കേരള സംസ്ഥാനത്തിന് അപകടഭീഷണി ഉയര്‍ത്തുന്ന ഒരു അണക്കെട്ട് എന്നതുപോലെതന്നെ ഇന്നത്തെ ഭാരതത്തിന്‍റെ പ്രതീകവുമായിതീരുകയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. വികലമായ രാഷ്ട്രിയവും സ്വാര്‍ത്ഥതയുടെ അതിപ്രസരവും ചേര്‍ന്ന് ഭാരതത്തെ നശിപ്പിക്കുന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല എന്ന നിലയിലേക്കെത്തിയിരിക്കയാണ് സംഗതികള്‍ .
പക്ഷെ അത് ചര്‍ച്ച ചെയ്യുന്നതിനുമുന്‍പായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഇന്നത്തെ നില ഒന്നു പരിശോധിച്ചുനോക്കാം.
115 വര്‍ഷങ്ങള്‍ക്കുമുന്‍പ് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് പണിതതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്. ഡ്രെയിനേജ് ഗാലറികളില്ലാത്തതിനാല് വെള്ളത്തിന്റെ സമ്മര്‍ദം കൂടുന്ന ഈ അണക്കെട്ട് കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാത്ത ഒറ്റ ബ്ലോക്കായതിനാല്‍ വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. സ്പില്‍വേകളുടെ കുറവും സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ ഉണ്ടായതും