഒരു സിറ്റിംഗ് ജഡ്ജിക്ക് ഒരു കമ്മീഷന്‍ എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ റിട്ടയര്‍ ആയ ജഡ്ജിക്കും ചെയ്യാന്‍ കഴിയും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. വാസ്തവത്തില്‍ സ്വതന്ത്രമായി തെളിവുകള്‍ പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് കൊടുക്കാന്‍ റിട്ടയര്‍ ആയ ജഡ്ജിക്കാണ് കൂടുതല്‍ സമയവും സൌകര്യവും ലഭിക്കുക എന്ന് ഞാന്‍ കരുതുന്നു. പരിചയസമ്പന്നതയും അദ്ദേഹത്തിനായിരിക്കും സാധാരണനിലയില്‍ സിറ്റിംഗ് ജഡ്ജിയെക്കാള്‍ കൂടുതല്‍. ഒരിക്കല്‍ റിപ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. (വാസ്തവത്തില്‍ പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും അടുത്ത നടപടി ഉണ്ടായിട്ടില്ല.).
Subscribe to:
Posts (Atom)