Sunday, August 21, 2011

അണ്ണാ ഹസ്സരേയുടെ സമരം: രാഷ്ട്രീയ ദഹനക്കേടുകളും പ്രതിവിധിയും

 പ്രിയ ബിനു,
                 താങ്കള്‍ക്ക് ജനാധിപത്യത്തിന്‍റെ മഹത്വത്തെപ്പറ്റിയുള്ള  ധാരണയെക്കുറിച്ച് സംശയമുണ൪ത്തുന്നതാണീ ലേഖനം. രാഷ്ട്രമീമാംസയില്‍ സ്റ്റേറ്റ് എന്നാല്‍ ജനങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്ഥലം, ഭരണകൂടം, പരമാധികാരം (population, territory, government, sovereignty) എന്നിവ നാലും ചേര്‍ന്നതാണ്. (അന്താരാഷ്ട്ര അംഗീകാരം
ഒരു ഘടകമായി പുതിയ ചില പുസ്തകങ്ങളില്‍  ചേര്‍ത്തുകാണുന്നുണ്ട്) ഇതിലേതെങ്കിലും ഒന്ന് ഇല്ലാതാവുമ്പോള്‍ സ്റ്റേറ്റിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാവുന്നു; ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ആണ് അതില്‍ പരമപ്രധാനം. അവരെ ആശ്രയിച്ചും അവരുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് മറ്റുള്ള 3 ഘടകങ്ങളും. ജനങ്ങള്‍ തിരസ്കരിച്ച ഭരണകൂടങ്ങളും പരമാധികാരങ്ങളും തുത്തെറിയപ്പെട്ടതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലും  ഉണ്ട്‌. ഒരിക്കലും തകരില്ലെന്നു നാം വിശ്വസിച്ച ഏകാധിപതികളും പട്ടാളമേധാവികളും ചവറ്റുകുട്ടയില്‍ എറിയപ്പെടുന്നതും ചരിത്രത്തിന്‍റെ കാവ്യനീതിയാണ്.
         ഇവിടെ ബിനുവിന്‍റെ ഒരു സംശയം അണ്ണാ ഹസാരെ എങ്ങിനെ 120 കോടി ജനങ്ങളുടെ പ്രതിനിധി ആകും എന്നാണ്. ഈ പറഞ്ഞ ദരിദ്ര കോടികളുടെ പ്രതിനിധികള്‍ ഉപരിസഭയിലും അധോസഭയിലും വിവിധ സംസ്ഥാന സഭകളിലും മറ്റു സ്വയംഭരണ സഭകളിലും ഇരുന്നുകൊണ്ട് കാട്ടിക്കൂട്ടുന്നതൊന്നും ജനങ്ങള്‍ കാണുന്നില്ല എന്ന് താങ്കള്‍ ധരിക്കരുത്. (താങ്കള്‍ ഇതൊന്നും അറിയാത്ത ഒരാളാണെന്നു കരുതാന്‍ എനിക്ക് വിഷമം ഉണ്ട്‌. അല്ലെങ്കില്‍‌ താങ്കള്‍ മേല്‍പറഞ്ഞവരുടെ വെറും ചട്ടുകമായി അധപതിച്ച ഒരാളാണെന്ന് വേണം ന്യായമായും കരുതാന്‍.) താങ്കളുടെ ദേശ,രാഷ്ട്രീയ ബോധമല്ല ഇവിടെ ചര്‍ച്ചാ വിഷയം എന്നുള്ളതുകൊണ്ട് ഞാന്‍ അതിലേക്കു കടക്കുന്നില്ല. ഒരു സംശയം ഞാന്‍ ചോദിച്ചോട്ടെ സുഹൃത്തേ, ഗാന്ധിജി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന് ജനനേതൃത്വം ഏറ്റെടുത്ത ആളല്ല എന്നാണ് എന്‍റെ അറിവും വിശ്വാസവും. (താങ്കളുടെ ചരിത്രഅവബോധം അത് ശരിവെക്കുന്നില്ലെങ്കില്‍ ദയവായി എന്നെ തിരുത്താന്‍ അപേക്ഷ) അണ്ണാ ഹസാരെ മഹാരാഷ്ട്രയില്‍ നടത്തിയ ഐതിഹാസിക സമരത്തിന്‍റെ തുടക്കത്തിലും താങ്കളേപ്പോലുള്ള ചട്ടുകങ്ങള്‍ അരങ്ങിലെത്തിയിരുന്നു. പക്ഷെ വിവരാവകാശ നിയമം ഭാരതത്തില്‍ ആദ്യമായി മഹാരാഷ്ട്രയില്‍ നടപ്പിലായത് ആ കുറിയ മനുഷ്യന്‍റെ മെയ്ക്കരുത്തുകൊണ്ടാണെന്ന് താങ്കള്‍ പറയില്ലല്ലോ. ജനാധിപത്യത്തിന്‍റെ നാലാംതൂണ്‍ എന്നറിയപ്പെടുന്ന പത്ര, ഇതര മാധ്യമങ്ങള്‍ അതാതിന്‍റെ ധര്‍മം അനുഷ്ടിക്കുന്നത് കപട രാഷ്ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും രസിക്കുന്ന കാര്യമല്ലെന്ന് അറിയാമെന്നതിനാല്‍ അക്കാര്യത്തില്‍ താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല.
     ഞാനടക്കമുള്ള സാധാരണ ഒരു ഇന്ത്യന്‍ പൌരനു ഉള്ള ഒരു സംശയം ഞാന്‍ ഇവിടെ ചോദിച്ചുകൊള്ളട്ടെ, ജന്‍ലോക്പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പെടുത്തിയാല്‍ എന്താ ഇത്ര പ്രശ്നം? കള്ളനും കള്ളനു കഞ്ഞിവെച്ചവനും പോരെ പോലീസിനെ പേടിക്കേണ്ടത്? ഗാന്ധിജിയെ വധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്നു ശ്രീ ബിനുവിനു അറിയാമെങ്കില്‍ അത് പോലീസ്സിനോടു ഏറ്റുപറയുകയും (ഏറെ വൈകിയെങ്കിലും) അതിന്‍റെ നടപടികളില്‍ പൌരനെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുകയും ആണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ കാടടച്ചു വെടി വെക്കേണ്ട. ഇത്തരം ഉണ്ടായില്ല വെടി ജനങ്ങള്‍ ഒത്തിരി കേട്ടതാണ്; ഇപ്പോള്‍ അതവര്‍ക്ക് പുത്തരിയല്ല. പിന്നെ താങ്കള്‍ കാവിക്കാരെയും ഹിഡന്‍ അജെണ്ടയെയും പറ്റി പറഞ്ഞിരിക്കുന്നതും ഇത്തരം ഉണ്ടയില്ലാ വെടിയായി തള്ളാന്‍ മാത്രം അര്‍ഹതയുള്ളതാണ്. ഒരു കാര്യം മാത്രം, കാവിയുടെ ഉദ്ദേശശുദ്ധിയും പരിപാവനതയും മനസ്സിലാക്കി വേണം താങ്കള്‍ കാവി ഭീകരത എന്നാ വാക്ക് ഉപയോഗിക്കാന്‍. ഖദര്‍ ഇട്ടവരെല്ലമോ 
അരയില്‍ മാത്രം  തുണിയുടുത്തവരോ  ഗാന്ധിജി  ആവില്ലല്ലോ. അതുപോലെയാണ് സഹോദരാ കാവിയുടെ കാര്യവും. അവനവന്‍റെ ധര്‍മ്മവും ഉത്തരവാദിത്വവും ശരിയായി നിര്‍വഹിക്കുന്നവന്നാണ് യഥാര്‍ഥ ഗാന്ധിയന്‍. ഒരു സോണിയായും മന്‍മോഹനും ബിനുവും മാത്രമല്ല ഇവിടെയുള്ളത്. 1199999997 പേരും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ടതയും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരും തല്‍പരരുമാണ്; ഇതില്‍ അണ്ണാ ഹസ്സരെയും ഉള്‍പെടും സുഹൃത്തേ. ഭാരതത്തിന്‍റെ അഖണ്ടതക്ക് ഒരു കുഴപ്പവും വരില്ല; ജയ് ഹിന്ദ്‌...
സന്തോഷ്‌ നായര്‍

6 comments:

  1. പ്രീയ സുഹുര്ത് സന്തോഷ്ന്റെ അറിവിലേക്ക് ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമ പ്രധാനം എന്നാണ് ഈ എളിയവന്റെ വിശ്വാസം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീ കോവിലായ ഇന്ത്യന്‍ പാര്‍ലമെന്റിനെ അണ്ണാ ഹസ്സരെയെന്നല്ല ആര് വെല്ലുവിളിച്ചാലും ശക്തമായ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനത തളളിക്കളയും എന്ന് ഒരു ജനാധിപത്യ വിശ്വാസി എന്നുള്ള നിലയില്‍ എനിക്ക് ഇന്ത്യന്‍ ജനതയില്‍ വിസ്വസമുണ്ട്. ജനങ്ങള്‍ തിരസ്കരിച്ചവര്‍ ഇന്ത്യയില്‍ ഭരണം നടത്തുന്നു എന്നുള്ള വിശ്വാസം എവിടെ നിന്ന് കിട്ടി അങ്ങക്ക്‌ എന്ന് അറിയുവാന്‍ ‍ താല്‍പ്പര്യമുണ്ട്. അങ്ങെയേ പോലുള്ള അരാഷ്ട്രീയ വാദികളുടെ വ്യെഥ സ്വപ്നം മാത്രമായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്ക്കുക എന്നുള്ളത്.
    എന്റെ പ്രിയ സുഹൃത്തിനു ഒരുപക്ഷെ അണ്ണാ ഹസാരെ പ്രതിനിധി ആയിരിക്കും. ഞാന്‍ സംസരികുന്നത് ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു തന്നെയാണ് മുന്‍‌തൂക്കം. എന്ന് കരുതി ന്യുനപക്ഷ അഭിപ്രായം തമസ്കരിക്കുക എന്നുള്ളതല്ല. അണ്ണാ ഹസാരെ ഒരിക്കലും ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായി എങ്ങെനെ കണക്കാക്കാം സുഹൃത്തേ? പിന്നിട് രാജ്യത്ത് തിരെഞ്ഞെടുക്കപെട്ട ഒരു ഭരണകൂടമാണ്‌ ഉള്ളത് എന്നാണ് എന്റെ വിശ്വാസം. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ല എന്ന് താന്ക്കല്ക് എങ്ങനെ പറയുവാന്‍ കഴിയും. പിന്നിട് ഗാന്ധിജിയെ അങ്ങെയേ പോലുള്ളവര്‍ ഇപ്പോളെന്ക്കിലും അംഗീകരിച്ചു എന്നുള്ളത് എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്. ഗാന്ധിജി ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ അന്ഗീകാരവും നേടിയ ആള്‍ തന്നെ യായിരുന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ ഇന്ത്യുടെ പ്രധാന മന്ത്രിയോ പ്രസിഡന്റോ ഒക്കെ ആകാന്‍ കഴിയുന്ന വ്യെക്തി അല്ല എന്ന് ചരിത്ര ബോധമുള്ള ആരും പറയില്ല എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ഉള്ള ഒരു അംഗീകാരം അണ്ണാ ഹസ്സരെക്കുണ്ട് എന്നും എനിക്ക് വിശ്വാസമില്ല.താങ്ക്കളെ പോലുള്ള അണ്ണാ ഭക്തന്മാര്‍ അദ്ദേഹത്തിന് കത്തുകളെഴ്തി അദ്ധേഹത്തിന്റെ ജന പിന്തുണ ഒന്ന് അളക്കാന്‍ പറയുക. അപ്പോളറിയാം യാഥാര്‍ത്ഥ്യം. പ്രീയ കൂട്ടുകാര അദ്ദേഹം എങ്ങനെയാണു ഇന്ത്യന്‍ ജനതയെ മുഴുവന്‍ പ്രധിനിധീകരിച്ചു പൊതു സാമുഹ പ്രധി നിധിയാകുന്നത്? എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളുടെ അംഗീകാരം കിട്ടിയ പൊതു സമൂഹ പ്രധിനിധികള്‍ ഉണ്ടാകണം. അങ്ങനെ കടന്നു വരാന്‍ അണ്ണാ ഹസ്സരെക്ക് കഴിയണം. അപ്പോള്‍ മാത്രമേ ഇവരെല്ലാം പൊതു സമുഹത്തെ പ്രധിനിധീകരിക്കു. ലോക്പാല്‍ ബില്ലില്‍ സര്‍ക്കാരിന്റെ നിലപാട് പ്രധാന മന്ത്രി വിശദമാക്കിട്ടുണ്ട്‌. എന്റെ മുന്‍ ലേഖനത്തില്‍ ഞാന്‍ വിശദമായി
    പറഞ്ഞിട്ടുണ്ട് കരടു ബില്ലിന്‍മേല്‍ ചര്‍ച്ച ചെയുമ്പോള്‍ അണ്ണാ ഹസ്സരയൂടെ ആവശ്യവും ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ അവസരമുണ്ട് എന്ന്. അതിനു അദ്ദേഹം ശ്രേമിചിട്ടില്ലലോ.? അതല്ലേ ജനാധിപത്യത്തില്‍ അദ്ദേഹത്തിന് വിശ്വാസമില്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവ്. ഗാന്ധിയെ വധിച്ചതിനു പിന്നിലുള്ളവരെ ഇന്ത്യന്‍ പൊതു സമുഹം മനസിലാക്കിയിട്ടുണ്ട്. അതിനു പിന്നിലുള്ളത് ആര്‍ എസ് എസ് ന്റെ മുന്‍ പ്രവര്‍ത്തകനായ ഗോഡ്സെ ആണന്നു ജസ്റ്റിസ്‌ കപൂര്‍ കണ്ടെതിയിടുള്ളത് ചരിത്രമാണ്‌. ഞാന്‍ കാവിയെ ഉപയോഗിച്ച് ഭീകരത നടത്താന്‍ ശ്രെമിച്ചവരെയാണ് ഉദ്ദേശിച്ചത്. രാജ്യത്ത് കാവി ഭീകരത ഉണ്ട് എന്ന് നമ്മുടെ നീതി ന്യായ കോടതികള്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്. അതിലേക്കു ഞാന്‍ കടക്കുവാന്‍ ഉദ്ധേശികുന്നില്ല. എന്റെ രാഷ്ട്രീയം എന്റേത് മാത്രമാണ്. അങ്ങയെ പോലുള്ള മഹാരഥന്‍മാര്‍ക്ക് ഇവിടെ ഏകാധിപഥ്യം ഉണ്ടാകണം എന്നും പാകിസ്ഥാനോ മറ്റോ പോലുള്ള ഒരു മത ഭീകര രാഷ്ട്രമാക്കി മാറണം ഇന്ത്യയും എന്നുള്ളത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് എനിക്ക് വിശ്വസം ഉണ്ട്. മറിച്ചാണ് സംഭാവികുന്നതെങ്കില്‍ എനിക്ക് വേദനിക്കാന്‍ മാത്രമേ കഴിയൂ പ്രീയ സോദര....
    സ്നേഹത്തോട് ബിനു നിലക്കല്‍

    ReplyDelete
  2. ഡീയര്‍ ബിനു,
    താങ്കള്‍ എഴുതിയതെല്ലാം അംഗീകരിച്ചു കൊണ്ടു പറയട്ടെ., സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ഉണ്ടായിരുന്ന ജനാധിപത്യം ആണോ ഇന്ന് ഭാരതത്തില്‍; ഉള്ളത്? സര്‍വത്ര അഴിമതി. അണ്ണാ ഹസ്സാരെയുടെ മാര്‍ഗം ശരിയല്ലെങ്കില്‍ ശരിയായ മാര്‍ഗം നിര്‍ദ്ദേശിക്കുക. ഇല്ലെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക. അടിയന്തിരാവസ്ഥ മതിയാക്കിയത് പാര്‍ലമെന്റിലെ മെമ്പെര്മാരുടെ കഴിവ്‌ കൊണ്ട് ആയിരുന്നില്ല. പാര്‍ലമെന്റിനു പുറത്തു നടന്ന പ്രക്ഷോഭണങ്ങളുടെ ഫലമായിട്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ മെമ്പെര്മാരുടെ സ്വതന്ത്രമായ തിരുമാനത്തിന്റെ ഫലമായിട്ടായിരുന്നില്ല. .പാര്‍ലമെന്റിനു പുറത്തു ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണങ്ങളുടെ ഫലമായിട്ടായിരുന്നു. ഏതു ശ്രീകോവില്‍ ആയാലും വൃത്തികേട് ആയാല്‍ വെള്ളം പുറത്തുനിന്നു കൊണ്ടുവന്ന്‍ ഒഴിച്ച് കഴുകണം. അങ്ങനെ അഴിമതി കഴുകിക്കളഞ്ഞു ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ശുദ്ധീകരിക്കണം.

    കെ.കെ. നായര്‍

    ReplyDelete
  3. പ്രിയ ബിനു, താങ്കള്‍ എന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങല്‍ക്കുമല്ല മറുപടി പറഞ്ഞിരിക്കുന്നത്. താങ്കള്‍ രാഷ്ട്രീയക്കാരുടെ 'കാടടച്ചു വെടി' ആണ് വീണ്ടും പയറ്റുന്നത്. ഗാന്ധിജി തെരഞ്ഞെടുപ്പില്‍ നിന്നിട്ടാണോ ജനനായകന്‍ ആയതെന്ന ചോദ്യം താങ്കള്‍ ഭംഗിയായി വിഴുങ്ങിയല്ലോ. അതുപോലെ ഞാന്‍ ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി തരാതെ (മറുപടി ഇല്ലാത്തതുകൊണ്ടാനെന്നത് രഹസ്യം) എങ്ങുമെത്താത്ത രാഷ്ട്രീയ ചര്‍ച്ചക്കാണ് താങ്കള്‍ കോപ്പു കൂട്ടുന്നതെങ്കില്‍ ക്ഷമിക്കുക; എനിക്ക് വേറെ ജോലി ഉണ്ട്.

    പാര്‍ലമെന്‍റ് എന്നത് കേവലം ഒരു കെട്ടിടം മാത്രമല്ല സുഹൃത്തേ. എന്‍റെ ആദ്യ പ്രതികരണം താങ്കള്‍ രാഷ്ട്രീയക്കാരന്റെ സ്ഥിരം അവജ്ഞയോടെയാണ് വായിച്ചതെന്ന് താങ്കളുടെ പ്രതികരണത്തില്‍ നിന്നും സുവ്യക്തം. താങ്കളുടെ (നമ്മുടെയും) ജനപ്രതിന്ധികള്‍ അവിടെ എന്താ ചെയ്യുന്നതെന്നും ഞാന്‍ എടുത്തു പറയേണ്ടല്ലോ. പിന്നെ താങ്കളുടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം എത്രയെനെന്നും താങ്കള്‍ മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു.
    പിന്നെ ഞാന്‍ ഏകാധിപത്യത്തിന്‍റെ വക്താവാണെന്നു താങ്കള്‍ പറഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത്‌. അരാജകത്വവാദം എന്താണെന്നും അതിന്‍റെ ഭീകരത എന്താണെന്നു ഒരു രാഷ്ട്രമീമാംസ വിദ്യാര്‍ഥി എന്ന നിലയില്‍ എനിക്ക് ചെറിയ ധാരണ ഉണ്ട്. പ്രധാനമന്ത്രിക്ക് ലോക്പാലിന്‍റെ പരിധിയില്‍ വരാന്‍ എന്താ ഇത്ര വിഷമം എന്ന ചോദ്യത്തിനും താങ്കള്‍ മറുപടി തന്നില്ല. അണ്ണാ ഹസാരെ ജനാധിപത്യ വിരുദ്ധ സമരമാണ് നടുത്തുന്നതെങ്കില്‍ എന്തുകൊണ്ട് താങ്കളുടെ സര്‍ക്കാര്‍ അത് അനുവദിച്ചു? പിന്നെ ഹസാരെ ജന്‍ലോകപാല്‍ നടപ്പാക്കാനേ ആവശ്യപ്പെടുന്നുള്ളൂ; അല്ലാതെ താങ്കള്‍ വെടി പോട്ടിക്കുന്നപോലെ ഒന്നും അല്ല സുഹൃത്തേ. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. പക്ഷെ കാടടച്ച വെടിയാനെങ്കില്‍ സദയം ക്ഷമിക്കുക. ജയ് ഹിന്ദ്‌

    ReplyDelete
  4. രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.

    ReplyDelete
  5. സിനിമയില്‍ പോലീസിനെ അടിക്കുന്ന നായകനു കിട്ടുന്ന കയ്യടിയാണു അണ്ണാ ഹസാരേക്കു കിട്ടുന്നതു..എന്നു കരുതി പോലീസ് സിസ്റ്റം വേണ്ടാ എന്നു കരുതണോ?

    ReplyDelete
  6. 11 things to know about Anna Hazare 'n Jan Lok Pal Bill.. !

    1. Who is Anna Hazare?

    An ex-army man. Fought 1965 Indo-Pak War

    2. What's so special about him?

    He built a village Ralegaon Siddhi in Ahamad Nagar district, Maharashtra

    3. So what?

    This village is a self-sustain model village. Energy is produced in the village itself from solar power, biofuel and wind mills.

    In 1975, it used to be a poverty clad village. Now it is one of the richest village in India. It has become a model for self-sustained, eco-friendly & harmonic village.

    4. Ok,...?

    This guy, Anna Hazare was awarded Padma Bhushan and is a known figure for his social activities.

    5. Really, what is he fighting for?

    He is supporting a cause, the amendment of a law to curb corruption in India.

    6. How that can be possible?

    He is advocating for a Bil, The Jan Lokpal Bill (The Citizen Ombudsman Bill), that will form an autonomous authority who will make politicians (ministers), beurocrats (IAS/IPS) accountable for their deeds.

    7. It's an entirely new thing right..?

    In 1972, the bill was proposed by then Law minister Mr. Shanti Bhushan. Since then it has been neglected by the politicians and some are trying to change the bill to suit thier theft (corruption).

    8. Oh.. He is going on a hunger strike for that whole thing of passing a Bill ! How can that be possible in such a short span of time?

    The first thing he is asking for is: the government should come forward and announce that the bill is going to be passed.

    Next, they make a joint committee to DRAFT the JAN LOKPAL BILL. 50% goverment participation and 50% public participation. Because you cant trust the government entirely for making such a bill which does not suit them.

    9. Fine, What will happen when this bill is passed?

    A LokPal will be appointed at the centre. He will have an autonomous charge, say like the Election Commission of India. In each and every state, Lokayukta will be appointed. The job is to bring all allege party to trial in case of corruptions within 1 year. Within 2 years, the guilty will be punished. Not like, Bofors scam or Bhopal Gas Tragedy case, that has been going for last 25 years without any result.

    10. Is he alone? Whoelse is there in the fight with Anna Hazare?

    Baba Ramdev, Ex. IPS Kiran Bedi, Social Activist Swami Agnivesh, RTI activist Arvind Kejriwal and many more.

    Prominent personalities like Aamir Khan is supporting his cause.

    11. Ok, got it. What can I do?

    At least we can spread the message. How?

    Putting status message, links, video, changing profile pics.

    ReplyDelete