Thursday, December 1, 2011

അമ്മ ചത്താല്‍ രണ്ട് ഉണ്ട് പക്ഷം .!

മലയാളിക്ക് അമ്മ ചത്താല്‍ രണ്ട് ഉണ്ട് പക്ഷം,
അമ്മ ജീവിച്ചിരുന്നു എങ്കില്‍ നന്നായിരുന്നു ഒരു പക്ഷം,
വേണ്ട എന്ന് മറുപക്ഷം ,
പറ്റിയാല്‍ അതിനെ പറ്റി ഒരു ചാനല്‍ ചര്‍ച്ചയും ആകാം എന്ന പൊതുനിലപാട് , അവസാനം കഴിയുമെങ്കില്‍ ഒരു ഹര്‍ത്താലും ആകാം ,
ഇനി ഹര്‍ത്താല്‍ എന്ന് കേട്ടാലോ -" തിളക്കും ചോര ഞരമ്പുകളില്‍" (ബിവറേജിനു മുന്നിലെ വരിയുടെ നീളം ഓര്‍ത്ത്)ഈ സന്തോഷം കൊണ്ട് ഒരുമണിക്കൂര്‍ മുന്‍പേ ഓഫീസില്‍ നിന്നും ഇറങ്ങും മടിയന്‍ മല്ലു.
പക്ഷെ കാര്യം
എന്ത് പറഞ്ഞാലും കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ മല്ലുവിന്‍റെ മനസിളകി ,മറ്റ് എല്ലാം മറന്നു നമ്മള്‍ കഴിഞ്ഞ ഹര്‍ത്താല്‍ അതിന്‍റെ പൂര്‍ണമായ സ്പിരിറ്റില്‍ വന്‍ വിജയം ആക്കി, സ്വന്തം ജീവന് ഭീഷണി എന്ന് ഉറപ്പായപ്പോള്‍ എങ്കിലും രാഷ്ട്രിയും മറന്നു ഒന്നിച്ചു നില്ക്കാന്‍ നാം ശ്രമിക്കുന്നു , രണ്ടു പക്ഷവും ചര്‍ച്ചയും.. ഇല്ലാത്ത ഈ കൂട്ടായ്മ അമ്പതു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നു എങ്കില്‍ "ഡെമോ ക്ലസ്സിന്‍റെ വാള് " പോലെ ഈ ഡാം മലയാളിയുടെ ശിരസ്സിനു മുകളില്‍ തൂങ്ങില്ലായിരുന്നു
കേരളം മുല്ലപെരിയരി
ന്‍റെ പേരില്‍ ഉറക്കം കളഞ്ഞു തുടങ്ങിയിട്ടു കാലം ഏറെ ആയി എന്നാല്‍ കഴിഞ്ഞ ഏതനും ദിവസങ്ങള്‍ ആയി പൂര്‍ണമായി നമ്മുടെ ഉറക്കം നഷ്ടപ്പെട്ടു. പക്ഷെ പുരട്ച്ചി തലൈവി രണ്ടു മാസത്തെ സുഖവാസതിനും ഉറക്കത്തിനും ആയി" വീണ വായിച്ച രാജാവിനെ പോലെ" ഇന്ന് ഊട്ടിക്കു പുറപ്പെട്ടു.
എന്നിട്ട് ഒരു കുറിപ്പും ഇറക്കി കേരളത്തെ അടക്കിനിര്‍ത്താന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കണം പോല്‍ , അണക്കെട്ടിനു പുതിയതിനെക്കാള്‍ ഉറപ്പ് ഏറുമത്രേ
തമിള്‍ രാഷ്ട്രിയം എന്നും ചില വെക്തികളില്‍ കേന്ദ്രികൃതം ആണ് , ഈ അമ്മ കണ്ടിട്ടുള്ളത്‌ ഏറാന്‍ മൂളികള്‍ ആയി കാലില്‍ സാഷ്ട്രാംഗം കിടക്കുന്ന തമിള്‍ നേതാക്കളെ മാത്രം ആണ് . ഭാഷയുടെ പേര് പറഞ്ഞു ഇന്ത്യുടെ പ്രധാനമന്ത്രിയെ വധിച്ചവരെ വരെ വെറുതെ വിടണം എന്ന് പറഞ്ഞു നടക്കുന്ന വൈക്കോയെ പോലുള്ള നേതാക്കള്‍ തമിള്‍ രാഷ്ട്രിയത്തില്‍ ഉണ്ട് , അതുപോലെ തന്നെ കൂടംകുളം പദ്ധതിക്ക് ഇന്ന്
അവര്‍ എതിരാണ് . പണ്ട് എന്തേ ഈ ബുദ്ധി ഈ അമ്മയ്ക്കും തമിള്‍ മക്കള്‍ക്കും തോന്നിയില്ല എന്ന ചോദ്യം പാടില്ല ?, "തമിള്‍ ബുദ്ധി പിന്‍ ബുദ്ധി " ആയതു കൊണ്ട് അല്ല മറിച്ച് തമിള്‍ വികാരം ചെറു പാര്‍ട്ടികള്‍ കൊണ്ട് പോകും ഇന്ന് മനസിലാക്കിയ അമ്മ കൂടംകുളത്തിന് എതിരെ അസംബ്ലിയില്‍ ബില്ലും പാസാക്കി മുല്ലപെരിയാറിനു എതിരെ പ്രധാനമന്ത്രിക്ക് കത്തും അയച്ചു ആണ് ഊട്ടി കയറിയത് .
കേരള മുഖ്യന്‍ ഡല്‍ഹിയില്‍ ഇരുന്നു കരയട്ടെ ! ! ബിജി മോള്‍ ചപ്പാത്തില്‍ പട്ടിണി കിടക്കട്ടെ ! മലയാളി നിദ്രാവിഹീനര്‍ ആകട്ടെ !
മലയാളം ചാനല്‍ ചര്‍ച്ച കൊഴുക്കട്ടെ ! അമ്മ ഊട്ടി യില്‍ സുഖിക്കും , എന്ത് കൊണ്ട് ?
അമ്മ ചത്താലും മലയാളിക്ക് രണ്ട് പക്ഷം .! അല്ലെ ?
മുഖ്യന്‍ കത്ത് എഴുതട്ടെ,
മുല്ലപെരിയാര്‍ വെള്ളത്തില്‍ ചാവാന്‍ ആണ് ഈ "മല്ലു" വി
ന്‍റെ വിധി എങ്കില്‍ ?
തലേവര തൂത്താല്‍ മായില്ലല്ലോ ?
ഉണ്ടോ ഇതിനു രണ്ടു പക്ഷം ?
ബിജു പിള്ള

5 comments:

  1. ഇന്ത്യയുടെ ഭൂപടത്തില്‍ നോക്കിയാല്‍ ഒരു പാവക്ക വലിപ്പമുള്ള കേരളം മുല്ലപ്പെരിയാര്‍ പൊട്ടി മധ്യപാതി ഒഴുകിപ്പോയാല്‍പ്പിന്നെ കുറെ ഭാഗം ഏതോ തിമിങ്ങലം വിഴുങ്ങിയ പോലെ തോന്നിക്കും. ഏതായാലും സബരിമല അയ്യപ്പനെ കടലിനു വിഴുങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. തമിഴനെ ഭയന്നിട്ടാകുമോ അതോ ഭഗവാന്റെ കടാക്ഷംകൊണ്ടോ. ഡാം നാശം വിതച്ചാലേ അമ്മ സുഖവാസം വിട്ടു ഊട്ടിപ്പട്ടണം വിടുകയുള്ളു. സുഖവാസമോ അതോ ഡാം പൊട്ടാന്‍ ഉപവാസമോ. ജനം ഇല്ലെങ്കില്‍ നേതാവില്ല എന്ന് ഇനിയും എന്ന് മനസ്സിലാക്കും. മുപ്പതിനായിരം തമിഴന്റെ ജീവന് ഒരു വിലയും ഇല്ലെന്നു വേണം അനുമാനിക്കാന്‍. മലയാളി ജീവന് വിലയില്ലെന്ന് ഉറക്കെപറഞ്ഞാണല്ലോ ഊട്ടിക്കു പോയത്.

    ReplyDelete
  2. ഇവിടെ മുല്ലപ്പെരിയാര്‍ എന്നല്ല എന്തുതന്നെ ആയാലും ഉണ്ടല്ലോ ഒരുപാടു പക്ഷങ്ങള്‍. ഓരോ പാര്‍ട്ടിയും ഓരോ ഇഷ്യുസ്സിലും മത്സരിക്കുകകയല്ലേ ആരാണ് ഇതിനെ രാഷ്ട്രീയമായി കൂടുതല്‍ മുതലെടുക്കുക എന്ന്.എല്ലാവരും അവരവരുടേതായ രീതിയില്‍ പ്രസ്താവനകള്‍ ഇറക്കാനും സമരപന്തലില്‍ എത്താനും മത്സരിക്കുകയല്ലേ,(അച്യുതാനന്ദന്‍ സഖാവ് പറയുന്നു,ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഡാം പണിയുമെന്ന്,വേറൊരു സഖാവിന്‍റെ പ്രസ്താവന ഇന്നലെ കേട്ടു പി.ജെ.ജോസഫ്‌ കവലപ്രസംഗം നടത്തി ആളുകളില്‍ ഭീതിയുളവാക്കുന്നു എന്ന്)എന്തിനീ ഞങ്ങളും നിങ്ങളും?എന്തുകൊണ്ട് ഇവര്‍ എല്ലാവരും ഒരുമിച്ചുനിന്ന് കേരളത്തിന്‌ വേണ്ടി ആവശ്യപ്പെടുന്നില്ല?

    115 വര്‍ഷം മുന്‍പ് പണിതതും അന്നുതന്നെ ഡാമിന്‍റെ ആയുസ്സ് ഏതാണ്ട് 50വര്‍ഷം എന്ന് കണക്കാക്കിയിട്ടുള്ളതും ആണല്ലോ.കൂടാതെ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങളും.അപ്പോള്‍ പിന്നെ ഡാമിന്‍റെ ബലക്ഷയത്തെക്കുറിച്ച് ഒരുപാടു ചര്‍ച്ചചെയ്യേണ്ട കാര്യമുണ്ടെന്നു തന്നെ തോന്നുന്നില്ല.തലൈവിയും കലൈജ്ഞറും തമ്മില്‍ എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മുല്ലപെരിയാര്‍ വിഷയത്തില്‍ അവരുടെത് ഒരേ സ്വരം തന്നെ ആയിരുന്നു.ഇവിടെ ഇപ്പോഴും കത്തെഴുത്ത് നടക്കുന്നതേയുള്ളൂ.തമിഴ് മക്കളുടെ വികാരങ്ങളെ മാനിക്കുകയും അതേസമയം കേരളത്തിലെ ജങ്ങളുടെ ജീവന് ഒരുവിലയും ഇല്ലെന്നു പ്രഖാപിക്കുംപോലെ ജലനിരപ്പ് ഉയര്‍ത്തണമെന്നും പരസ്യപ്രസ്താവനകളില്‍ നിന്നും കേരളത്തിലെ മന്ത്രിമാരെ വിലക്കണമെന്നും കൂടി ആവശ്യപ്പെട്ടിട്ടാണ് തലൈവി ഊട്ടിക്കുവണ്ടികയറിയത്‌.

    ReplyDelete
  3. ഡാം റിലീസ്‌ ചെയ്യുന്നത്‌ അമ്മ നിരോധിച്ചിട്ടുണ്ട്‌.
    പിന്നെന്താ ഉറങ്ങിക്കൂടെ ?

    ReplyDelete
  4. സ്വന്തം നാട്ടില്‍ അനേകായിരം പേരുടെ ജീവന് ഭീഷണിയായ ഒരു അണക്കെട്ട് പുതുക്കിപ്പണിഞ്ഞാല്‍ ജയലളിതാമാഡം തുക്കിക്കൊല്ലുമെന്നു ഭയന്ന് സൂപ്പര്‍ മാഡത്തിനോട് അപേക്ഷിക്കാന്‍ പോകുന്ന കേരളത്തിന്റെ പ്രബുദ്ധരായ ജനനേതാക്കളെ,
    നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. സ്വന്തം ജീവന്‍ രക്ഷിക്കുക എന്നത് ഓരോരുത്തരുടെയും പ്രാഥമികാവകാശമാണ്. പണ്ടത്തെ ഒരു തലമുറ അന്നത്തെ പരിതസ്ഥിതികള്ക്ക്ി അനുകുലമായി ഒരു കരാര്‍ ഒപ്പിട്ടത് കാരണം ഇന്നത്തെ ആളുകള്‍ ജീവന്‍ ബലികൊടുക്കാന്‍ തയാറാകണം എന്ന് പറയുന്നതില്‍ എന്താണ് യുക്തി?
    മുല്ലപ്പെരിയാര്‍ അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിനു മാത്രമല്ല, തമിഴ്നാടിനും അതൊരു ആഘാതമായിരിക്കും. ഡാമിന് തകര്ച്ചത സംഭവിച്ചാല്‍ പിന്നെ കൃഷിക്കുള്ള ജലം തമിഴ്നാടിന് എങ്ങനെ കിട്ടും എന്ന് ചിന്തിക്കാന്‍ ജയലളിതയും വൈക്കോയും കരുണാനിധിയും ഒഴികെയുള്ള തമിള്നാഴട്ടുകാരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതുകൊണ്ട് നിങ്ങളുടെ രാഷ്ട്രിയഭാവി തകരും എന്നാണോ ഭയം? എങ്കില്‍ ഒന്നോര്ക്കുാക, തമിഴ്നാട്ടിലെ ജനങ്ങള്ക്കും ജീവഭയം ഉണ്ട്‌. പട്ടിണിമരണം അവരും ആഗ്രഹിക്കുന്നില്ല. കേരളം എന്തുപറയുന്നു എന്ന് അവരും ഉറ്റുനോക്കുകയാണ്.
    അഥവാ, കേരളത്തെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അധികാരം പോകുമെന്നാണ് ഭയമെന്കില്‍ അതങ്ങു പോട്ടെന്നു വിചാരിക്കണം? പക്ഷെ ഇവിടുത്തെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ അകലമരണത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപ്പെടുമല്ലോ? ആത്മസംത്രുപ്തിക്ക് അതുപോരെ?

    ReplyDelete
  5. ഇത്രയും വാശി പിടിക്കുന്ന തമിഴ്നാടിനെ സഹായിക്കാന്‍ എന്തിനാ പുതിയ ഡാം പണിഞ്ഞു കൊടുക്കുന്നത്? മുല്ലപെരിയാര്‍ ഭൂകമ്പ മേഖല ആണെന്ന് പറയുന്നു, പുതിയ ഡാം പണിഞ്ഞാല്‍ നാല്‍പ്പതോ അന്‍പതോ വര്‍ഷം കഴിയുമ്പോള്‍ അതിനും ഉണ്ടാകില്ലേ ബലക്ഷയം? തമിഴ്നാടിനു വെള്ളം കൊടുക്കാനും,വൈദ്യുതി ഉണ്ടാക്കാനും മാത്രം ഡാം ഉണ്ടാക്കികൊടുക്കെണോ?? കേരളത്തിലെ ജനങ്ങളുടെ കാശ് ചിലവാക്കി ഡാം പണിഞ്ഞു വീണ്ടും തമിഴന്റെ കാലു പിടിക്കാന്‍ പോകണോ???

    ReplyDelete