Monday, November 7, 2011

മരുഭൂവിലെ താത്ത‍....

         ഇതെഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത് എന്‍റെ പ്രവാസ ജീവിതത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു കുടുംബമായിരുന്നു.....ശരിക്കും പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമുണ്ടായിരുന്ന ഒരു ചെറു കുടുംബം... അവരുടെ മരുഭൂമിയിലെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അതെന്‍റെ മനസ്സില്‍ ഒരു വിങ്ങല്‍ ആയി അവശേഷിച്ചു. ...
         ഒരിക്കല്‍ ഞാന്‍ വണ്ടിയൊന്നും കിട്ടാതെ വഴിയില്‍ നില്‍ക്കുകയായിരുന്നു. നട്ടുച്ച വെയില്‍.... വെള്ളിയഴ്ചയായതിനാല്‍ റോഡില്‍ വാഹനങ്ങളൊന്നുമില്ല.എല്ലാവരും ഉറങ്ങുകയായിരിക്കും... പെട്ടെന്നൊരു വണ്ടി ബ്രേക്കിട്ടു..വണ്ടി പിന്നോട്ട് വരുന്നു...ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു 'എങ്ങോട്ടാ?കയറുന്നോ?... അല്പം അമ്പരന്ന ഞാന്‍ തലയാട്ടി....'നാട്ടിലെവിടുന്നാ?....മുന്‍പിലിരിക്കുന്ന സ്ത്രീയായിരുന്നു ചോദിച്ചത്....'കണ്ണൂരില്‍'....ഉടനെ തന്നെ അടുത്ത ചോദ്യം...'ഇവിടെ പുതിയതാണോ'?....'ഉം'ന്നു മൂളി....
             വണ്ടി പിന്നെയും കുറെ മുന്നോട്ടു പോയി....ഭക്ഷണം കഴിച്ചിട്ടില്ലായിരുന്ന എന്‍റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം....ആ സ്ത്രീ എനിക്ക് വെള്ളം തന്നു.....ഇതുവരെ മനുഷ്യരെ കാണാത്ത മട്ടിലുള്ള അവരുടെ സംസാര താല്പര്യം കണ്ടിട്ട് എനിക്കും മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല....പറഞ്ഞു പറഞ്ഞു കുടുംബ കാര്യങ്ങളിലെത്തി....
ഇതിനിടെ കുഞ്ഞിക്ക വണ്ടി നിര്‍ത്തിയിട്ട് അടുത്തുള്ള  ലേബര്‍ക്യാമ്പിലെ സുഹൃത്തിനെ കാണാന്‍പോയി.
സുഹറതാത്ത സംസാരം തുടര്‍ന്നു ... 
   കുഞ്ഞിക്ക ഇരുപത്തി അഞ്ചു വര്‍ഷമായി ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു....വലിയ ശമ്പളമൊന്നും ഇല്ലാതിരുന്ന ആ ജോലി ചെയ്താണ് കുഞ്ഞിക്ക അഞ്ചു സഹോദരിമാരും മാതാപിതാക്കളും അടങ്ങിയ കുടുംബം പുലര്‍ത്തിയിരുന്നത്......എല്ലാ സഹോദരിമാരും കല്യാണം കഴിഞ്ഞു പോയപ്പോളാണ് കുഞ്ഞിക്കയും ആ സാഹസത്തിനു മുതിര്‍ന്നത്......ബാപ്പ മരിക്കാന്‍ കിടക്കുമ്പോള്‍ വസിയത് ചെയ്തത് കൊണ്ടു മാത്രം......
      അങ്ങിനെ സുഹറതാത്ത കുഞ്ഞിക്കയുടെ ജീവിതത്തിലേക്കു കടന്നു വന്നു.....തികച്ചും പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സുഹറതാത്തക്ക്‌ ഒരു പാട് ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യം എല്ലാറ്റിനും വിലങ്ങായി നിന്നു..അങ്ങിനെയാണ് കുഞ്ഞിക്കായുടെ ആലോചന വരുന്നതും....പ്രായത്തില്‍ തന്നെക്കാള്‍ പതിനെട്ടു വയസ്സ് മൂപ്പുണ്ടായിരുന്നിട്ടും സമ്മതം മൂളിയതും... കല്യാണം കഴിഞ്ഞു ആറു മാസം തികഞ്ഞതോടെ സുഹറതാത്ത കുഞ്ഞിക്കയോടൊപ്പം ഗള്‍ഫിലേക്ക് പറന്നു......ഇപ്പോള്‍ എട്ടു കൊല്ലമായി ഗള്‍ഫില്‍....ഒരിക്കല്‍ പോലും നാട്ടില്‍ പോയിട്ടില്ല.....ഒരു കുഞ്ഞിക്കാലു കാണാന്‍ ഒരുപാട് മോഹിച്ചു....പല ചികിത്സകളും നടത്തി നോക്കി....ഒന്നും ഫലിച്ചില്ല....കുഞ്ഞിക്കയുടെ പ്രവാസം തന്നെ വില്ലന്‍.....ഒരിക്കല്‍ ഡോക്ടര്‍ പറഞ്ഞു...ഇനി നടക്കില്ല.....കാരണം ദീര്‍ഘകാല പ്രവാസ ജീവിതം കുഞ്ഞിക്കയുടെ ഉല്പാദന ശേഷി നശിപ്പിച്ചിരിക്കുന്നു...........ഒരിക്കല്‍ കുഞ്ഞിക്ക പറഞ്ഞു 'നമുക്ക് പിരിയാം സുഹറാ'...'ഞാന്‍ ഇങ്ങിനെയൊക്കെ ജീവിച്ചോളാം..നീ ഇപ്പോഴും ചെറുപ്പമാണ്..ഒരു ജീവിതം ഉണ്ടാകണം'......എന്നാല്‍ ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷന്‍റെ സ്നേഹവും സാമീപ്യവും തന്ന കുഞ്ഞിക്ക അവര്‍ക്ക് ജീവനായിരുന്നു....തന്‍റെ അനിയത്തിമാര്‍ക്ക് നല്ല ജീവിതം തന്ന മനുഷ്യന്‍....ഒരിക്കല്‍ പോലും തന്നെ വിഷമിപ്പിചിട്ടില്ലാത്ത എന്‍റെ കുഞ്ഞിക്ക.....അവര്‍ക്ക് അയാളില്ലാത്ത ഒരു ലോകം ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല.....എന്ത് വന്നാലും പിരിയാന്‍ താന്‍ ഒരുക്കമല്ല എന്നവര്‍ തീര്‍ത്തും പറഞ്ഞു.....
      ശരിക്കും വളരെ കുറച്ചു സമയമേ കുഞ്ഞിക്ക  അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. എന്നും ജോലി തിരക്കുള്ള കുഞ്ഞിക്ക ചിലപ്പോള്‍ വെള്ളിയാഴ്ചകളില്‍ പോലും ജോലിക്ക് പോകും. വെളുപ്പിന് തന്നെ പോകുന്ന അദ്ദേഹം രാത്രി വളരെ വൈകി മാത്രമേ എന്നും വരാറുള്ളൂ. അത് വരെ സുഹറതാത്ത  തന്‍റെ ഇടുങ്ങിയ താമസ സ്ഥലത്ത് കഴിച്ചുകൂട്ടും....കിടത്തവും പാചകവും എല്ലാം അവിടെത്തന്നെ... പിന്നെ ആകെയുള്ള ഒരാശ്വാസം ടിവി മാത്രം. ചിലപ്പോള്‍ നടോര്‍ക്കുമ്പോള്‍ കണ്ണ് നിറയും. ഒന്ന് സംസാരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ഇനിയും എത്ര കാലം ഇങ്ങിനെ..... പെട്ടെന്നാണ് പുറത്തു പോയിരുന്ന കുഞ്ഞിക്ക വണ്ടിയുടെ വാതില്‍ തുറന്നത്....കുഞ്ഞിക്ക കാണാതെ കണ്ണുതുടച്ചു കൊണ്ടവര്‍ എന്നോട് ചോദിച്ചു 'എപ്പോഴാ നാട്ടില്‍ പോകുന്നത്'?...എന്തോ ഓര്‍ത്തിരുന്ന ഞാന്‍ പറഞ്ഞു....ഇന്ശഹ് അല്ലാഹ്...അടുത്തു തന്നെ...എനിക്ക് വേണ്ടി തീര്‍ച്ചയായും പ്രാര്‍ത്ഥിക്കുക.....അതും പറഞ്ഞു ഞാന്‍ 'ഇവിടെ മതിയെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിക്ക വണ്ടി നിര്‍ത്തി....ഇറങ്ങി 'സലാം' പറഞ്ഞു നടക്കുമ്പോള്‍ അവരുടെ മുഖം തന്നെയായിരുന്നു മനസ്സില്‍... മരുഭൂവിലെ സ്നേഹത്തിന്‍റെ  നെയ്ത്തിരിയായ് ഇന്നും അത് കാണാം.....

Afsar Koya
Mangaf
Kuwait.............
.   
 

3 comments:

  1. സ്നേഹവും സഹാനുഭൂതിയും അപ്രതീക്ഷിതമായി ലഭിക്കുമ്പോള്‍ അറിയുക. ഇവിടെയാണ് ദൈവം.

    ReplyDelete
  2. ഒറ്റപ്പെടുപ്പോള്‍, സ്നേഹത്തിന്റെ വില മനസ്സിലാവും... അനുഭവം ഇഷ്ട്ടമായി...

    ReplyDelete