ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ് എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..
നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...
Thursday, September 29, 2011
Wednesday, September 28, 2011
മലിനയാളി
മലയാളി എന്നെഴുതിയപ്പോള്‍ വന്ന അക്ഷരതെറ്റല്ല; മലിനയാളി എന്നുതന്നെയാണ് ഉദ്ദേശിച്ചത്. ഒരുപാട് വൃത്തികെട്ട വിശേഷണങ്ങള്‍ സ്വായത്തമാക്കിയ മലയാളിക്ക് ഇതും നന്നായി ഇണങ്ങും.
അതെങ്ങിനെയാണ് മലയാളിക്ക് ഈ വിശേഷണം ചേരുക?Tuesday, September 27, 2011
Monday, September 26, 2011
എന്‍റെ ഒരു സര്‍ക്കാര്‍(ദാദ) അനുഭവം
രാവിലെ പത്രം വായിച്ചപ്പോള്‍ ആണ് ഒരു വാര്‍ത്ത എന്‍റെ ശ്രദ്ധയില്‍ പെട്ടത്... ബി എസ് എന്‍ എല്‍ നഷ്ടത്തില്‍ ആണ് എന്ന്. ഈ വാര്‍ത്ത ഞെട്ടിക്കുന്നതൊന്നും അല്ല , നമുക്കെല്ലാം അറിയുന്നതു തന്നെ. പക്ഷെ കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവം ഈ അവസരത്തില്‍ കളത്തട്ടില്‍ ഇരുന്ന് എല്ലാവരോടും ഒന്ന് പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നുന്നു...
Thursday, September 22, 2011
Acupressure- An alernative Therapy without any side-effects
അക്യു പ്രഷര്‍ - പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒരു ചികിത്സാ രീതി (പ്രൊഫ: അബ്ദുള്ളകുട്ടി)
Monday, September 19, 2011
ആഘോഷിക്കാന്‍ എന്തെല്ലാം വഴികള്‍ !!!!
പെട്രോളിന് വില ദേശീയ തലത്തില്‍ കൂടി . ആഘോഷം ഈ കൊച്ചു കേരളത്തില്‍ മാത്രം , തുടര്‍ച്ച ആയ രണ്ടു ദിനങ്ങള്‍ അടിച്ചു പൊളിച്ച മലയാളി നാളത്തെ പത്രത്തിനായി കാത്തിരിക്കുന്നത് ഹര്‍ത്താല്‍ കച്ചവടത്തില്‍ കരുനാഗപ്പള്ളി ജയിച്ചോ അതോ ആലുവ ജയിച്ചോ എന്ന് അറിയാന്‍ ആണ്.
Sunday, September 18, 2011
ചട്ടിയിലെ ആമയും മുയലും
കളത്തട്ടില്‍ എല്ലാവരും കഥയും കവിതയും ആത്മകഥയും ഒക്കെ യെഴുതുന്നത് കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം, ഒരു കഥ എഴുതിക്കളയാമെന്ന്. അങ്ങനെ ഞാന്‍ ഭാവനകളെയെല്ലാം തട്ടിഉണര്‍ത്തി; ഹോ! എന്‍റെ രക്തം തിളക്കുന്നു, ഞരമ്പുകള്‍ കുറുകുന്നു, ഇപ്പോള്‍ എന്‍റെ സൃഷ്ടി പുറത്തു വരുമന്ന അവസ്ഥ...
അങ്ങനെ ഞാന്‍ എഴുതി തുടങ്ങി. ഒരിക്കല്‍ ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു... അവര്‍ ഓട്ടപന്തയം നടത്താന്‍ തീരുമാനിച്ചു എന്ന് എഴുതി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇതു എനിക്കു പറ്റിയ പണി അല്ല എന്ന്. .അങ്ങനെ വന്നപ്പോള്‍ അത്മകഥയെഴുതിയാലോ എന്ന് ആലോചിച്ചു .പക്ഷെ എങ്ങോട്ടാ പോകുന്നതെന്ന് അറിയാത്ത ഞാന്‍ എങ്ങനെ ആത്മകഥ എഴുതി നിര്‍ത്തും.ഈ ആലോച നകള്‍ക്കിടയിലാണ് എന്‍റെ ഭര്‍ത്താവിന്‍റെ രംഗപ്രവേശം...
വാഴുക ,വാഴുക , കേരളം വാഴുക !!!
വാഴുക ,വാഴുക , കേരളം വാഴുക !!!
സെപ്റ്റംബര്‍ 17 ഹര്ത്താല്സെപ്റ്റംബര് 18 ഞായര്‍
സെപ്റ്റംബര്‍ 19 ഹര്‍ത്താല്‍
പെട്രോള്‍ വില 70 രൂപ
ബിയര്‍ വില വെറും 55 രൂപ മാത്രം
കൂടാതെ ബിയര്‍ കുടിച്ചാല്‍ കുടുംബത്തിന്‍റെ ഭകഷ്യ സുരക്ഷ ഉറപ്പ്
കാലി ബിയര്‍ കുപ്പി വിറ്റാല്‍ 2 രൂപ = 1 കിലോ അരി
വാഴുക ,വാഴുക , കേരളം വാഴുക !!!
Saturday, September 17, 2011
ആശ്രമത്തിലേക്കൊരല്പജ്ഞാനി...
ആശ്രമത്തിലേക്കൊരല്പജ്ഞാനി...
ഒരിക്കല്‍ (ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്) ആധ്യാത്മികതയെപ്പറ്റി കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം ഭ്രാന്തോളം എത്തുമെന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ എറണാകുളത്തു നിന്നും കാലടിയിലേക്ക് വണ്ടി കയറി. മനസ്സില്‍ നിറയെ സംശയങ്ങള്‍; പക്ഷെ അവ ദൂരീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. കാലടിയില്‍ അദ്വൈതാശ്രമം ഉണ്ടെന്നു കേട്ടറിഞ്ഞുള്ള പോക്കാണ്. കനത്ത മഴയില്‍ അങ്കമാലിയില്‍ നിന്നു കാലടിയില്‍ എത്തിയപ്പോഴേക്കും രാത്രി ഒന്‍പതുമണി കഴിഞ്ഞിരുന്നു. അവിടെ കണ്ട ആശ്രമത്തിലേക്കു നടന്നു കയറി. (ആ ആശ്രമം അദ്വൈതാശ്രമം അല്ലായിരുന്നെന്നും ശ്രീരാമകൃഷ്ണാശ്രമം ആയിരുന്നെന്നും പിന്നീടാണറിഞ്ഞത്)
‘എന്താ വന്നത്’ എന്ന ഒരു അന്തേവാസിയുടെ ചോദ്യത്തിന് ‘കുറെ സംശയങ്ങള്‍ക്ക് ഉത്തരം വേണം; അതിനാല്‍ സ്വാമിയെ കാണണം’ എന്ന് പറഞ്ഞു. (ആ പതിനേഴുകാരന്റെ സ്വരത്തില്‍ ഇന്നത്തെ ഒരു ക്വട്ടേഷന്‍കാരന്‍റെ അല്‍പത്തമോ ആയോധനകല പഠിച്ചു തുടങ്ങിയ രാജകുമാരന്‍റെ, ആയിരം പേരെ നേരിടാനുള്ള ഹുങ്കോ ഒക്കെ ഉണ്ടായിരുന്നു.) "സ്വാമി അത്താഴം കഴിച്ചു കിടക്കാനുള്ള പുറപ്പാടിലാണ്, അതിനാല്‍ നാളെ വരൂ " എന്ന മറുപടിക്ക് മുകളില്‍ എന്നിലെ ക്വട്ടേഷന്‍കാരന്‍റെ പിടിവാശി വിജയിച്ചു.

പെട്രോള്‍ വില വര്‍ധനയും യാഥാര്‍ത്ഥ്യവും
പെട്രോളിന് 3.14 രൂപാ കൂട്ടിയിരിക്കുന്നു...
ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 70 രൂപയോളമായിരിക്കുന്നു...
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറയുമ്പോഴും വിനിമയനിരക്കും മറ്റും കാരണം പറഞ്ഞുകൊണ്ടാണ് സാധാരണക്കാരന്‍റെ മേല്‍ സര്‍ക്കാരും ഓയില്‍ കമ്പനികളും കൂടി വീണ്ടും കുതിരകയറുന്നത്.
അഴിമതി മുഖമുദ്രയാക്കിയ യു.പി.എ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നു...
പൊതുജനത്തിന്‍റെ വോട്ടും വാങ്ങി പാര്‍ലമെന്‍റിലേക്ക് പോയ എം.പി അണ്ണന്മാര്‍ ഉളുപ്പില്ലാതെ ഈ തോന്നിവാസത്തെ ചാനലുകളിലും മറ്റും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു....
Thursday, September 15, 2011
തന്തക്കൊണം
അനന്തിരവന്‍ ഭയങ്കര ധാരാളി ആണെന്ന് പെങ്ങളുടെ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അവള്‍ പറയുന്ന കണക്കിനാണെങ്കില്‍ അവന്‍റെ പോക്കത്ര ശരിയല്ല. കയ്യില്‍ കാശ് കിട്ടിയാലുടനെ അതു ചെലവാക്കിയാലെ അവനു സമാധാനം ആകത്തൊള്ളത്രേ. അവന് അവന്‍റെ തന്തയുടെ കൊണം അപ്പാടെ കിട്ടിയിട്ടുണ്ട്.. സരസ്സുനെ ആ ധാരാളിയുടെ കൂടെ കേട്ടിച്ചപ്പോഴേ പിഴച്ചതാ. അല്ലേലും പഠിക്കാന്‍ പോന്ന ചെറുക്കന് ഇത്രേം ചെലവെന്താ? എന്തായാലും സ്കൂള്‍ അവധി ആയല്ലോ. ഇത്തവണ അവനെ വിളിച്ചു വീട്ടില്‍ കൊണ്ടു നിര്‍ത്താം കുറച്ചുനാള്‍. സരസ്സൂം അതുതന്നെയല്ലേ പറയുന്നത്... 'അവന്‍ അങ്ങനെയെങ്കിലും അമ്മാവനെ കണ്ടു പഠിക്കട്ടെ' എന്ന്..
പെങ്ങളുടെ വീട്ടിലേക്കുള്ള ചെളിവരമ്പിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ കാര്‍ന്നോര്‍ മനസ്സില്‍ ഓരോന്ന് ആലോചിച്ചു. നാട്ടാര്‍ പിശുക്കനെന്നു വിളിക്കുന്നതില്‍ എനിക്കൊരു മനസ്താപവും ഇല്ല. എന്‍റെ കയ്യില്‍ കാശുണ്ടെങ്കില്‍ എനിക്ക് കഴിയാം; ഞാന്‍ കിട്ടുന്നത് അപ്പാടെ ചിലവാക്കിയാല്‍ പിന്നെ നാട്ടാര്‍ തരുമോ? ചുമ്മാതല്ല, ഓരോരുത്തര്‍ ഒരു ദിവസം പണിയില്ലെങ്കില്‍ അന്ന് പട്ടിണി ആയിപ്പോകുന്നത്; അന്ന് കിട്ടുന്നത് അന്നു തന്നെ തീര്‍ക്കും...എനിക്കങ്ങനെ വീണ്ടുവിചാരം ഇല്ലാതെ കഴിയാന്‍ പറ്റില്ല. അതിനാല്‍ എന്‍റെ കയ്യില്‍ കാശുമുണ്ട്, ഞാന്‍ പട്ടിണി കിടന്നിട്ടുമില്ല, ഒട്ടു കിടക്കുകേമില്ല. "രണ്ടു ദെവുസ്സം പട്ടിണി കിടക്കുന്നതാ ഇങ്ങനെ നാലു വറ്റും കഞ്ഞിവെളെളാം കുടിച്ചോണ്ട് കെടക്കുന്നതീ ഭേദം" എന്ന കവലപ്പരിഹാസ്സത്തെ ഓര്‍ത്ത മൂപ്പിലാന്‍ പുച്ഛത്തോടെ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് ആഞ്ഞു നടന്നു.പ്രവാസജീവിതത്തിന്‍റെ ആകുലതകള്‍... (By Muhammed Hassan- Sharjah, U.A.E)
പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു.
എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍,
Wednesday, September 14, 2011
Saturday, September 10, 2011
വീടിനു ചുറ്റും നെല്ല് ,ഓണക്കാലത്ത് കണ്ട ഒരു സുന്ദര കാഴ്ച്ച !!!
ഓണാട്ടുകരക്കാരന് കാണാന്‍ കൊതിക്കുന്ന ഈ കാഴ്ച്ച പത്തിയൂര്‍ പഞ്ചായത്തില്‍....
Thursday, September 8, 2011
Wednesday, September 7, 2011
Tuesday, September 6, 2011
സുജോക് - അക്യു പ്രഷര്‍ചികിത്സ (SUJOK - Acupressure Therapy)
സുജോക് - അക്യു പ്രഷര്‍ചികിത്സ (SUJOK - Acupressure Therapy)
സ്പോണ്ടിലോസിസ്, നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന, ടെന്നീസ് എല്‍ബോ, ദഹന പ്രശ്നങ്ങള്‍, വന്ധ്യത, മൈഗ്രയിന്‍, ടോണ്‍സ്ലൈറ്റിസ്, ബെഡ് വെറ്റിംഗ് തുടങ്ങി പല രോഗങ്ങള്‍ക്കും ഏറെക്കുറെ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ കഴിയുന്ന ഒരു കൊറിയന്‍ ചികിത്സാ രീതിയാണ് "സുജോക് (Su-jok)". ഉള്ളില്‍ കഴിക്കുന്ന മരുന്നുകളൊന്നും ഇല്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ചികിത്സയ്ക്ക് ഒരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഇല്ല . മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് വളരെ വേഗം ആശ്വാസം നല്‍കുന്നതും ചിലവ് കുറഞ്ഞതുമായ ഒരു ചികിത്സാ രീതിയാണ് സുജോക്.
ലോകബാങ്കും ലോട്ടറിയും
ലോകബാങ്കും ലോട്ടറിയും
പത്ത് ലക്ഷം രൂപ ലോട്ടറി അടിച്ച വൃദ്ധനോട് പത്രപ്രതിനിധി ചോദിച്ചു:-
"ഈ തുകകൊണ്ട് എന്തുചെയ്യാന്‍ പോകുന്നു?"
"പല പരിപാടീം ഒണ്ട് മോനെ. പക്ഷെ ഒരു കാര്യം തീ ര്‍ച്ചപ്പെടുത്തി. ബാങ്കിലെ കടം തീര്‍ക്കണം."
"ഏതു ബാങ്കിലാ കടം?"
Sunday, September 4, 2011
വിചിത്ര സമരം - മുഖം മാറ്റുന്നു
പ്രിയ സുഹൃത്തുക്കളെ നിങ്ങളില്‍ ഏറപ്പേരും പത്ര ഏജെന്‍ഡെന്‍മാരുടെ സൂചന പണിമുടക്ക് കാരണം കഴിഞ്ഞ ദിവസത്തെ പ്രഭാത പത്രം വായിച്ചില്ല എന്നത് സത്യം,
മാവേലിയെ കോമാളി ആക്കരുത്
മാവേലിയെ കോമാളി ആക്കരുത്
എല്ലാഓണക്കാലത്തും എന്‍റെ മനസില്‍ വരുന്ന ഒരു ചിന്ത ഉണ്ട് ,
കൃഷ്ണന്‍, ഗണപതി, മുരുകന്‍, അയ്യപ്പന്‍, ബ്രഹ്മ്മാവ് , ശിവന്‍ , പാര്‍വതി...,
പക്ഷെ മഹാബലിയുടെ രൂപം മാത്രം എല്ലാക്കാലത്തും പരസ്യനിര്‍മ്മാതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് കലാകാരന്മാര്‍ രൂപമാറ്റം നടത്തി; ഓലക്കുടക്കും , കുടവയറിനും , കൊമ്പന്‍ മീശക്കും എല്ലാം വലുപ്പത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടായി.
പക്ഷെ ഈ ഓണക്കാലത്ത് കണ്ട ചില മാവേലി ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇങ്ങനെ എഴുതുവാന്‍ പ്രേരിപ്പിച്ചത്; കാരണം പ്രമുഖരായ ചില ഉത്പന്ന വിതരണക്കാരുടെ പത്ര പരസ്യത്തില്‍ ഈക്കുറി മാവേലിയെ കൂടുതല്‍കോമാളി ആക്കി , ഉദാഹരണം ഗോദരേജ്, ഭരത് പെട്രൊളിയം തുടങ്ങിയവര്‍ ഉള്‍പ്പടെ.........
എല്ലാഓണക്കാലത്തും എന്‍റെ മനസില്‍ വരുന്ന ഒരു ചിന്ത ഉണ്ട് ,
കേരളം ഭരിച്ച മഹാനായ മാവേലി തമ്പുരാന്‍ന്റെ ശരിയായ രൂപം എന്ത് ആയിരിക്കും ,
എല്ലാ ഹിന്ദു ദൈവങ്ങള്‍ക്കും കാലവും , കലാകാരന്മാരും ചേര്‍ന്ന് ഒരു ഏകികൃത രൂപം നല്‍കി,
കൃഷ്ണന്‍, ഗണപതി, മുരുകന്‍, അയ്യപ്പന്‍, ബ്രഹ്മ്മാവ് , ശിവന്‍ , പാര്‍വതി...,
പക്ഷെ മഹാബലിയുടെ രൂപം മാത്രം എല്ലാക്കാലത്തും പരസ്യനിര്‍മ്മാതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് കലാകാരന്മാര്‍ രൂപമാറ്റം നടത്തി; ഓലക്കുടക്കും , കുടവയറിനും , കൊമ്പന്‍ മീശക്കും എല്ലാം വലുപ്പത്തില്‍ ഏറ്റ കുറച്ചില്‍ ഉണ്ടായി.
പക്ഷെ ഈ ഓണക്കാലത്ത് കണ്ട ചില മാവേലി ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇങ്ങനെ എഴുതുവാന്‍ പ്രേരിപ്പിച്ചത്; കാരണം പ്രമുഖരായ ചില ഉത്പന്ന വിതരണക്കാരുടെ പത്ര പരസ്യത്തില്‍ ഈക്കുറി മാവേലിയെ കൂടുതല്‍കോമാളി ആക്കി , ഉദാഹരണം ഗോദരേജ്, ഭരത് പെട്രൊളിയം തുടങ്ങിയവര്‍ ഉള്‍പ്പടെ.........
Subscribe to:
Posts (Atom)