Saturday, December 31, 2011

നവവത്സരാശംസകള്‍


നവവത്സരാശംസകള്‍
എല്ലാവര്‍ക്കും സന്തോഷകരമായ നവവത്സരാശംസകള്‍.
ഒരു പഴയ ചരിത്രസംഭവം:

1920 കളിലെ ഗ്രേറ്റ് ഡിപ്രഷന്‍ ആണ് വിഷയം.
അമേരിക്കയാണ് ഇതിലെ കഥാനായകന്‍.

സാമ്പത്തികമാന്ദ്യം അമേരിക്കയെ ആകെ പിടിച്ചുലച്ചു. ആര്‍ക്കും തൊഴിലില്ല. ആരുടെ പക്കലും പണമില്ല. സാധനങ്ങള്‍ക്ക്‌ വിലയിടിഞ്ഞു. കടുത്ത ദാരിദ്ര്യം സാധാരണജനങ്ങളെയാകെ പിടിച്ചുലച്ചു. ഫാക്ടറികള്‍ ഒന്നൊന്നായി അടച്ചുപൂട്ടാന്‍ തുടങ്ങി. കാരണം അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുടെ പക്കലും പണമില്ല.

കഴിവുറ്റ സാമ്പത്തികശാസ്ത്രജ്ഞരെ സെക്രട്ടറി സ്ഥാനത്തു നിയോഗിച്ചു. പക്ഷെ അവര്‍ സകല കഴിവും പ്രയോഗിച്ചിട്ടും സ്ഥിതിഗതികള്‍ വഷളായികൊണ്ടേയിരുന്നു. ഇനി പരീക്ഷിക്കാന്‍ ഒരടവും ബാക്കിയില്ലെന്നായി.

ഇനിയെന്തുചെയ്യും?

ഇനി ഒരു അവസാനപരീക്ഷണം നടത്തിനോക്കാമെന്നു പ്രസിഡന്‍റ് തീരുമാനിച്ചു. സാമ്പത്തികശാസ്ത്രപരീക്ഷകളില്‍ പരാജയപ്പെട്ട ഒരാളെ സാമ്പത്തികകാര്യസെക്രട്ടറിയായി അവരോധിച്ചു.

കക്ഷിക്ക് പ്രത്യേക പണിയൊന്നുമില്ലല്ലോ? അദ്ദേഹം രാജ്യമാകെ ഒരു പര്യടനം നടത്തി.
ഒരുത്തരും പണിചെയ്യാതെ വീടുകളിളിരിക്കുന്നു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “പണിയില്ലാതെ എങ്ങനെ പണമുണ്ടാകും? പണമില്ലാതെ എങ്ങനെ ഭക്ഷണം ലഭിക്കും?”

മന്ത്രി (സെക്രട്ടറി) തലസ്ഥാനത്തെത്തി. ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുകൂട്ടി.

“ഭക്ഷണം വാങ്ങാന്‍ ആരുടെ കൈവശവും പണമില്ലാത്തതാണ് ഇതിന്‍റെയെല്ലാം കാരണം. അതിനുള്ള പരിഹാരം അവര്‍ക്ക് പണം നല്‍കുക എന്നതാണ്. പക്ഷെ വെറുതെ പണം കൊടുത്താല്‍ ആളുകള്‍ മടിയന്മാരാകും. അതുകൊണ്ട് നിങ്ങള്‍ ഒന്നുചെയ്യുക. എന്തെങ്കിലും പണി ചെയ്യിച്ചിട്ട് പണം കൊടുക്കുക. അവരോട് കുഴികുത്താന്‍ പറയുക. എന്നിട്ട് ആ കുഴികള്‍ മൂടാന്‍ പറയുക. പ്രതിഫലമായി പണം നല്‍കുക. ഉല്‍പ്പാദനത്തെപ്പറ്റി ചിന്തിക്കേണ്ട.”

‘ഇതെന്തു ഭ്രാന്ത്‌?’ ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. (ഉറക്കെയല്ല, മനസ്സില്‍).

മന്ത്രിപറഞ്ഞത്‌ അവര്‍ പ്രാവര്‍ത്തികമാക്കി.

പണം ലഭിച്ച ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി തിരിച്ചു. അവര്‍ക്കായി കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. കടകളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ഫാക്ടറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

കാര്യങ്ങള്‍ സാധാരണ നിലയിലായി.

നമ്മുടെ തൊഴിലുറപ്പുപദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് ഈ സംഭവമാണ്.

സ്ത്രീശാക്തീകരണം എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകണം. ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാകണം. നാടിനു മൊത്തത്തില്‍ പ്രയോജനപ്പെടണം. എങ്കിലേ അതുകൊണ്ട് എന്നെന്നേക്കും ഫലമുണ്ടാകൂ. നാടിന് ഉയര്‍ച്ചയുണ്ടാകൂ. സ്ത്രീകളുടെ ആത്മാഭിമാനം ഉണരൂ.

Wednesday, December 28, 2011

"നമ്പിനാരേ നമ്പിനാല്‍ നമ്പുന്നവന്‍ ഉ ..ഉ ..ഉജ്വല വിജയം കൈവരിക്കും "

മാതൃഭൂമി :ഡിസംബര്‍ 28
മുല്ലപെരിയാര്‍ :
കേന്ദ്രം ദേശിയ ദുരിതനിവാരണ സമതി പ്രവര്‍ത്തനം മരവിപ്പിച്ചു -ജയലളിത
അപ്പീ !! അമ്മച്ചി വിളിക്കേണ്ട പോലെ വിളിച്ചു , അപ്പുപ്പന്‍ വന്നു ,
അമ്മച്ചി പറയേണ്ട പോലെ പറഞ്ഞു , അപ്പുപ്പന്‍ കേട്ടു
ബിജു പിള്ള

Monday, December 26, 2011

സത്യത്തെ മറയ്ക്കുന്ന മാധ്യമങ്ങള്‍



ഈ വാര്‍ത്ത മുക്കിയ മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ............... പണത്തിനു മീതെ പത്രധര്‍മ്മം പറക്കുമോ?
കടപ്പാട് : ഫേസ് ബുക്ക്‌ സുഹൃത്തിനോട്‌
ബിജു പിള്ള

Friday, December 16, 2011

അയ്യപ്പന്മാരെ സാക്ഷിനിര്‍ത്തി ഒരു വെല്ലുവിളി


അയ്യപ്പന്മാരെ സാക്ഷിനിര്ത്തി ഒരു വെല്ലുവിളി
രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ പാടില്ല.” കേരളാ ദേവസ്വം ബോര്‍ഡ്പറയുന്നു.
ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.” പറയുന്നത് തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ഈശ്വര്‍‍.
ഇതുകണ്ട് അമ്പരന്നു നില്ക്കുന്നത് അയ്യപ്പഭക്തര്‍‍.
എന്താണ് സംഭവം?
രംഗം നമുക്ക് ഒന്ന് ഭാവനയില്‍ കണ്ടുനോക്കാം.
ശബരിമല ക്ഷേത്രത്തിലെ തന്ത്രി ഒരുദിവസം ചെറുമകനുമായി ക്ഷേത്രത്തിലെത്തി. തന്ത്രിയെക്കണ്ട് എല്ലാവരും വണങ്ങുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ വളരെക്കുറച്ചുപേര്‍ മാത്രമേ അറിയുകയുള്ളൂ.
തന്ത്രിയോടൊപ്പം ചെറുപ്പക്കാരനും അകത്തേക്ക് കടക്കാനൊരുങ്ങുമ്പോള്‍  ക്ഷേത്രത്തിലെ ജീവനക്കാര്‍ തടയുന്നു.
ചെറുപ്പക്കാരന്‍ പിന്മാറുന്നു. അതോടെ കഥ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ ചെറുപ്പക്കാരന് തോന്നിയത്നാണക്കേട്.
പിന്നീട് നടന്നത് വ്യക്തമല്ല. ചെറുപ്പക്കാരന്‍ താന്‍ തന്ത്രിയുടെ ചെറുമകന്‍ ആകയാല്‍ തനിക്ക്അകത്തുപ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞുകാണും. തന്ത്രി അത് അംഗീകരിച്ചുകാണും. പുതിയ അറിവിന്റെ മുന്പില്‍ അമ്പരന്നുനിന്നുപോയ ക്ഷേത്രജീവനക്കാര്‍ സംഭവം ദേവസ്വം ബോര്‍ഡ്ഉദ്യോഗസ്ഥര്‍ക്ക്റിപ്പോര്‍ട്ട് ചെയ്തിരിക്കാം. തന്ത്രി ദേവസ്വം ബോര്‍ഡിനു മുന്‍കൂട്ടി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത,തന്ത്രിയുടെ കുടുംബക്കാര്‍ക്ക് (ആര്‍ക്കും തന്നെ) ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് അതുവരെ കേട്ടിട്ടില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് രാഹുല്‍ ഈശ്വര്‍ തല്ക്കാലം ശ്രീകോവിലില്‍ പ്രവേശിക്കേണ്ടെന്നും വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും തീരുമാനിക്കുന്നു. ഇത് കേട്ടിട്ടാകാം രാഹുല്‍ഈശ്വര്‍ പറഞ്ഞത്: “ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.”
ശബരിമലക്ഷേത്രശ്രീകോവിലിനു മുന്നിലായി എഴുതിവച്ചിരിക്കുന്നു: “തത്വമസി”. അതായത്‌ “അത് നീ ആകുന്നു.” നീതന്നെയാണ് ദൈവം. ദൈവത്തെ, നമ്മുടെ ഉള്ളില്‍ തന്നെയുള്ള ദൈവത്തെ മായയുടെ മറനീക്കി അനുഭവിച്ചറിയാനുള്ള ശ്രമം മാത്രമാണ് എല്ലാ തീര്‍ഥാടനങ്ങളും. അദ്വൈതത്തിന്റെ പാതയിലൂടെ ഇങ്ങനെ ചിന്തിച്ച്

Thursday, December 15, 2011

എന്തുകാണുന്നു നീ

കണ്ണുകള്‍ ആത്മാവിന്‍ ജാലകങ്ങള്‍
മുഖമോ മനസ്സിന്‍ കണ്ണാടി
പരിസരം കാണാക്കന്ണുകളചേതനം
ആത്മജാലകങ്ങള്‍ സജലമാകാത്തുളേളാര്‍ 
കഠോരചിത്തര്‍ കാണില്ലടുത്തുനില്‍ക്കു
മേവമാ നോവുള്ള നെഞ്ചിനെ.

ഉഷസ്സിന്‍ ആനന്ദഘോഷങ്ങളെപ്പോഴും
സന്ധ്യയില്‍ രോദനമാകുന്നതെന്തു കാഴ്ച
അനുഭാവമുള്ളോരാത്മീയഭാവം ചിന്തയിലെ
പ്പോഴുമഗ്നിക്കനലുകള്‍ വിതറിടുന്നുവോ
മതിഭ്രംശങ്ങളുള്ളോരു ഗ്രന്ഥകെട്ടുപോല്‍ ജീവിതം.

Thursday, December 8, 2011

പുനര്‍ജ്ജന്മം : അന്ധവിശ്വാസം : ആള്‍ദൈവങ്ങള്‍


പുനര്‍ജ്ജന്മം : പുനര്‍ജ്ജന്മം എന്ന്ഒന്നുണ്ടെന്ന് പറഞ്ഞവരില്‍ പ്രധാനിയായ ഒരാളാണ് സ്വാമി വിവേകാനന്ദന്‍‍.അതിനുള്ള തെളിവും അദ്ദേഹം തരുന്നു. ഒരേ അച്ഛനും അമ്മയ്ക്കും ഉണ്ടായ കുട്ടികളുടെ സ്വഭാവം (അടിസ്ഥാന സ്വഭാവം) വ്യത്യസ്തമാകുന്നതെന്തുകൊണ്ട്? ചിത്രം വരയുമായി ഒരു ബന്ധവും ഇല്ലാത്ത മാതാപിതാക്കളുടെ സന്താനം, ചിത്രം വരയില്‍ സ്വാഭാവികമായ കഴിവ് പ്രദര്‍ശിപ്പിക്കുന്നു. മൂളിപ്പാട്ട് പോലും പാടിയിട്ടില്ലാത്ത അച്ഛനും അമ്മയ്ക്കും പാട്ടുകാരനായ മകനുണ്ടാകുന്നു. സ്വഭാവരൂപീകരണത്തിന് hereditary, environment എന്നു രണ്ടു കാരണങ്ങളാണല്ലോ മനശാസ്ത്രം പറയുന്നത്? മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ഏതില്‍പെടുത്താം? exemption എന്ന് പറയാനാകുമോ? ഒരു കുട്ടിയ്ക്ക് സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാനസ്വഭാവം അല്ലാതെ മറ്റൊരു സ്വഭാവം വരുത്താന്‍hereditary, environment എന്നിവയ്ക്ക് കഴിയില്ലല്ലോ?
ഒരുപക്ഷെ ഇപ്പൊള്‍ ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടായിരിക്കും. എന്തിനാണ്‌ ഈ പുനര്‍ജ്ജന്മം? ഇതിന്‍റെ ഉത്തരം എഴുതാന്‍ തത്വശാസ്ത്രത്തിന്‍റെ വഴിയിലൂടെ വളരെയേറെ ദൂരം പോകേണ്ടിവരും. ഇപ്പോള്‍ അതല്ലല്ലോ നമ്മുടെ ലക്‌ഷ്യം ?        

അന്ധവിശ്വാസം
: ഇന്ന് പല തെറ്റായ വിശ്വാസങ്ങളും നമ്മുടെയിടയിലുണ്ട്എന്നതൊരു സത്യമാണ്‌. പക്ഷെ ഇവ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലല്ലോ?