Friday, October 28, 2011

THORNS CANNOT HURT FLOWERS


I was never interested in reading newspapers. It was rather an unavoidable luxury to me. I found no need to read it. My reading or knowing will not stop the terrorist attacks or accidents. And about the shouts, speeches and declarations of the politicians, less said the better, because, shouts or declarations will not bring a remedy or relief to any problem. And if they do something, it is not necessary to read a newspaper to know the effect, if it concerns me.

Tuesday, October 25, 2011

വനിതാ "ക്ഷേമം" - പുതിയ നിയമവും പഴയ നിയമവും

ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമര്‍പ്പിച്ച വനിതാക്ഷേമ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകളിലും, മറ്റ് മാധ്യമങ്ങളിലും ഊര്‍ജ്ജിതമായി നടക്കുകയാണല്ലോ... രണ്ടിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയ്ക്കും(മാതാവ്) കാരണക്കാരനായ പുരുഷനും(പിതാവ്) എന്ത് ശിക്ഷയാണ് നല്‍കേണ്ടത് എന്നാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.. എന്നാല്‍ ഇന്നലെ കായംകുളത്തിനടുത്ത് കുടുംബം പോറ്റാന്‍ ജോലിക്ക് പോയശേഷം തിരികെ വീട്ടിലേക്ക് വന്ന, ഇരുപത്തിരണ്ടാം വയസ്സില്‍ വിധവയായ, ഒരു കുട്ടിയുടെ അമ്മയായ യുവതിയെ അതിക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍മാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ എന്ത് ശിക്ഷയാണ് നമ്മുടെ പരിപാവനമായ നിയമപുസ്തകങ്ങളില്‍ ഉള്ളത്...

Monday, October 24, 2011

വിവാദ വനിതാക്ഷേമബില്‍

വി. ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന വനിതാക്ഷേമബില്‍ രണ്ടിലേറെ കുട്ടികള്‍ ഉണ്ടാകുന്ന മാതാപിതാക്കളെ ശിക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു എന്നുകേട്ടു. ഇതു ശരിയായ ഒരു അഭിപ്രായം ആണോ? എന്റെ അഭിപ്രായം കുടുംബാസുത്രണം പ്രേരണയിലുടെ മാത്രമേ ആകാവു എന്നാണ്. ശിക്ഷ അനുഭവിച്ചിട്ടു വരുന്ന മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കും?
ആ കുട്ടി നിയമാനുസൃതമല്ലാതെ ജനിച്ച കുട്ടി ആകില്ലേ? എന്തിനുവേണ്ടി? നമുക്ക് ഇതിനെപ്പറ്റി ഒന്ന് ചിന്തിച്ചാലോ?

Sunday, October 16, 2011

GANESHA AND THE MOUSE


 In Hinduism, there is a God namely Ganapathi. Ganesha is also his name. There are a lot of stories about and around him. He is the son of God Siva and Goddess Parvathy. His body is human, but his head is that of an Elephant. The legend is that one day when Devi Parvathy was removing the dust particles from her body; it took the shape of a boy. Parvathy accepted him as her son, named him as Ganesha and asked him to guard the door while she took bath and not to permit anybody to enter. And when she began to take bath, God Shiva came, but Ganesha did not permit him to go inside. In his anger, Shiva chopped off the head of the boy. When Parvathy saw her son dead, she became very angry. Then Shiva fitted the head of an Elephant to the neck of Ganesha and he became alive.
Although an Elephant, Ganesha has only one tusk. There is a story about that also.

Friday, October 14, 2011

"ഈ വാഹനത്തിന്‍റെ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നു.." ഗഫൂര്‍ക്ക.

വാളകത്ത് അധ്യാപകനെ ഇടിച്ച അജ്ഞാത വാഹനത്തിന്‍റെ സര്‍ക്കാര്‍ പുറത്തു വിട്ട ചിത്രം ഗഫൂര്‍ക്ക ഫെയ്സ് ബുക്കില്‍ കണ്ടു. 


ഇപ്പോള്‍
ഗഫൂര്‍ക്കക്ക് മനസ്സിലായി എങ്ങിനെയാണ് ആ മാഷുക്ക് ആസനത്തില്‍ പരിക്ക് പറ്റിയതെന്ന്.. എന്നാലും ഗഫൂറിന്‍റെ അഭിപ്രായത്തില്‍ ഈ വണ്ടി ആസനത്തില്‍ ഇടിച്ചിട്ട്‌ ആ മാഷുക്ക് അത്രയുമേ പറ്റിയുള്ളല്ലോ... ഒന്നുകില്‍ ഇടി ശരിക്ക് ഏറ്റില്ല; അല്ലെങ്കില്‍ നല്ല കട്ടിയുള്ള

പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.

 പ്രകൃതിയെ വെറുതെ വിടൂ; നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.


എലിപ്പനി, കോഴിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി അങ്ങനെ എന്തെല്ലാം പനികള്‍?
ഇപ്പോഴിതാ കൊച്ചുകുട്ടികളുടെ പാദം വിണ്ടുകീറുന്ന ഒരു പുതിയ അസുഖം.
എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം?


ഔഷധമുല്യം വളരെയേറെയുള്ള പുല്ലുകളും കൊച്ചുചെടികളുമെല്ലാം എന്തെങ്കിലും പേരുപറഞ്ഞു റോഡിന്റെ വശങ്ങളില്‍നിന്നും പുരയിടങ്ങളില്‍നിന്നും വെട്ടിമാറ്റിയതാണോ ഇതിന്റെ കാരണം?


ഈ ചിന്ത ശരിയായേക്കാം എന്ന് തോന്നുന്നുണ്ടെങ്കില്‍ പ്രതികരിക്കുക.


കൃഷ്ണ

Wednesday, October 12, 2011

ഒരു വെടിയും കുഞ്ഞുമക്കളും

പ്രിയ സഹപൌരന്മാരെ,
                                         കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിവാദ നയകനാണല്ലോ നിര്‍മല്‍ മാധവന്‍. എന്താ ഇതിന്‍റെ പിന്നിലെ യാഥാര്‍ഥ്യം എന്ന് ചുരുക്കം പേര്‍ക്ക് അറിയാമായിരിക്കും. പക്ഷെ എനിക്കറിഞ്ഞുകൂടായിരുന്നു; അങ്ങനെ പലര്‍ക്കും. പക്ഷെ താഴെ കാണുന്ന ലേഖനം വായിച്ചപ്പോള്‍ ആണ്  'സംഗതിയുടെ കിടപ്പ്' പിടി കിട്ടിയത്. ഈ ബ്ലോഗന്‍ ലേഖനം (കടപ്പാട്:ബെര്‍ളിത്തരങ്ങള്‍.കോം) എന്‍റെ സുഹൃത്ത്‌ എനിക്ക് ഫോര്‍വേട് ചെയ്തു തന്നതാണ്. നിങ്ങള്‍ക്കും ഒരുപക്ഷെ ഇതൊരു പുതിയ അറിവായിരിക്കും...
സന്തോഷ്‌ നായര്‍

Saturday, October 8, 2011

" സ്നേഹിക്ക BSNL നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും "


 കളത്തട്ടില്‍ ഇരുന്നു കാര്യം പറയുന്നത് കൊള്ളാം, പക്ഷെ അത് BSNL നേപറ്റി ആകരുത് , ആണ് എങ്കില്‍ ഇത്തരം ബില്‍ അയച്ചു ഞങ്ങള്‍ " എട്ടിന്‍റെ " പണി തരും , അല്ലെങ്കില്‍ ഈ മാസത്തെ എന്‍റെ ടെലിഫോണ്‍ ബില്‍ കാണുക,

Tuesday, October 4, 2011

മാധ്യമങ്ങളുടെ വികൃത മുഖം

മിക്ക മലയാളികള്‍ക്കും ഒരുശീലം ഉണ്ട് ചായക്ക് ഒരു കടി എന്നപോലെ തന്നെ രാവിലത്തെ ചായക്ക് ഒപ്പം ഒരു പത്രം വലതു കൈയില്‍ വേണം , ഒപ്പം ആ പത്രത്തിലെ വാര്‍ത്തകള്‍ എല്ലാം തൊണ്ട തൊടാതെ ചായക്ക് ഒപ്പം വിഴുങ്ങും , പത്രം പറയുന്നത് എല്ലാം സത്യം എന്നുകരുതി ഓഫീസിലോ , റോഡിലോ , ചായക്കടയിലോ , മറ്റു നാലുപേര്‍ കൂടുന്നിടതോ എല്ലാം ഇരുന്നു വിഴുങ്ങിയത് ഓരോന്നായി പുറത്തുതള്ളും , പറ്റിയാല്‍ ആ പത്രത്തില്‍ കാണുന്ന പരസ്യ ഉല്‍പന്നങ്ങള്‍ അത് മുഖക്കുരു മാറാന്‍ ഉള്ളതായാലും ഉത്തേജനഔഷധം ആയാലും ശരിപണംമുടക്കി വാങ്ങും, ആടുകിടന്നടത് പൂടപോലും കാണില്ല എന്ന പഴമൊഴി മറന്ന് പെട്ടന്ന് പണക്കാരന്‍ ആകാന്‍ വേണ്ടി ആടിലായാലും നാനോ ടെക്നോളജി ആയാലും വേണ്ടില്ല പണം മുടക്കും ,ഇത് എല്ലാം ചെയ്യുന്നതോ എല്ലാ ദിവസവും രാവിലെ വീട്ടില്‍ വരുന്ന പത്രം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നയിച്ച വഴിയുലൂടെ മാത്രം  പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ പത്രം പറഞ്ഞത് സത്യം എന്ന് കരുതിയും...