Tuesday, August 23, 2011

വി എസ്സിന്‍റെ പരാമര്‍ശം വിലകുറഞ്ഞതായിപ്പോയോ?

                 ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ വി എസ് അച്ച്യുതാനന്ദന്‍ തിരുവിതാംകൂര്‍ രാജാവിനെപ്പറ്റി നടത്തിയ പരാമര്‍ശം അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞ നായ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും തീരെ പ്രതീക്ഷിച്ചതല്ല; ഒട്ട് ഭൂഷണവുമല്ല. ഇത്തരത്തില്‍ വി എസ് ആദ്യം ഞെട്ടിച്ചത് വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരന്‍റെ വീട്ടില്‍ നിന്നും അദ്ദേഹത്തിനുണ്ടായ തിക്താനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു. "ഇവന്‍റെയൊക്കെ വീട്ടില്‍ പട്ടിപോലും പോവുമോ" എന്ന പ്രയോഗം
വി എസ്സിന്‍റെ വ്യക്തിത്വത്തിന് ഒട്ടും ചേര്‍ന്നതല്ലായിരുന്നു.
              അഴിമതിക്കെതിരെ പോരാടുകയും രാജ്യനന്മ മാത്രം ലകഷ്യമിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വി എസ് ഞങ്ങളെപ്പോലെ രാജ്യസ്നേഹികളായ ആളുകളുടെ പ്രതീക്ഷയും പ്രതീകവും മാതൃകയും ആണ്. അദ്ദേഹം ഇങ്ങനെ നിരുത്തരവാദപരവും അദ്ദേഹത്തിന്‍റെ തന്നെ അന്തസ്സിനു നിരക്കാത്തതുമായ പ്രസ്താവനകള്‍ നടത്തുന്നത് താങ്കളെ സ്നേഹിക്കുന്ന ജനങ്ങള്‍ക്ക്‌ അത്യന്തം വേദനാജനകമാണ്.
             രാജാവ്  ശ്രീ പദ്മനാഭ സ്വാമിയുടെ സ്വത്ത് മോഷ്ടിച്ചു കൊണ്ടു പോകുമെന്ന് താങ്കള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അളവറ്റ സ്വത്തിനെക്കുറിച്ച്  ഇപ്പോഴല്ലേ പൊതു സമൂഹം അറിയുന്നത്. അതിനു എത്രയോ മുന്‍പ് രാജകുടുംബത്തിനു അറിയാവുന്നതുമായിരുന്നല്ലോ. അപ്പോള്‍ പിന്നെ വേണമെങ്കില്‍ ഈ സ്വത്ത് പണ്ടേ രാജകുടുംബത്തിനു പങ്കിട്ടെടുക്കരുതായിരുന്നോ? അതും താങ്കള്‍ ആരോപിക്കുന്ന മോഷണം എന്ന "വിശേഷണം" ഇല്ലാതെ തന്നെ... കാരണം അന്ന് രാജകുടുംബം ആയിരുന്നല്ലോ ക്ഷേത്രം ഭരിച്ചിരുന്നത്. എന്തായാലും രാഷ്ട്രീയക്കാര്‍ പൊതുഖജനാവ് കൊള്ളയടിക്കുന്നയത്ര ഉളുപ്പില്ലായ്മ രാജകുടുംബത്തിനു ഉണ്ടോ എന്ന് സംശയമാണ്.
               രാജഭരണകാലം നല്ലതോ ചീത്തയോ എന്നതൊന്നുമല്ല ഇവിടെ ചര്‍ച്ചയായത്; മറിച്ച് ഭരണത്തിലോ പൊതുസമൂഹത്തിലോ ഇടപെടലുകള്‍ നടത്താതെ കഴിയുന്ന കുടുംബത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. രാജകുടുംബം എന്നതിന് പ്രത്യേക പ്രാധാന്യം വേണ്ട; പക്ഷെ ഒരു സാധാരണ കേരള കുടുംബം എന്ന മാന്യത അവര്‍ അര്‍ഹിക്കുന്നില്ലേ? 
             മാത്രവുമല്ല, ഞങ്ങള്‍ക്ക് വി എസ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തി സ്വയം ചെറുതാകുന്നതില്‍ അതിയായ വേദന ഉണ്ട്. കാരണം ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ അന്തസ്സോടെ കാണാന്‍ ആണ് ഞങ്ങള്‍ക്കിഷ്ടം. ഇത്തരം പ്രസ്താവനകള്‍ ദുരുപദിഷ്ടം ആണെന്നതില്‍ തര്‍ക്കമില്ല; എന്നാല്‍ അത്തരം ഉപദേഷ്ടാക്കളോ ഉപജാപകവൃന്ദങ്ങളോ അല്ല സമൂഹത്തിനു മുന്‍പില്‍ ചെറുതാകുന്നത്, മറിച്ച് താങ്കള്‍തന്നെയാണെന്ന് ദയവായി തിരിച്ചറിയുക.
സന്തോഷ്‌ നായര്‍


9 comments:

  1. What V.S. said is right.
    This is the time of democracy and common man is the ruler. There is no special value for these old cruel kings in this modern society.

    That wealth need to be spent or protected for the wellness of the general public.

    A common man

    ReplyDelete
  2. "ഇവന്‍റെയൊക്കെ വീട്ടില്‍ പട്ടിപോലും പോവുമോ"
    സുഹൃത്തേ , അങ്ങനെ അല്ല വി എസ പറഞ്ഞത് , ഞാന്‍ ആ ഇന്റര്‍വ്യൂ വീഡിയോ റെകോര്‍ഡിംഗ് si വിയില്‍ കണ്ടതാണ് ..

    ടൈംസ്‌ ഓഫ് ഇന്ത്യയുടെ ബാംഗ്ലൂര്‍ എഡിഷനില്‍ അതിന്റെ കവറേജും ഉണ്ടായിരുന്നു ..പിന്നീട് ശ്രി ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ തന്നെ മാധ്യമങ്ങളുടെ വളചോടിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ പ്രതിഷേധം അറിയിചു കൊണ്ട് കൊടുത്ത റിപ്പോര്‍ട്ടും ടൈംസ്‌ ഓഫ് ഇന്ത്യയുടെ ബാങ്ങളൂര്‍ എഡിഷന്‍ ഉള്പെജില്‍ ഒരു മൂലയ്ക്ക് പ്രസിദ്ധീകരിച്ചിരുന്നു .. ബങ്ങലൂരില്‍ താമസിക്കുന്നത് കൊണ്ടും ടൈംസിന്റെ വരിക്കാരന്‍ ആയതു കൊണ്ടും മലയാളി ആയതു കൊണ്ടും ഞാന്‍ അന്നേ ഇത് വായിച്ചു ..ഇതൊന്നും കേരളത്തിലെ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് വേണം കരുതാന്‍ , ഇത് കേരളത്തിലെ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും എങ്ങനെ വളച്ചൊടിച്ചു എന്ന് കണ്ടപ്പോഴാണ് നമ്മുടെ നാട്ടിലെ പത്ര പ്രവര്‍ത്തനത്തെ കുറിച്ച് ഒരു ഏകദേശ രൂപം കിട്ടിയത് ..

    ഏതാണ്ട് ഇതാണ് ഇന്റര്‍വ്യൂ :

    പത്രപ്രവര്‍ത്തക :
    താങ്കള്‍ അവിടെ പോയപ്പോള്‍ വീട്ടുകാര്‍ ഇവിടെ ഒരു പട്ടിയും വരേണ്ട എന്ന് പറഞ്ഞതിനെ പ്പറ്റി താങ്കള്‍ക്ക് എന്താണ് അഭിപ്രായം ( ചോദ്യം ഏതാണ്ട് എങ്ങനെയാണ് -പൂര്‍ണമായും ഇങ്ങനെ ആണ് എന്നില്ല-ഈ ചോദ്യം ചോദിച്ചതിന്റെ ഉദ്ദേശം എനതാനെന്നു എനിക്ക് ഒരു പിടിയും ഇല്ല )

    വി എസ :
    അത് പിന്നെ, കേണല്‍ ഉണ്ണികൃഷ്ണന്റെ വീട് ആയല്ലായിരുന്നു എങ്കില്‍ എതെകിലും പട്ടികള്‍ അവിടെ പോകുമായിരുന്നോ ..

    ( അതായതു ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട അതെ "പട്ടികള്‍" അവിടെ പോയത് ഉണ്ണികൃഷ്ണന്റെ വീട് ആയതു കൊണ്ടാണ് എന്ന് .) ..വീഡിയോ/ ശബ്ദരെഖയോ കാണുന്ന ഇതു മലയാളിക്കും ഇതിന്റെ അര്‍ത്ഥം വ്യക്തമാകും ..

    ഒന്നാമത് ഈ ചോദ്യം ചോദിച്ചത് പ്രകോപനമുണ്ടാക്കി അഭിപ്രായം പറയിക്കുക എന്നാ ഉദ്ദേശത്തോടെ തന്നെയായിരിന്നു ..രാജ്യം മുഴുവന്‍ സ്തംഭിച്ചു നില്‍ക്കുന്ന ആ സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല ..

    വി എസ ആ ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കാതെ ചോദ്യത്തിലെ വാക്ക് ,ആശയം എന്നിവ തന്നെ കടമെടുത്ത് മറുപടി പറഞ്ഞു . ഒരുപാട് പത്രക്കാരെ കണ്ട വി എസ ചോദ്യത്തിന് പിന്നിലെ ഉദ്ദേശ്യം തിരിച്ചറിയണം ഈയിരുന്നു .. നോക്കൂ ..താങ്കള്‍ തന്നെ കോട് ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ വി എസ പറഞ്ഞ അതെ വാചകം അല്ല .. അതിന്റെ വീഡിയോ /ഓഡിയോ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കൂ

    പണ്ട് ഒരു ബിഷപ്പിണ്ടോ പത്രക്കാര്‍ യൂറോപ്പിലെ വേശ്യലയലഗലെ പറ്റി അഭിപ്രായം ചോദിക്കുകയും , ഇവിടെ വേശ്യാലയങ്ങള്‍ ഉണ്ടോ എന്ന് ബിഷപ്‌ ചോദ്യത്തിലെ വാക്കുകള്‍ കടമെടുത്തു അത്ഭുതം കൂറുകയും ചെയ്തു ..ഇത് ഒരു സ്വാഭാവിക പ്രതികരണ രീതിയാണ് (referring to the question first while answering )അപ്പോള്‍ പിറ്റേ ദിവസം പത്രത്തില്‍ വന്നത് - "ബിഷപ്പിന്റെ ആദ്യ ചോദ്യം ഇവടെ എവിടെയാണ് വേശ്യാലയങ്ങള്‍ ?"എന്നായിരുന്നു അത്രേ ..ഏതാണ്ട് ..ഇതാണ് ഇവിടെയും നടന്നത്

    ഇപ്പോള്‍ നടക്കുന്ന ഈ സംഭവത്തില്‍ പ്രത്യേക മുന്വിധികളുടെ ആവശ്യം ഒന്നും ഇല്ല.. ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് പണ്ട് മോഷിക്കമായിരുന്നില്ലേ എന്നാ ചോദ്യത്തിന് എന്ത് പ്രസക്തി.. ഇന്ന് ജീവിക്കുന്നവര്‍ക്ക് ഇന്നല്ലേ അത് ചെയ്യാന്‍ പറ്റൂ ..ഇതക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങള്‍ ആണ് .ഇന്ന ആള്‍ ഇന്നത്‌ ഒരിക്കലും ചെയ്യില്ല എന്നൊക്കെ പറയുന്നത് യുക്തിയല്ലലോ സുഹൃത്തേ ..നമ്മളെ ഒക്കെ പോലെ ഉള്ള സാധാരണ മനുഷ്യര്‍ തന്നെയല്ലേ എല്ലാവരും..തെറ്റുകള്‍ സംഭവിച്ചു കൂടെന്നില്ല .

    ReplyDelete
  3. ഹരീഷ് ,

    See the link man ,
    http://www.youtube.com/watch?v=F3wa8lx4Shg

    May be you can correct your post with the right wordings uttered , you blog post accordingly ( You can see that even this video was edited and is presented as voluntary statement by V S. In fact he was asked to comment on this particular expression used on him.. But of course the questions from the journalist are edited out

    I do agree that, V S should have been more careful and should have avoided even this remarks. But this is not same as what is being propagated .

    ReplyDelete
  4. പ്രിയ സാധാരണക്കാരാ
    താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
    തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ?
    മതാതീതന്‍

    ReplyDelete
  5. Dear Hareesh,
    I understand your concern and I thank you for guiding me to such a chance of fabrication by the journalists. But I wrote "വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരന്‍റെ വീട്ടില്‍ നിന്നും അദ്ദേഹത്തിനുണ്ടായ തിക്താനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു. "ഇവന്‍റെയൊക്കെ വീട്ടില്‍ പട്ടിപോലും പോവുമോ" എന്ന പ്രയോഗം
    വി എസ്സിന്‍റെ വ്യക്തിത്വത്തിന് ഒട്ടും ചേര്‍ന്നതല്ലായിരുന്നു." So even in that context V.S shouldn't have reacted in that way. Like I mentioned in the article, he is our light to Darkness that give us hope of a bright future of our Nation.
    Thank you for such a healthy comment

    ReplyDelete
  6. Dear santosh , just watch the video link given , the exact words used by V S you may note..It is lightly different from what you have posted..

    Yes I do share the view that VS should have reacted in a more mature way...He should have known what he is is saying even if that rhymes with the question... VS has not used the word "ivante " just see the video link given...

    ReplyDelete
  7. ക്ഷേത്രത്തിന്റെ സ്വത്ത്‌ രാജകുടുംബാംഗങ്ങള്‍ മോഷ്ടിക്കുന്നു, അതിന് ഒരു ശാന്തിക്കാരന്‍ സാക്ഷി എന്ന രിതിയിലായിരുന്നു വി. എസ്സിന്റെ പ്രസ്താവന പേപ്പറില്‍ കണ്ടത്. .
    എന്നാണ് ഈ ശാന്തിക്കാരന്‍ വി. എസ്സിനോട് ഇങ്ങിനെ പറഞ്ഞത്? മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.എസ് അതുകേട്ടപ്പോള്‍ മോഷണത്തിനെതിരെ നടപടി എടുക്കുന്നതിനെപ്പറ്റി ആലോചിച്ചുപോലുമില്ലേ? ആ ശാന്തിക്കാരന്‍ ആരാണ്? എവിടെയാണ്? കേസ്സെടുക്കുന്നതിനു പോലിസിനെ സമിപിക്കുന്നതില്‍ നിന്നും വി. എസ്സിനെ എന്താണ് തടയുന്നത്?
    ഒരു മോഷണത്തിന്റെ കഥ അറിഞ്ഞാല്‍ അതിനെതിരെ നടപടി എടുക്കുകയാണോ, അതോ പത്ര പ്രസ്താവന നടത്തുകയാണോ ഒരു നേതാവിന്റെ ധര്മം,?
    വി. എസ്സിനെ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ ഒരു മോഷണം നടക്കുന്നു എന്നറിഞ്ഞിട്ടും ശാന്തിക്കാരന്‍ എന്ന സാക്ഷി കയ്യില്‍ ഉണ്ടായിട്ടും മോഷണം തടയാന്‍ ശ്രമിക്കാതെ വെറുതെ പത്രപ്രസ്താവന നടത്തുക മാത്രം ചെയ്യുന്ന വി. എസ്സ്‌. ഒരു കാര്യം വ്യക്തമാക്കുന്നു. കാര്യം നടത്താന്‍ ശ്രമിക്കാതെ വെറുതെ പത്രപ്രസ്താവന നടത്തുന്ന സാദാ രാഷ്ട്രിയക്കാരിലൊരാള്‍ മാത്രമാണ് വി. എസ്സ്‌.

    ReplyDelete
  8. VS may be goodman however he is the opposition leader and he should not talk the way ' The Crime/ Fire/ Madhyamam Kafe Team'. It is unfortunate that his comments insulted all the Hindus who are religious.

    ReplyDelete
  9. ADHEHATHINTAY ULLINTAY ULLILAY AVARNA RAKTHAM/VIKARAM ADHEHAM ARINJO ARIYATHAYO SAVARNARAY THAZHTHI KETTAN VEMPUNNU.. ORIKKAL KOODI AYAL THANNAY THARAM THAZHUNNU...

    ReplyDelete