Wednesday, March 28, 2012

സചിത്ര സമരം സഹതാപ സമരം ആയി

പത്ര എജെന്ടന്‍മാര്‍ നടത്തിയ സമരം റബ്ബര്‍ മുതലാളി പൊളിച്ചടുക്കി.
പള്ളിക്കാരും പട്ടക്കാരും ഇടവക കൂടി പത്ര വിതരണം നടത്താന്‍ തീരുമാനിച്ചു
രാഷ്ട്രിയത്തില്‍ നേതാക്കന്‍ മാരുടെ  സൃഷ്ടി, സ്ഥിതി , സംഹാര ത്തിന്റെ മൊത്ത വ്യാപാരികള്‍ ആയ മനോരമയും മാതൃഭൂമിയും പറഞ്ഞപ്പോള്‍ രാഷ്ട്രിയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളി തെരുവില്‍ ഇറങ്ങി " മലയാളിയുടെ അറിയാന്‍ ഉള്ള സ്വതന്ത്ര്യും" നഷ്ടപ്പെട്ട് പോലും ?
നാളെ മുതല്‍ ഇമ്മാനുവേല്‍, ആലുക്കാസ് , വി സ്റ്റാര്‍ തുടങ്ങി, തുണി ഇല്ലാ സ്ത്രികളുടെ കളര്‍ ഫോട്ടോ നിറച്ച്‌ കാണുവാന്‍ ഉള്ള മലയാളിയുടെ സ്വതന്ത്ര്യും കൂട്ടും എന്ന് ഉറപ്പ് !! ഹ കഷ്ടം !!!
മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ട് പത്ര ഉടമകള്‍ വന്നില്ല !

Friday, March 23, 2012

പിറവം പഠിപ്പിക്കുന്ന പാഠം


പിറവത്തു നടന്ന ഉപതെരഞ്ഞെടുപ്പിലെ അനൂപ്‌ ജേക്കബിന്‍റെ വിജയത്തിനെക്കാള്‍ പ്രസക്തമായി എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ജനാധിപത്യം എന്ന ആശയത്തിനു ഇന്ത്യയില്‍ വന്ന, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന അപചയം.

Thursday, March 22, 2012

"വിചിത്ര സമരം " "സചിത്ര സമരം" ആകുമോ ?

"വിചിത്ര സമരം " "സചിത്ര സമരം" ആകുമോ ?
പ്രിയ മലയാളി സുഹൃത്തുകളെ ! നിങ്ങളില്‍ ഭൂരി പക്ഷത്തിന്റെയും കഴിഞ്ഞ ദിവസങ്ങളിലെ സുപ്രഭാതം എങ്ങനെ ആയിരുന്നു?
എന്നെപ്പോലെ മുന്‍ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി വായിച്ച് സമാധാനിച്ചോ ?
"വിചിത്ര സമരം " ഇന്നുമുതല്‍ "സചിത്ര സമരം" ആകുന്നു ...
("വിചിത്ര സമരം "http://kalathattu.blogspot.in/2011/08/blog-post_2386.html, "വിചിത്ര സമരം മുഖം മാറ്റുന്നു"http://kalathattu.blogspot.in/2011/09/blog-post_04.html എന്നി മുന്‍കാല കുറുപ്പുകള്‍ ഓര്‍ക്കുമല്ലോ)
പത്ര വിതരണക്കാര്‍ 20 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു . മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വിതരണം അവര്‍ ബഹിഷ്കരിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത് ..

സമരം ചെയ്യുന്ന വര്‍ത്തമാനപ്പത്രം


ഇന്ന് പത്രമില്ലാത്ത മൂന്നാം ദിവസം. പക്ഷെ വിവരങ്ങള്‍ അറിയുന്നതിന് അത് തടസ്സമാകുന്നില്ല. എല്ലാ വിവരങ്ങളും ടി.വി. യിലും റേഡിയോയിലും നിന്ന് ലഭിക്കുന്നു. ഏഴേകാലിനു കോഴിക്കൊട്ടൊരു കോഴി ചത്താല്‍ ഏഴു പതിനാറിനു അത് ന്യൂയോര്‍ക്കില്‍ അറിയാം. പിന്നെ എന്തിനാണ് പത്രം? വെറുതെ പണം കൊടുക്കാനോ? നാട്ടിലെ വിവരങ്ങള്‍ ലോക്കല്‍ ചാനലിലും കിട്ടും.
അതുകൊണ്ട് നമുക്ക് ഒന്നുചെയ്യാം.

Wednesday, March 21, 2012

സ്വര്‍ണച്ചങ്ങല


       മകളുടെ വിവാഹം നിശ്ചയിച്ചെന്ന് സ്നേഹിതരോടു പറയുമ്പോള്അയാളുടെ മനസ്സില്തീയായിരുന്നു. ഓരോ ദിവസവും വിവാഹച്ചെലവുകള്കൂടിക്കൂടി വരികയാണ്. സ്വര്ണത്തിന്‍റെ വില ഇതിനകംതന്നെ താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞു. പത്തുപവന്കൊടുക്കാമെന്നു പയ്യന്‍റെ അച്ഛനോട് സമ്മതിച്ചതാണ്. നേരത്തെയുള്ള ഒരനുഭവം വച്ചാണ് അങ്ങനെ പറഞ്ഞത്‌.
ഏറണാകുളത്തു നിന്നായിരുന്നു   ആലോചന. പയ്യനും അച്ഛനും അമ്മയ്ക്കും എല്ലാം പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന് പെണ്കുട്ടിയോട് എന്തെങ്കിലും സംസാരിക്കണമെങ്കില്ആകാമെന്ന് അവന്‍റെ അച്ഛന് പറഞ്ഞപ്പോള്  അവന്എഴുനേറ്റുപോയി.
അപ്പോഴാണ് അയാള്ചോദിച്ചത്: “നിങ്ങള്കുട്ടിക്ക്എന്ത്   കൊടുക്കും?”

Monday, March 19, 2012

കറന്‍സിയും കാണാച്ചരടുകളും

              കറന്‍സിയും കാണാച്ചരടുകളും
          പണം ആഗ്രഹിക്കാത്തവര്‍ ചുരുക്കം. സ്ഥാനം കൊണ്ടും പ്രശസ്തി കൊണ്ടും സംസ്കാരം കൊണ്ടും തൊഴില്‍ കൊണ്ടും വലിയവനും ചെറിയവനും പണാഗ്രഹം ഉണ്ടു തന്നെ. അതിന്‍റെ തോതും സമ്പാദനത്തിന്‍റെ രീതികളും ധാര്‍മികതയും വ്യത്യസ്തമായിരിക്കും എന്നു മാത്രം. കനകം മൂലം കാമിനി മൂലം എന്നത് കനകം മൂലം എന്നു മാത്രമാക്കി ചുരുക്കാമെന്നു തോന്നുന്നു. ധാര്‍മികതയ്ക്ക് ഏറെ ശോഷണം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് കാമിനി അത്ര ദുര്‍ലഭമായ കാര്യമല്ല; കനകം കയ്യിലുണ്ടെങ്കില്‍... അപ്പോള്‍ ചുരുക്കത്തില്‍ പ്രശ്നം കനകത്തില്‍ ഒതുക്കാം.
         കനകം അഥവാ ധനം എന്നുവെച്ചാല്‍ പണം തന്നെ.ധനത്തിന്‍റെ അളവുകൊലാണല്ലോ പണം അഥവാ കറന്‍സി. ഓരോ രാജ്യത്തും ഓരോ കറന്‍സികളാണെന്നും വായനക്കാര്‍ക്ക് അറിയാമെല്ലോ.എന്താണ് കറന്‍സി എന്ന് ചോദിച്ചാല്‍ ധന ശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കുപോലും (വിശാരദന്മാര്‍ ഒഴികെ) മറുപടി പറയാന്‍ എളുപ്പമല്ല. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ തന്നെ കൈമാറ്റം ചെയ്തിരുന്ന പുരാതനമായ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്നും കാലാനുഗതമായി വികാസം പ്രാപിച്ചാണ് നാം ഇന്ന് കാണുന്ന കറന്‍സി സമ്പ്രദായത്തിലേക്ക് എത്തിയത്.
          ഒരാള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന് കരുതുക. സ്ഥാപനത്തിന് അയാളുടെ സേവനം എത്രമാത്രം ആവശ്യമാണെന്നതിനെ അടിസ്ഥാനമാക്കിയാകും അയാളുടെ വേതനം സാധാരണഗതിയില്‍ നിശ്ചയിക്കപ്പെടുക.