Monday, September 19, 2011

ആഘോഷിക്കാന്‍ എന്തെല്ലാം വഴികള്‍ !!!!

പെട്രോളിന് വില ദേശീയ തലത്തില്‍ കൂടി . ആഘോഷം ഈ കൊച്ചു കേരളത്തില്‍ മാത്രം , തുടര്‍ച്ച ആയ രണ്ടു ദിനങ്ങള്‍ അടിച്ചു പൊളിച്ച മലയാളി നാളത്തെ പത്രത്തിനായി കാത്തിരിക്കുന്നത് ഹര്‍ത്താല്‍ കച്ചവടത്തില്‍ കരുനാഗപ്പള്ളി ജയിച്ചോ അതോ ആലുവ ജയിച്ചോ എന്ന് അറിയാന്‍ ആണ്.
ഹര്‍ത്താല്‍ ആര് പ്രഖ്യാപിച്ചാലും അത് ഒരു വന്‍ വിജയമാക്കാന്‍ ഉള്ള  സ്പോര്‍ട്സ്മാന്‍ "സ്പിരിറ്റ്‌ " മലയാളിയെക്കാള്‍ ഏറെ ആര്‍ക്കുണ്ട് ?
അതുകൊണ്ട് ആണല്ലോ ഇടതും, വലതും , താമരയും എല്ലാം കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ ആഘോഷം നടപ്പിലാക്കിയത്. ബന്ദ് നിരോധിച്ച കോടതി ഇനി എന്തു ചെയ്യും...?
ബിജു പിള്ള

4 comments:

  1. ഈ ഒരു അവസ്ഥയില്‍ ആര്‍ക്കാണ് സുഹൃത്തേ സമരം ചെയ്യാതിരിക്കാന്‍ കഴിയുക?

    ReplyDelete
  2. സമരമാവാം. പക്ഷേ ഹർത്താലും,ബന്ദും നാടിനു നഷ്ടം മാത്രമേ വരുത്തുന്നുള്ളു.പെട്രോൾ പമ്പ് ഉപരോധമായിരുന്നു പ്രതിഷേധത്തിനുള്ള ഏറ്റവും നല്ല വഴി.

    ReplyDelete
  3. ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ തന്നെ ആണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രജോദനം ആകുന്നതു. കേരളത്തില്‍ ഇപ്പോള്‍ വിജയിപ്പിക്കാന്‍ എളുപ്പമുള്ള ഒരു കാര്യമാന്നെല്ലോ ഹര്‍ത്താല്‍.
    പാര്‍ട്ടികളുടെ വലുപ്പമോ, അംഗബലമോ ഒന്നും നോക്കാതെ ആരു പ്രഖ്യാപിച്ചാലും വിജയിപ്പിച്ചു കൊടുക്കുക എന്നത് മലയാളി ശീലമാക്കി മാറ്റിയിരിക്കുകയല്ലേ...

    ReplyDelete
  4. വിപിന്‍ ,
    എന്തും ഒരു ആഘോഷ മാക്കാന്‍ മലയാളിക്ക് മാത്രമേ കഴിയു ! അമ്മുമ്മ ചത്താല്‍ പാര്‍ട്ടി ചോദിക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നു , കള്ള് കുടിക്കാന്‍ എന്തല്ലാം വഴികള്‍ !
    അത് പോലെ തന്നെ ആണ് ഹര്‍ത്താലിന് ഉള്ള പിന്തുണയും , സാദാരണ മറ്റു നാട്ടില്‍ എല്ലാം ഭരിക്കുന്നവര്‍ എങ്കിലും ഹര്‍ത്താലിനെ എതിര്‍ക്കും , കേരളത്തില്‍ ഇന്ന് ഭരണവും പ്രതിപക്ഷവും കൈയികോര്‍ക്കുന്നത് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മാത്രം !
    അടുത്ത ഹര്‍ത്താലിന് സുര്യ ടി വി യുടെ പരസ്യം ഇങ്ങനെ " നാളത്തെ ഹര്‍ത്താല്‍ ദിനം സുര്യാ ടി വി യോടെ ഒപ്പം ആഘോഷിക്കു . ഒന്‍പതു മണിക്ക് മോഹന്‍ ലാല്‍ നായകന്‍ ആയ മെഗാ ഹിറ്റ് ചലച്ചിത്രം പ്രണയം "
    അങ്ങനെ ആഘോഷിക്കാന്‍ എന്തെല്ലാം വഴികള്‍
    കടപ്പാട് : സൈക്കിള്‍ അഗര്‍ബെത്തി
    ബിജു

    ReplyDelete